എയര്‍ടെല്‍ പിന്നിലാവും, 101 രൂപ കിട്ടുന്നത് 100 ജിബി, ജിയോയുടെ ഈ കിടിലന്‍ പ്ലാന്‍ ലഭ്യമാവുക ഇങ്ങനെ
ഡാറ്റയുടെ കാര്യത്തിലും ഓഫറിന്റെ കാര്യത്തിലും ജിയോയ്ക്ക് മുകളില്‍ ഒന്നുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ജിയോയുടെ എയര്‍ഫൈബറിന്റെ പുത്തന്‍ പ്ലാന്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. ജിഎസ്ടി അടങ്ങുന്നതാണ് ഈ പ്ലാനിന്റെ തുക. വോയ്‌സ് കോളിംഗും ഡാറ്റാ ആഡ് ഓണുമെല്ലാം അടങ്ങുന്നതാണ് ജിയോ ഫൈബറിന്റെ പ്ലാന്‍.
ജിയോ ആപ്പിലൂടെ ലഭിക്കുന്ന റീച്ചാര്‍ജുകള്‍ അതേ വാലിഡിറ്റി ഇതിനും ലഭിക്കും. ഈ പ്ലാനുകളില്‍ അധികം ഡാറ്റയും ലഭിക്കും. 101, 251, 401 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകള്‍ ലഭ്യമാവുക. ഡാറ്റയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ പ്ലാനുകളിലെ ആനുകൂല്യങ്ങള്‍.

ജിയോ ഫൈബറിന്റെ 101 രൂപയുടെ പ്ലാന്‍ ഇഷ്ടം പോലെ കാര്യങ്ങളാണ് നിങ്ങള്‍ക്ക് സമ്മാനിക്കുക. 101 രൂപയ്ക്ക് നൂറ് ജിബി ഡാറ്റയാണ് നിങ്ങള്‍ക്ക് ലഭിക്കുക. മറ്റൊരു ഇന്റര്‍നെറ്റ് കണക്ഷനിലും ഈ തുകയ്ക്ക് ഇത്രയധികം ഡാറ്റ ലഭിക്കില്ല. എന്നാല്‍ ഈ പ്ലാനില്‍ വോയ്‌സ് കോളിംഗ് ലഭിക്കില്ല.
നിങ്ങളുടെ ആക്ടീവ് പ്ലാന്‍ എത്രയാണോ അത്ര തന്നെയാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. നിങ്ങളുടെ പ്ലാന്‍ ഒരു കൊല്ലത്തേക്ക് ഉള്ളതാണെങ്കില്‍ അത്രയും കാലം ഇത്രയും ഡാറ്റ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഒരിക്കലും നിങ്ങള്‍ ഇന്റര്‍നെറ്റ് തീരില്ല. ബേസ് പ്ലാനിന്റെ അതേ വേഗത ഇതിലുണ്ടാവും. എന്നാല്‍ ഈ പ്ലാനിനുള്ള ജിഎസ്ടി വേറെ തന്നെ നല്‍കേണ്ടി വരും.
ജിയോയുടെ പ്ലാന്‍ വേറെയുമുണ്ട്. 251 രൂപയുടെ മറ്റൊരു പ്ലാനും ജിയോ ഫൈബറിനുണ്ട്. ഇതില്‍ എത്ര ഡാറ്റയുണ്ടെന്ന് കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 500 ജിബി ഡാറ്റയാണ് ജിയോ എയര്‍ ഫൈബര്‍ ഈ പ്ലാനില്‍ നല്‍കുന്നത്. ഇതും ഡാറ്റ ആഡ് ഓണ്‍ പ്ലാനാണിത്. നിങ്ങളുടെ നിലവിലുള്ള പ്ലാന്‍ പ്രകാരം നിങ്ങളുടെ വാലിഡിറ്റിയുണ്ടാവും.
അതായത് ഡാറ്റ തീര്‍ന്നാലും വാലിഡിറ്റി നിങ്ങളുടെ പ്ലാനിന്റെ കാലാവധി തീരുന്നത് വരെയുണ്ടാവും. ഇതിനും ജിഎസ്ടി വേറെ തന്നെ അടയ്ക്കണം. അതേസമയം ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്കെല്ലാം ഈ പ്ലാന്‍ ലഭ്യമാവും. റീച്ചാര്‍ജ് സാധാരണ ചെയ്യുന്നത് പോലെ തന്നെയാണ്.
അതേസമയം ഇവ റീച്ചാര്‍ജ് ചെയ്യാന്‍ മൈ ജിയോയിലോ ജിയോ ഡോട് കോമിലോ പോയ ശേഷം ചെയ്യാവുന്നതാണ്. 401 രൂപയുടെ മറ്റൊരു ഡാറ്റ പ്ലാന്‍ കൂടിയുണ്ട് ജിയോ ഫൈബറിന്. 1 ടിബി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക. 64 കെബി പിഎസ്സ് വേഗതയിലാണ് ഇന്റര്‍നെറ്റ് ലഭിക്കുക. അണ്‍ലിമിറ്റഡ് ഡാറ്റയും ലഭിക്കും. 599, 899, 1199 എന്നിങ്ങനെയുള്ള പ്ലാനുകളും ഇതിലുണ്ട്. ആറ് മുതല്‍ പന്ത്രണ്ട് മാസം വരെയാണ് പുതിയ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍.












Click it and Unblock the Notifications