Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയുടെ അടിപൊളി ബജറ്റ് പ്ലാൻ; 10 ജിബി ഡാറ്റയും 11 ഒടിടി പ്ലാറ്റ്‌ഫോമുകളും സൗജന്യം, വില ഇത്രയും കുറവോ?

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന മേഖല ഏതെന്ന് ചോദിച്ചാൽ നമ്മുടെ മനസ് ആദ്യം പോവുക വാഹന രംഗമോ, ഐടി വ്യവസായമോ ഒക്കെയാവും. എന്നാൽ ശരിക്കും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വമ്പൻ മത്സരം നടക്കുന്ന മേഖലകളിൽ ഒന്നാണ് ടെലികോം വ്യവസായം. പ്രത്യേകിച്ച് അതിസമ്പന്നനായ മുകേഷ് അംബാനി റിലയൻസ് ജിയോ എന്ന കമ്പനി ഇന്ത്യയിൽ ഒന്നാകെ അവതരിപ്പിച്ചതിന് ശേഷം.

യഥാർത്ഥത്തിൽ ജിയോയുടെ വരവ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വലിയ രീതിയിൽ ഗുണകരമായിരുന്നു എന്ന് വേണം പറയാം. അതുകൊണ്ടാണ് പല കമ്പനികളും വലിയ നിരക്കിൽ നൽകിയിരുന്ന ഇന്റർനെറ്റ് കൂടുതൽ പേർക്ക് ലഭ്യമാവുന്ന നിലയിലേക്ക് കുറഞ്ഞ വിലയിൽ കിട്ടിയതും അതിലേറെ ഗുണങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ചതും.

jiorechargeplans

പലപ്പോഴും ഉപഭോക്താക്കളുടെ മനസ് മനസിലാക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ് റിലയൻസ് ജിയോ എന്നതിൽ തർക്കമില്ല. അവരുടെ ഓഫറുകൾ പരിശോധിച്ചാൽ നിങ്ങൾക്ക് ആ കാര്യം കൃത്യമായി ബോധ്യപ്പെടും. ഇപ്പോഴിതാ ജിയോ അവരുടെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഒരു ഉഗ്രൻ ബജറ്റ് ഫ്രണ്ട്ലി ഓഫർ വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ്.

കുറഞ്ഞ ചിലവിൽ ഒടിടി ഉൾപ്പെടയുള്ള സേവനങ്ങൾ ഒരു മാസത്തോളം ആസ്വദിക്കാനുള്ള അവസരമാണ് ഈ പ്ലാൻ നിങ്ങൾക്ക് നൽകുന്നത്. ഈ ഓഫറിൽ നിങ്ങൾക്ക് ഡാറ്റയ്ക്ക് ഒപ്പം തന്നെ പതിനൊന്നോളം മുൻനിര ഒടിടി സേവനങ്ങളാണ് ആസ്വദിക്കാൻ കഴിയുക. അതുകൊണ്ട് തന്നെയാണ് ജിയോ ഇന്ത്യയിലെ ജനപ്രിയ ടെലികോം സേവനദാതാവ് എന്ന നിലയിലേക്ക് വളരുന്നതും.

ജിയോ 179 പ്ലാൻ: ഇതാണ് സേവനങ്ങൾ

ഈ റീചാർജ് പ്ലാനിന്റെ വാലിഡിറ്റി 28 ദിവസത്തോളമാണ്. ഈ കാലയളവിലേക്കായി ആകെ 10 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് കമ്പനി നൽകുക. ഇതിന് പുറമേയാണ് നിങ്ങൾക്ക് ഒടിടി സേവനങ്ങൾ ലഭിക്കുന്നത്. സീ 5, സോണി ലൈവ് ഉൾപ്പെടെയുള്ള പ്രമുഖ ഒടിടി സേവനം ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയുമെന്നതാണ് പ്രത്യേകത.

എന്നാൽ ഡാറ്റ അൺലിമിറ്റഡ് അല്ലെന്നത് മാത്രമാണ് ഇതിന്റെ ഒരേയൊരു ന്യൂനത. ഏത് സമയത്തും ലഭ്യമായ 10 ജിബി ഡാറ്റാ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഇതിന്റെ മറ്റൊരു പ്രധാന പോരായ്‌മ എന്തെന്നാൽ സാധാരണ ജിയോ റീചാർജ് പ്ലാനുകളിൽ ഉള്ളത് പോലെ എസ്എംഎസ്, ഫ്രീ കോൾ സേവനങ്ങൾ ഇതിൽ ലഭ്യമാവില്ല.

എന്നാൽ വിനോദ പരിപാടികൾക്ക് പ്രാധാന്യം നൽകുന്ന ആളുകൾക്കും വെബ് സീരീസുകളുടെ സ്ഥിരം പ്രേക്ഷകർക്കും വീട്ടിൽ വൈഫൈ ഉൾപ്പെടയുള്ള സേവനങ്ങൾ ഉള്ളവർക്കും ഏറ്റവും അനുയോജ്യമാണ് ഈ പ്ലാൻ. പ്രത്യേകിച്ച് ജിയോ രണ്ടാം സിം കാർഡായി ഉപയോഗിക്കുന്ന ആളുകളെ സംബന്ധിച്ച് ഇതൊരു വലിയ അനുഗ്രഹം തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+