ബ്രോഡ്ബാന്റില്‍ കസറാന്‍ റിലയന്‍സ് ജിയോ; എയര്‍ടെല്ലും ടാറ്റ പ്ലേയും വീഴും; പ്ലാന്‍ ഇങ്ങനെ
റിലയന്‍സ് ഇപ്പോള്‍ സര്‍വത്ര നേട്ടത്തിലാണ് മുന്നോട്ട് പോകുന്നത്. ജിയോയില്‍ വമ്പന്‍ പ്ലാനുകള്‍ നിത്യേന അവര്‍ അവതരിപ്പിക്കുന്നുണ്ട്. അതുപോലെ ബ്രോഡ്ബാന്റില്‍ എല്ലാവരെയും ഞെട്ടിക്കാനാണ് ജിയോയുടെ അടുത്ത ശ്രമം. നേരത്തെ തന്നെ ജിയോ ബ്രോഡ്ബാന്റ് ലോഞ്ച് ചെയ്തതാണ്. അതില്‍ മുന്നില്‍ ജിയോ നില്‍ക്കുന്നുണ്ട്.
പക്ഷേ വിവിധ പ്ലാനുകള്‍ പുറത്തിറക്കി ജിയോ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. പുതിയ ജിയോ ഫൈബര്‍, ജിയോ എയര്‍ ഫൈബര്‍ പ്ലാനുകളാണ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങള്‍ ഒരുപാടുണ്ട്. 888 രൂപയാണ് ഈ പ്ലാനിനായി ജിയോ യൂസര്‍മാര്‍ ചെലവഴിക്കേണ്ടത്.

വെറുമൊരു പ്ലാന്‍ മാത്രമല്ല ജിയോ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ വേറെയും ചില കാര്യങ്ങള്‍ കൂടിയുണ്ട്. ആദ്യത്തേത് നെറ്റ്ഫ്ളിക്സിന്റെ സബ്സ്ക്രിപ്ഷനാണ്. അവിടം കൊണ്ടും തീര്‍ന്നിട്ടില്ല. 14 മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും അതിനൊപ്പം ലഭിക്കും. ജിയോയുടെ അതിവേഗ ഇന്റര്‍നെറ്റില്‍ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാന്‍ കൂടിയാണിത്.
അതും നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷന് കൂടി നല്കുന്ന മറ്റൊരു പാക്കേജില്ല. ഇന്റര്‍നെറ്റിന്റെ വേഗത ഒട്ടും കുറവല്ല ഈ പ്ലാനില്‍. അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് തന്നെ ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കും. 30 എംബിപിഎസ് വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.
അണ്‍ലിമിറ്റഡ് ഡാറ്റയാണ് ലഭിക്കുക. പക്ഷേ ഫെയര്‍ യൂസേജ് പോളിസി പ്രകാരം ഇപ്പോഴിത് ലിമിറ്റഡായി മാറ്റിയിട്ടുണ്ട്. 3300 ജിബി ഡാറ്റ ജിയോ ഫൈബറില്‍ ലഭിക്കും. അതുപോലെ ജിയോ എയര്‍ ഫൈബറില്‍ 1 ടിബി ഡാറ്റയാണ് ലഭിക്കുക. ഈ പ്ലാനിന്റെ കാലാവധി ഒരു മാസമാണ്. തീര്‍ച്ചയായും 3300 ജിബി ഒരുമാസം ഉപയോഗിക്കുന്നവര്‍ വളരെ കുറവായിരിക്കും.
സാമാന്യം നല്ല രീതിയില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഇത് ഒരുപാട് ഉപകരിക്കും. ഡാറ്റ ഒരുപാട് ബാക്കിയുണ്ടാവാന്‍ സാധ്യത ഏറെയാണ്. നെറ്റ്ഫ്ളിക്സിന് പുറമേ ആമസോണ്‍ പ്രൈം ലൈറ്റ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ പോലുള്ള ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും.
അതേസമയം ജിയോ ഫൈബറിലും എയര്‍ ഫൈബറിലും വേറെയും പ്ലാനുകള്‍ ഉണ്ട്. 1499 രൂപയുടെ മറ്റൊരു പ്ലാനും ജനപ്രിയമാണ്. ഇതിലും നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷന് ലഭിക്കും. 399 രൂപയുടെ പ്ലാനിലുണ്ട്. 30 എംബിപിഎസ്സാണ് ഇതിന്റെ വേഗത. അണ്‍ലിമിറ്റഡാണ് ഇതിലെ ഡാറ്റ. ഒരു മാസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.
നൂറ് മുതല്‍ 200 രൂപ വരെ കൂടുതലായി അടച്ചാല്‍ 14 ഒടിടി ആപ്പുകളുടെ സേവനം വരെ ലഭിക്കും. 699 രൂപയുടെ മറ്റൊരു പ്ലാനും ജിയോയ്ക്കുണ്ട്. ഇതിന്റെ വേഗത നൂറ് എംബിപിഎസ്സാണ്. അണ്‍ലിമിറ്റഡ് ഡാറ്റ ഇതില്‍ ലഭിക്കും. അധികമായി ഒടിടി സേവനം ലഭിക്കാന്‍ 200 രൂപ അധികം ചേര്‍ത്താല്‍ മതി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications