ജിയോയുടെ മെഗാ ബ്രോഡ്ബ്രാന്‍ഡ് ഓഫര്‍, വേഗം റീച്ചാര്‍ജ് ചെയ്‌തോളൂ; ഇത്ര മാത്രം ചെലവിട്ടാല്‍ മതി
മുംബൈ: റിലയന്‍സ് ജിയോ റീച്ചാര്‍ജ് തുക വര്‍ധിപ്പിച്ചത് കൊണ്ട് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ റീച്ചാര്‍ജിലെ തിരിച്ചടി ഇപ്പോള്‍ ബ്രോഡ്ബാന്‍ഡില്‍ തിരിച്ചുപിടിക്കാനാണ് ജിയോ ഒരുങ്ങുന്നത്. ജിയോ ഫ്രീഡം ഡേ ഓഫറുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷനാണ് ഇപ്പോള്‍ വമ്പന്‍ ഓഫറുകള്ളത്.
പുതിയ ജിയോ എയര്‍ഫൈബര്‍ യൂസര്‍മാര്‍ക്ക് മുപ്പത് ശതമാനം ഡിസ്‌കൗണ്ടാണ് പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ ലഭിക്കും. ഇന്‍സ്റ്റാലേഷന്‍ ചാര്‍ജിന് ആയിരം രൂപ നല്‍കേണ്ടതില്ല. നിലവില്‍ മൂന്ന് മാസത്തെ ഓള്‍ ഇന്‍ വണ്‍ പ്ലാനിന് 3121 രൂപയാണ് നല്‍കേണ്ടത്. 2121 രൂപ പ്ലാനിനും, 1000 രൂപ ഇന്‍സ്റ്റാലേഷനുമാണ് നല്‍കേണ്ടത്.

അതേസമയം ജിയോയുടെ ഫ്രീഡം ഓഫറില്‍ ഇന്‍സ്റ്റാലേഷന്‍ സൗജന്യമായിരിക്കും. യൂസര്‍മാര്‍ ആകെ 2121 രൂപ മാത്രം നല്‍കിയാല്‍ മതിയാവും. ജൂലായ് 26നും ഓഗസ്റ്റ് പതിനഞ്ചിനും ഇടയില്‍ പുതിയ കണക്ഷന്‍ എടുക്കുന്ന ജിയോ എയര്‍ഫൈബര്‍ യൂസര്‍മാര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. 3 മാസം, 6 മാസം, 12 മാസ പ്ലാനുകള്‍ക്കാണ് ഇന്‍സ്റ്റാലേഷന്‍ സൗജന്യമായിരിക്കുക.
പുതിയ ജിയോ എയര്‍ഫൈബര്‍ 5ജി, പ്ലസ് യൂസര്‍മാര്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാവും. എയര്‍ഫൈബര്‍ കണക്ഷന്‍ വേണമെന്നുള്ളവര്‍ക്ക് ഇപ്പോള്‍ വളരെ എളുപ്പത്തില്‍ കണക്ഷന്‍ എടുക്കാം. 60008-60008 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്യുകയോ ജിയോ.കോം സന്ദര്‍ശിക്കുകയോ ചെയ്താല്‍ മതി.
മെയ് മാസത്തില്‍ റിലയന്‍സ് ജിയോ 888 രൂപയുടെ പ്ലാന്‍ ജിയോ ഫൈബറിലും ജിയോ എയര്‍ ഫൈബറിലുമായി പുറത്തിറക്കിയിരുന്നു. ഇതില്‍ കോംപ്ലിമെന്ററിയായി നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും, മറ്റ് 14 ഒടിടി സേവനവും ലഭ്യമായിരുന്നു. ജിയോ ഫൈബറില്‍ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനാണിത്. അതില്‍ സൗജന്യ നെറ്റ്ഫ്‌ളിക്‌സ് സേവനവും കൂടി ലഭിക്കുന്നതിലൂടെ പ്ലാനിന്റെ മൂല്യമുയരുകയും ചെയ്യും.
30 എംബിപിഎസ് വേഗതയിലാണ് ജിയോ ഫൈബര്‍ സേവനം ലഭ്യമാവുക. അണ്‍ലിമിറ്റഡ് ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പക്ഷേ 3300 ജിബി വരെയാണ് ഉപയോഗിക്കാന്‍ സാധിക്കുക. ജിയോ എയര്‍ ഫൈബറിലാണ് ഈ കണക്കുള്ളത്. ജിയോ എയര്‍ഫൈബറില്‍ ഒരു ടിബി ഡാറ്റയാണ് ലഭിക്കുക. ഒരു മാസത്തേക്കാണ് ഈ പ്ലാന്‍ ലഭ്യമാവുക.
ജിയോയുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചെങ്കിലും 349 രൂപയുടെ പ്ലാനുകള്‍ ഇപ്പോഴും മികച്ചതാണ്. 28 ദിവസമാണ് ഇതിന്റെ കാലാവധി. നിത്യേന രണ്ടര ജിബി ഡാറ്റ ഈ പ്ലാനില്‍ ലഭിക്കും. നൂറ് എസ്എംഎസ്സുകളും പ്രതിദിനം ഈ പ്ലാനിലുണ്ട്. ഇനി നിങ്ങള്‍ക്ക് കോള്‍ ചെയ്യുകയാണ് വേണ്ടതെങ്കില്‍ ജിയോയുടെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളാണ് ഉള്ളത്.
പാതിവഴിയില്‍ ടോക് ടൈം ഒരിക്കലും തീര്‍ന്നുപോകില്ല. ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവന്‍ പോലുള്ള ജിയോ ആപ്പ്് സേവനങ്ങളും ഇതോടൊപ്പം ലഭിക്കും. ഇത് ഒരിക്കലും കൈപൊള്ളിക്കാത്ത പ്ലാനാണ്. ഡാറ്റയും കോളും, ഒടിടി സേവനങ്ങളുമെല്ലാം ഒരൊറ്റ പ്ലാനില്‍ തന്നെ അടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications