Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപഭോക്താക്കളുടെ മനസറിയും ജിയോ; ഈ ഓഫർ ഞെട്ടിക്കും, അതിവേഗ ഡാറ്റയും അൺലിമിറ്റഡ് കോളും, വില?

ഒന്നോ രണ്ടോ സിം കാർഡുകൾ കൈവശം വച്ചിരിക്കുന്നവരാവും നമ്മളിൽ ഭൂരിഭാഗം പേരും. രാജ്യത്തെ മൊബൈൽ ഉപയോഗിക്കുന്നവരിൽ എറിയപങ്കും അങ്ങനെ തന്നെയാണെന്ന് വേണമെങ്കിൽ പറയാം. എന്നാൽ രണ്ട് സിം കാർഡുകളും ഒരേ ടെലികോം കമ്പനിയുടേത് ആവാനുള്ള സാധ്യത വളരെ വിരളമാണ്. നാം നെറ്റ്‌വർക്ക് സാധ്യതകളും മറ്റും നോക്കിയാണ് ഇത്തരത്തിൽ ഏത് സിം വേണമെന്ന് തീരുമാനിച്ചിരുന്നത്.

എന്നാൽ ഇന്ന് ആ കാലമൊക്കെ മാറി. ടെലികോം കമ്പനികൾ തമ്മിൽ കടുത്ത മത്സരമാണ് ഇപ്പോൾ നടക്കുന്നത്. എങ്ങനെയൊക്കെ പുതിയ ഉപഭാക്താക്കളെ ആകർഷിക്കാമെന്നും പഴയവരെ കൂടെ നിർത്താമെന്നുമാണ് അവർ പരിശോധിക്കുന്നത്. അതിനായി കൂടുതൽ നൂതനമായ വിദ്യകളെ ആശ്രയിക്കുന്നതിന് ഒപ്പം തന്നെ റീചാർജ് ഓഫറുകളിൽ ആകർഷണീയത വരുത്താനും കമ്പനികൾ ശ്രമിക്കുന്നുണ്ട്.

jionewoffers

അത്തരത്തിൽ രാജ്യത്ത് ഇപ്പോഴത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ മുകേഷ് അംബാനി നേതൃത്വം നൽകുന്ന ജിയോയും മികച്ച ഓഫറുകളുമായി കളം നിറയുന്നുണ്ട്. നിരവധി ജനപ്രിയ റീചാർജ് പ്ലാനുകളാണ് ജിയോ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചത്. അതിൽ പലതും മറ്റ് കമ്പനികളിൽ നിന്നുള്ള ഉപഭോക്താക്കളെ തങ്ങളിലേക്ക് എത്തിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്.

ജിയോയുടെ കിടിലൻ ഒരു റീചാർജ് പ്ലാനാണ് ഇപ്പോൾ ബിഎസ്എൻഎൽ, എയർടെൽ ഉൾപ്പെടെയുള്ള കമ്പനികളോട് മുട്ടി നിൽക്കാനായി വിപണിയിൽ എത്തിയിരിക്കുന്നത്. ഏതൊരു മൊബൈൽ ഉപഭോക്താവിനും വേണ്ട ഡാറ്റ, അൺലിമിറ്റഡ് കോൾ, എസ്എംഎസ് പാക്ക് എന്നിവയുൾപ്പടെ ഈ റീചാർജ് പ്ലാനിൽ താരതമ്യേന കുറഞ്ഞ വിലയായി 479 രൂപയ്ക്ക് ലഭ്യമാവും എന്നതാണ് പ്രത്യേകത.

ജിയോ 479 രൂപ പ്ലാൻ

നിലവിൽ കൂടുതൽ ഉപഭോക്താക്കൾക്ക് ഏറ്റെടുത്ത ഒരു ഓഫറാണ് ഇത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള 479 രൂപയുടെ പ്ലാൻ, 6 ജിബി അതിവേഗ ഡാറ്റയും മൊത്തം 1000 എസ്എംഎസുകളും ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നു. പെട്ടെന്ന് കേൾക്കുമ്പോൾ ഇതൊരു നഷ്‌ട കച്ചവടമല്ലേ എന്ന് തോന്നിയാലും യഥാർത്ഥത്തിൽ ഇതൊരിക്കലും അങ്ങനെയല്ല.

ശരിക്കും മൊബൈൽ ഡാറ്റ അല്ലാതെ വെബ് ബ്രൗസിംഗിനും മറ്റ് ആവശ്യങ്ങൾക്കും വൈഫൈ, ബ്രോഡ്ബാൻഡ് അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമായ ആളുകൾക്ക് ഏറ്റവും ഗുണകരമായ ഓഫർ കൂടിയാണിത്. സാധാരണ ഗതിയിൽ ലഭ്യമായ 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിന്‌ ഏതാണ്ട് 300 രൂപയ്ക്ക് മുകളിൽ വരുമെന്നത് ഓർക്കണം.

അപ്പോഴാണ് ഏകദേശം മൂന്ന് മാസത്തോളം വാലിഡിറ്റി ഉപഭോക്താക്കൾക്ക് ലഭ്യമാവുന്നത്. ഇതിനൊക്കെ പുറമേ ജിയോയുടെ ചില സവിശേഷമായ ഒടിടി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് കൂടി ഈ ഓഫർ നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്‌ളൗഡ്‌ എന്നിവയാണ് ലഭ്യമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+