ജിയോയെ പിടിച്ചുകെട്ടാന്‍ ആരുമില്ല, 41 ലക്ഷം പുത്തന്‍ യൂസര്‍മാര്‍; കിടിലന്‍ ഡാറ്റ പ്ലാനും എത്തി
മുംബൈ: ഇന്ത്യന്‍ ടെലികോം മേഖലയില്‍ സബ്‌സ്‌ക്രൈബര്‍മാരുടെ കാര്യത്തില്‍ നേരിയ കുതിപ്പ്. പക്ഷേ അതിലും നേട്ടമുണ്ടാക്കിയിരിക്കുകയാണ് റിലയന്‍സ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട ഡാറ്റയിലാണ് ജിയോയുടെ കുതിപ്പുള്ളത്. വയര്‍ലെസ് ഡിവൈസുകള്‍ ഉപയോഗിക്കുന്ന സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തിലാണ് ഇന്ത്യയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
മൊബൈല്‍ കാറ്റഗറിയാണിത്. മൊത്തം ഉപയോക്താക്കള്‍ 1160.71 മില്യണായിട്ടാണ് ഉയര്‍ന്നത്. ജനുവരി അവസാനം വരെയുള്ള കണക്കാണിത്. നേരത്തെ 1154.49 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരായിരുന്നു. അവിടെ നിന്നാണ് ഈ കുതിപ്പ് ഉണ്ടാക്കിയിരിക്കുന്നത്. മൊത്തം 0.19 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്.

വിപണിയിലെ ആധിപത്യം ജിയോ ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. 41.78 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരെയാണ് ജിയോ 2024 ജനുവരി മാസത്തില്‍ മാത്രം അധികമായി നേടിയത്. ഏത് ടെലികോം കമ്പനിയെയും സംബന്ധിച്ച് വലിയ നേട്ടമാണിത്്. ജനുവരിയിലെ ഈ നേട്ടത്തോടെ ജിയോയുടെ മൊത്തം സബ്‌സ്‌ക്രൈബര്‍മാര്‍ 46.39 കോടിയായി ഉയര്‍ന്നു.
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സര്‍വീസായി തുടരുകയാണ് ഇതോടെ ജിയോ. രണ്ടാം സ്ഥാനത്തുള്ളത് ഭാരതി എയര്‍ടെല്ലാണ്. 7.52 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരെയാണ് അവര്‍ക്ക് ജനുവരി മാസത്തില്‍ ലഭിച്ചത്. മൊത്തം 38.24 കോടി യൂസര്‍മാരാണ് എയര്‍ടെല്ലിനുള്ളത്.
അതേസമയം വോഡഫോണ്‍ ഐഡിയക്ക് യൂസര്‍മാരെ നഷ്ടപ്പെടുന്നത് തുടരുകയാണ്. 15.2 ലക്ഷം വരിക്കാരെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. ട്രായ് ഡാറ്റ പ്രകാരം ജനുവരിയില്‍ വോഡഫോണ്‍ ഐഡിയ വരിക്കാരുടെ എണ്ണം 22.15 കോടി ആയി കുറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ 88000ത്തിലധികം പുതിയ വരിക്കാരെയാണ് ജിയോ നേടിയത്.
നഗര മേഖലയില്‍ 633.96 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരുാണ് ഉള്ളത്. ചെറിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ 526.75 മില്യണുമായിട്ടാണ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചത്. അതേസമയം ജിയോ പേടിഎം സൗണ്ട് ബോക്‌സിന് സമാനമായി റീടടെയില്‍ ഔട്ട്‌ലെറ്റുകളിലെ ജിയോ സൗണ്ട്‌ബോക്‌സും കൊണ്ടുവരുന്നുണ്ട്.
ജിയോ ഭാരത് വി2 ഫോണിനായി പുത്തനൊരു പ്രീപെയിഡ് പാക്കും റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് വളരെ നിശബ്ദമായിട്ടാണ് ലോഞ്ച് ചെയ്തത്. ജിയോയുടെ വെബ്‌സൈറ്റില്‍ ഇതിന്റെ വിവരങ്ങളുണ്ട്. 234 രൂപയുടെ പ്ലാനാണിത്. ജിയോ ഭാരത് യൂസര്‍മാര്‍ക്ക് മാത്രമാണിത് ലഭ്യമാവുക.
28 ജിബി ഡാറ്റാണ് ഇതുപ്രകാരം യൂസര്‍മാര്‍ക്ക് ലഭിക്കുക. അണ്‍ലിമിറ്റഡ് വോയ്‌സ് കോളാണ് ഇതിന്റെ പ്രത്യേകത. അതുപോലെ 28 ദിവസത്തേക്ക് 300 എസ്എംഎസ്സുകള്‍ ലഭിക്കും. 56 ദിവസമാണ് ഇതിന്റെ കാലാവധി. ജിയോ സാവന്‍, ജിയോ സിനിമ എന്നിവ ഇതില്‍ ലഭിക്കും.99 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനും സാധിക്കും.












Click it and Unblock the Notifications