Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിയുടെ വലിയ മനസ്; ജിയോയുടെ കിടു ഓഫർ, 2 ജിബി ഡാറ്റയും ഫ്രീ കോളും 98 ദിവസത്തേക്ക്, വില എത്ര?

ഇന്ത്യൻ ടെലികോം വിപണിയിൽ ജിയോ വലിയ സ്വാധീനം ചെലുത്തുന്ന സമയത്തിലൂടെയാണ് നാം കടന്നു പോവുന്നത്. ഒട്ടേറെ ജനപ്രിയ ഓഫറുകളാണ് ഈ കാലയളവിൽ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചത്. അതിൽ പലതും വലിയ രീതിയിൽ ഏറ്റെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. പ്രവർത്തനം തുടങ്ങിയിട്ട് അധികനാൾ ആയിട്ടില്ലെങ്കിലും കോടിക്കണക്കിന് ഉപഭോക്താക്കളാണ് ജിയോക്ക് ഇന്ത്യൻ വിപണിയിൽ ഉള്ളത്.

അവരെ അങ്ങനെയങ്ങ് തഴയുന്ന സ്വഭാവമല്ല കമ്പനിക്കുള്ളതെന്ന് പലവട്ടം തെളിയിച്ചതാണ്. ഇടയ്ക്കിടെ യൂസർമാർ ഞെട്ടിക്കുന്ന ചില ഓഫറുകളുമായി അവർ രംഗത്ത് വരാറുണ്ട്. എന്തിനേറെ പറയുന്നു ഈ ദീപാവലി കാലത്തും അത്തരം ഓഫർ അവർ അവതരിപ്പിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിന് പിന്നാലെ ഇപ്പോഴിതാ അവർ മറ്റൊരു കിടിലൻ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ്.

mukeshambanijiooffers

നിരവധി ഉപഭോക്താക്കൾക്ക് ഗുണകരമാവുന്ന ഒരു അൺലിമിറ്റഡ് ഫ്രീ കോൾ, ഡാറ്റാ ഒക്കെ ലഭിക്കുന്ന മികച്ച ഓഫറുമായാണ് കമ്പനിയുടെ വരവ്. അതും ദിവസം പത്ത് രൂപ മാത്രം ചിലവ് വരുന്ന റീചാർജ് ഓഫറാണ് ജിയോ ഇപ്പോൾ കൊണ്ട് വന്നിരിക്കുന്നത്. ചെറിയ തുകയ്ക്ക് ഏകദേശം മൂന്ന് മാസത്തിലധികം വാലിഡിറ്റി കൂടി നൽകുന്നതാണ് ഈ ഓഫർ.

ജിയോ 999 പ്ലാൻ: അറിയേണ്ടതെല്ലാം

അടുത്തിടെ പതിനഞ്ച് ശതമാനത്തോളം വില വർധനവാണ് എയർടെൽ, വോഡാഫോൺ ഐഡിയ ഉൾപ്പെടെ വിപണിയിൽ വരുത്തിയത്. അതിനാൽ തന്നെ അവയുടെ ഉപഭോക്താക്കളെ കൂടി തങ്ങളിലേക്ക് ആകർഷിക്കുവാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ ഓഫർ കൊണ്ട് വന്നിരിക്കുന്നതെന്ന് വ്യക്തമാണ്. കാരണം ദിവസം പത്ത് രൂപയിൽ താഴെ 2ജിബി നെറ്റും എസ്എംഎസും ഫ്രീ കോളും കിട്ടുക എന്നത് ചെറിയ കാര്യമല്ല.

98 ദിവസത്തേക്ക് 999 രൂപ മുടക്കേണ്ട ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 5 ജി ഇന്റർനെറ്റ് ആക്‌സസ് എന്നീ സവിശേഷതകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒരു വ്യക്തിയുടെ സാധാരണ ഉപയോഗത്തിന് 2ജിബി ഡാറ്റ തന്നെ ധാരാളമാണ് എന്നോർക്കണം ഈ ഓഫറിന്റെ ഗുണം മനസിലാക്കാൻ.

കൂടാതെ ഇവയൊന്നും കൂടാതെ വേറെയും ചില സ്‌പെഷ്യൽ ആനുകൂല്യങ്ങൾ ജിയോ ഉപഭോക്താക്കൾക്ക് വേണ്ടി ഈ റീചാർജ് ഓഫറിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ജിയോ ടിവി, ജിയോ ക്‌ളൗഡ്‌, ജിയോ സിനിമ എന്നിങ്ങനെയുള്ള ഒടിടി ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും. അതുകൊണ്ട് തന്നെ നിരവധി ഉപഭാക്താക്കളാണ് ഈ ഓഫർ തേടിയെടുത്തുന്നത്.

നിലവിൽ മറ്റ് കമ്പനികൾ നൽകി വരുന്ന ഓഫറുകളിൽ നിന്ന് ജിയോയെ വ്യത്യസ്‌തമാക്കുന്നത് അവർക്ക് ഒപ്പമുള്ള ഒടിടി ആനുകൂല്യങ്ങൾ തന്നെയാണ്. വിനോദത്തിന്റെ കൂടുതൽ മേഖലകൾ ജിയോ ഉപയോഗിക്കുന്ന ആളുകൾക്ക് നൽകാൻ ഇതിലൂടെ സാധിക്കും എന്നതാണ് പ്രത്യേകത. അതിനാൽ തന്നെ ഈ 999 ഓഫറും സൂപ്പർ ഹിറ്റാവും എന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+