ജിയോയുടെ 198 രൂപ പ്ലാനിന് ബിഎസ്എന്‍എല്ലിന്റെ മറുപടി, 395 ദിവസം വാലിഡിറ്റി; ചെലവ് ഇത്ര മാത്രം
മുംബൈ: ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയും ബിഎസ്എന്‍എല്ലും തമ്മിലുള്ള മത്സരം കടുക്കുന്നു. ജിയോ റീച്ചാര്‍ജ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ വിപണിയില്‍ മത്സരം കടുത്തത്. നിരവധി യൂസര്‍മാര്‍ ജിയോയില്‍ നിന്ന് നേരെ പോയത് ബിഎസ്എന്എല്ലിലേക്കായിരുന്നു. ഇതിനെ നേരിടാന്‍ 5ജി പ്ലാനാണ് ജിയോ പുതുതായി പുറത്തിറക്കിയത്.
കുറഞ്ഞ ചെലവില്‍ അണ്‍ലിമിറ്റഡ് 5ജി ജിയോ ഓഫര്‍ ചെയ്യുന്നത്. ബിഎസ്എന്‍എല്ലിന്റെ 5ജി വരുന്നതേയുള്ളൂ എന്ന് കണ്ടറിഞ്ഞാണ് ജിയോയുടെ നീക്കം. എത്ര വേണമെങ്കിലും അതിവേഗ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ഗുണം.

ജിയോയുടെ അണ്‍ലിമിറ്റഡ് പ്ലാനിനായി ചെലവിടേണ്ടത് 198 രൂപയാണ്. 14 ദിവസമാണ് അണ്‍ലിമിറ്റഡ് 5ജി സേവനങ്ങള്‍ ലഭിക്കുക. അതേസമയം ഈ പ്ലാനില്‍ മറ്റ് ഗുണങ്ങളുമുണ്ട്. ജിയോ അവരുടെ യൂസര്‍ ബേസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. 198 രൂപയുടെ ഈ റീച്ചാര്‍ജില്‍ യൂസര്‍മാര്‍ക്ക് നൂറ് എസ്എംഎസ്സുകള്‍ നിത്യേന ലഭിക്കും.
4ജി ഇന്റര്‍നെറ്റ് നിത്യേന രണ്ട് ജിബി ലഭിക്കും. അതുപോലെ കോളുകളും ഈ പ്ലാനിലുണ്ട്. അണ്‍ലിമിറ്റഡ് കോളുകളാണ് പതിനാല് ദിവസത്തേക്ക് നിങ്ങള്‍ക്ക് ലഭിക്കുക. ജിയോയുടെ ആപ്പുകളും ഇതോടൊപ്പം സൗജന്യമായി ലഭിക്കും. ജിയോ ക്ലൗഡ്, ജിയോ സിനിമ, ജിയോ ടിവി, എന്നിവയുടെ സേവനവും ഇതില്‍ ലഭിക്കും.
അതേസമയം ബിഎസ്എന്‍എല്‍ ഇതിന് ബദലായി ദീര്‍ഘകാല പ്ലാനാണ് പുറത്തിറക്കിയത്. 395 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലുള്ളത്. ഈ സിംഗിള്‍ റീചാര്ജില്നിങ്ങള്ക്ക് വേണ്ടതെല്ലാം ഉണ്ടെന്ന് പറയാം. ഒരു വര്‍ഷത്തേക്ക് യാതൊരു തടസ്സവുമില്ലാതെ ഡാറ്റയും കോളുകളുമെല്ലാം ലഭിക്കും. ഈ പ്ലാനിനായി നിങ്ങള്‍ ചെലവിടേണ്ടത് 2399 രൂപയാണ്.
ജിയോയും എയര്‍ടെല്ലും വിയും ഒരു വര്‍ഷത്തെ പ്ലാനിനായി നല്‍കേണ്ടത് 3000 രൂപയില്‍ അധികമാണ്. അതുവെച്ച് നോക്കുമ്പോള്‍ വലിയ ലാഭമാണ് ഈ പ്ലാനിലൂടെ യൂസര്‍മാര്‍ക്ക് ലഭിക്കുക. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഈ പ്ലാനിന് വാലിഡിറ്റിയുണ്ട്. അതാണ് മറ്റുള്ളവരേക്കാളും ഈ പ്ലാനിന്റെ മികവ് വര്‍ധിപ്പിക്കുന്നത്.
ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളാണ് ഉള്ളത്. രാജ്യത്തെവിടെയും ഏത് നെറ്റ് വര്‍ക്കിലേക്കും നിങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. നിത്യേന രണ്ട് ജിബി ഹൈ സ്പീഡ് ഈ പ്ലാനില്‍ ലഭിക്കും. നിത്യേനയുള്ള പരിധി കഴിഞ്ഞാല്‍ 40 കെബി സ്പീഡില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും ചെയ്യാം. സൗജന്യ നാഷണല്‍ റോമിങ് ഈ പ്ലാനിലുണ്ട്. നിത്യേന നൂറ് എസ്എംഎസ്സുകളും ഈ പ്ലാനിലുണ്ട്.
മുപ്പത് ദിവസത്തേക്ക് ബിഎസ്എന്‍എല്‍ ട്യൂണ്‍സും ഇവര്‍ക്ക് ലഭിക്കും. വാല്യു ആഡഡ് സര്‍വീസുകളും ഈ പ്ലാന്‍പ്രകാരം ലഭിക്കും. ഹാര്‍ഡി ഗെയിംസ്, ചലഞ്ചര്‍ അരീന ഗെയിംസ്, ഗെയിം ഓണ്‍ ആന്‍ഡ് ഗെയിമിയം, സിങ് മ്യൂസിക്, വോ എന്റര്‍ടെയിന്‍മെന്റ്, ലിസ്റ്റിന് പോഡ്കാസ്റ്റ് എന്നിവ ഈ പ്ലാനിനൊപ്പം അധികമായി ലഭിക്കുന്നതാണ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications