ജിയോ വരിക്കാർക്ക് ഹാപ്പി ന്യൂസ്; കിടിലൻ വോയ്‌സ് ഓൺലി പ്ലാനുകൾ ഇതാ, 448 രൂപയും 1748 രൂപയും മുടക്കാനുണ്ടോ?
ജിയോയിൽ ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി രണ്ട് വോയ്‌സ്, എസ്എംഎസ് റീചാർജ് പ്ലാനുകൾ ലഭ്യമാണ്. 448 രൂപയുടെയും 1748 രൂപയുടെയും ഈ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്കും പ്രധാനമായും ഫോൺ വിളികൾക്കായി മൊബൈൽ ഉപയോഗിക്കുന്നവർക്കും അധിക ഡാറ്റയ്ക്ക് പണം ചെലവഴിക്കാതെ റീചാർജ് ചെയ്യാൻ ഇത്തരം പ്ലാനുകൾ സഹായിക്കും.
ജിയോയുടെ 448 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ആകെ 1000 എസ്എംഎസുകളും ലഭിക്കും. മൊബൈൽ ഡാറ്റ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. ജിയോ ടിവി, ജിയോ എഐ ക്ലൗഡ് തുടങ്ങിയ അധിക സേവനങ്ങളും ലഭ്യമാണ്. കുറഞ്ഞ തുകയിൽ ഏതാനും മാസത്തേക്ക് മൊബൈൽ സേവനം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ പരിഗണിക്കാം.

ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കായി ജിയോയുടെ 1748 രൂപയുടെ പ്ലാനുമുണ്ട്. 336 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ആകെ 3600 എസ്എംഎസുകളും ലഭിക്കും. മൊബൈൽ ഡാറ്റ ഈ പ്ലാനിലും ഉൾപ്പെടുത്തിയിട്ടില്ല. ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപര്യമില്ലാത്തവർക്കും കോളുകൾക്കും സന്ദേശങ്ങൾക്കും മാത്രം ഫോൺ ഉപയോഗിക്കുന്നവർക്കും ഈ പ്ലാൻ പ്രയോജനകരമായേക്കാം.
രണ്ട് പ്ലാനുകളും താരതമ്യം ചെയ്യുമ്പോൾ 448 രൂപയുടെ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയും 1748 രൂപയുടെ പ്ലാനിന് 336 ദിവസത്തെ വാലിഡിറ്റിയുമാണുള്ളത്. 448 രൂപയുടെ പ്ലാനിൽ പ്രതിദിന ചെലവ് ഏകദേശം 5.33 രൂപയാണ്. 1748 രൂപയുടെ ദീർഘകാല പ്ലാനിൽ പ്രതിദിന ചെലവ് ഏകദേശം 5.20 രൂപ വരും. ദീർഘകാലത്തേക്ക് മൊബൈൽ സേവനം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് രണ്ടാമത്തെ പ്ലാൻ കൂടുതൽ സൗകര്യപ്രദമായേക്കാം.
പിന്നീട് ഇന്റർനെറ്റ് ആവശ്യമുണ്ടായാൽ അനുയോജ്യമായ ഡാറ്റ വൗച്ചർ പ്രത്യേകം റീചാർജ് ചെയ്യാം. എന്നാൽ ഡാറ്റ വൗച്ചറിന്റെ വാലിഡിറ്റിയും നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റിയും വ്യത്യാസപ്പെട്ടേക്കാം. അതിനാൽ റീചാർജ് ചെയ്യുന്നതിന് മുമ്പ് മൈജിയോ ആപ്പിലോ ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലോ നിലവിലെ വിലയും ആനുകൂല്യങ്ങളും പരിശോധിക്കുന്നത് നല്ലതാണ്.
അടുത്തിടെ ട്രായ് കൂടുതലായി വോയ്‌സ് ഓൺലി പ്ലാനുകൾക്ക് നിർദേശം വച്ചതിന് പിന്നാലെയാണ് ജിയോ ഉൾപ്പെടെ കാര്യത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നത്. അതിന് പിന്നാലെ എയർടെൽ പുതിയ മൂന്നോളം പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. മറ്റ് സ്വകാര്യ കമ്പനികളും ഇതേ വഴി തന്നെ പിന്തുടരുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications
