ഞങ്ങള്‍ രണ്ടാളോടും മുട്ടാന്‍ ആരുണ്ടെടാ, കിടിലന്‍ പ്ലാനുമായി ജിയോയും എയര്‍ടെല്ലും, ചെലവിടേണ്ടത് ഇത്ര
റീച്ചാര്‍ജില്‍ ജിയോയും എയര്‍ടെല്ലും ഒരുമിച്ച് മത്സരത്തിനിറങ്ങിയിരിക്കുകയാണ്. വ്യത്യസ്തമായ പാക്കേജുകളാണ് ഇരുടെലികോം കമ്പനികള്‍ പുറത്തിറക്കിയിരിക്കുന്നത്. ജിയോയുടെ റീച്ചാര്‍ജ് ബൊണാന്‍സയാണ് ഇതില്‍ ആദ്യത്തെ കിടിലന്‍ റീച്ചാര്‍ജ്. നിങ്ങള്‍ക്ക് ഈ പ്ലാനിലൂടെ കിട്ടാന്‍ പോകുന്നത് 252 ജിബിയാണ്.
നിത്യേന മൂന്ന് ജിബി ഡാറ്റയാണ് നിങ്ങള്‍ക്ക് ലഭിക്കുക. 84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഈ പ്ലാനിനായി ചെലവഴിക്കേണ്ടത് 999 രൂപയാണ്. ഈ പ്ലാനിനൊപ്പം 40 ജിബിയുടെ വൗച്ചറും നല്‍കുന്നുണ്ട്. മൊത്തം 292 ജിബി ഡാറ്റ നിങ്ങള്‍ക്ക് ഈ പ്ലാനിലൂടെ ലഭിക്കും. ഏത്ര വേണമെങ്കിലും ബ്രൗസും, ഡൗണ്‍ലോഡിംഗും എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. അതിവേഗ ഡാറ്റ കൂടിയാണിത്.

എയര്‍ടെല്ലിന്റെ എന്റര്‍ടെയിന്‍മെന്റ് പാക്കേജാണ് അടുത്തത്. അണ്‍ലിമിറ്റഡ് 5ജി-4ജി പാക്കേജാണ് എയര്‍ടെല്‍ പുറത്തിറക്കിയത്. നിത്യേന 2.5 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. നോണ്‍ 5ജി ഏരിയയിലാണ് ഈ പ്ലാന്‍ ലഭ്യമാവുക. ഇതിന്റെ കാലാവധിയും 84 ദിവസമാണ്. 999 രൂപയാണ് ഈ പ്ലാനിനായും ചെലവഴിക്കേണ്ടത്.
അതേസമയം ഡാറ്റയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതിന്റെ ഗുണങ്ങള്‍. 84 ദിവസത്തേക്ക് ആമസോണ്‍ പ്രൈമിന്റെ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനില്‍ ലഭ്യമാണ്. ഇഷ്ടം പോലെ വെബ് സീരീസകളും സിനിമകളുമെല്ലാം ഈ പ്ലാനിലൂടെ നിങ്ങള്‍ക്ക് ആസ്വദിക്കാനാവും. തീര്‍ച്ചയായും നിങ്ങള്‍ മുടക്കുന്ന തുകയ്ക്ക് ഇരട്ടി കാര്യങ്ങള്‍ ലഭിക്കുന്ന പ്ലാനാണിത്.
അതേസമയം എയര്‍ടെല്ലും ജിയോയും ഇപ്പോള്‍ ഇന്‍ ഫ്‌ളൈറ്റ് സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുപ്രകാരം ഫ്‌ളൈറ്റില്‍ വെച്ചും നിങ്ങള്‍ക്ക് സര്‍വീസ് ലഭിക്കും. നിരവധി ഫ്‌ളൈറ്റ് പ്ലാനുകള്‍ ജിയോയ്ക്കും എയര്‍ടെല്ലിനുമുണ്ട്. ഡാറ്റയും കോളുമെല്ലാം അതിലുണ്ട്. എയര്‍ടെല്ലിന് മൊത്തം ആറ് ഇന്‍ ഫ്‌ളൈറ്റ് പ്ലാനുകളാണ് ഉള്ളത്. ഇതില്‍ മൂന്നെണ്ണം പ്രീപെയിഡും ബാക്കിയുള്ളത് പോസ്റ്റ്‌പെയിഡുമാണ്.
195 രൂപയുടെ പ്ലാനിലാണ് റീച്ചാര്‍ജ് തുടങ്ങുന്നത്. 250 എംബി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക 100 മിനുട്ട് ടോക് ടൈമാണ് ലഭിക്കുക. നൂറ് എസ്എംഎസ്സുകളും ലഭിക്കും. 24 മണിക്കൂറാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 295 രൂപയുടേതാണ് അടുത്ത പ്ലാന്‍. അതില്‍ 500 എംബി ഡാറ്റയും, 100 മിനുട്ട് ഔട്ട്‌ഗോയിംഗ് കോളുകളും, നൂറ് എസ്എംഎസ്സുകളും ലഭിക്കും. 24 മണിക്കൂര്‍ തന്നെയാണ് ഇതിന്റെ വാലിഡിറ്റി.
എയര്‍ടെല്ലിന്റെ 595 രൂപയുടെ പോസ്റ്റ്‌പെയിഡ് പ്ലാനില്‍ 1 ജിബി ഡാറ്റയാണ് ലഭിക്കുക. നൂറ് മിനുട്ട് ടോക് ടൈമും, 100 എസ്എംഎസ്സുകളും ലഭിക്കും. 24 മണിക്കൂറാണ് ഈ ഇന്‍ഫ്‌ളൈറ്റ് പ്ലാനിന്റെ കാലാവധി. അതേസമയം പ്രീപെയിഡ് പ്ലാനിലും ഇതേ കാര്യങ്ങള്‍ തന്നെയാണ് ലഭ്യമാകുക.
ജിയോയുടെ 195 രൂപ പ്രീപെയിഡ് പ്ലാനില്‍ 250 ജിബി ഡാറ്റയും, നൂറ് മിനുട്ട് ടോക് ടൈമും, നൂറ് എസ്എംഎസ്സുകളും ലഭിക്കും. 295 രൂപ റീച്ചാര്‍ജില്‍ 500 എംബി ഡാറ്റയും 595 രൂപ പാക്കേജില്‍ 1 ജിബി ഡാറ്റയുമാണ് ലഭിക്കുക. ടോക് ടൈമും എസ്എംഎസ്സുകളും സമാനമാണ്. പോസ്റ്റ്‌പെയിഡ് പ്ലാനുകളിലും മാറ്റമില്ല.












Click it and Unblock the Notifications