അംബാനി മുത്താണ്, ജിയോ സ്വത്താണ്; 105 ജിബി ഡാറ്റയും ഫ്രീ കോളും കിട്ടും, വാലിഡിറ്റിയും വിലയും എത്ര?
ടെലികോം മേഖലയിൽ പോരാട്ടം കൂടുതൽ ശക്തമാവുകയാണ്. ആരാണ് ഒന്നാമൻ എന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് കമ്പനികൾ. ഒരു പരിധിവരെ ഈ മത്സര മനോഭാവം ഏറ്റവും കൂടുതൽ ഗുണമാവുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്കാണ്. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. പണ്ടത്തെ കാലത്തെ പോലെ ഏകപക്ഷീയമായി കമ്പനികൾ ഇപ്പോൾ പെരുമാറുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.
നിലവിൽ റിലയൻസ് ജിയോ, ബിഎസ്എൻഎൽ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നീ കമ്പനികൾ പ്രധാനമായും വിപണിയിൽ എറ്റുമുട്ടുന്നത്. ഇവരിൽ ആരാണ് ഏറ്റവും മികച്ച ഓഫറുകൾ ഉപഭോക്താക്കൾക്കായി നൽകുന്ന എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്. ഓരോ കമ്പനികളും തങ്ങളുടേതായ രീതിയിൽ ഓഫറുകൾ അവതരിപ്പിക്കുന്നുണ്ട്.

എങ്കിലും പ്രധാന പോരാട്ടം ബിഎസ്എൻഎൽ, ജിയോ എന്നീ വമ്പന്മാർ തമ്മിലാണ്. ജിയോ ഏത് ഓഫർ അവതരിപ്പിച്ചാലും അതിനെ കടത്തിവെട്ടുന്ന പ്ലാനുമായി ബിഎസ്എൻഎൽ ഉടനടി എത്തും. മറുവശത്ത് ബിഎസ്എൻഎൽ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ കൊണ്ട് വരുന്ന സാഹചര്യത്തിൽ അതേ പാത പിന്തുടർന്ന് ഉപഭോക്താക്കളെ സൃഷ്‌ടിക്കാനുള്ള ശ്രമത്തിലാണ് ജിയോയും.
ഇത് ഉപഭോക്താക്കൾക്ക് മുൻപിൽ പുതിയ ലോകമാണ് തുറന്നിടുന്നത്. ഇപ്പോഴിതാ ഇതിനെ സാധൂകരിക്കുന്ന ഒരു അഡാർ പ്ലാനുമായാണ് ജിയോ വരുന്നത്. ഈ ഒരൊറ്റ പ്ലാനോട് കൂടി ബിഎസ്എൻഎൽ പത്തി മടക്കുമെന്നാണ് ജിയോ പ്രതീക്ഷിക്കുന്നത്. ഡാറ്റയും ഫ്രീ കോളും ഒക്കെയായി ഒട്ടേറെ ആനുകൂല്യങ്ങളാണ് ഈ പ്ലാനിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.
ജിയോ 666 രൂപ റീചാർജ് പ്ലാൻ
ഒട്ടേറെ ആനുകൂല്യങ്ങളാണ് ജിയോ ഈ പ്ലാനിൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി കൊണ്ട് വരുന്നത്. ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് സൗകര്യമാണ് ഈ പ്ലാനിൽ ജിയോ നൽകുന്നത്. ഇത് ഉപഭോക്താക്കളുടെ കോളിംഗ് ആവശ്യകതകൾ പൂർണമായി നിറവേറ്റാൻ പര്യാപ്‍തമാണ് എന്നതാണ് പ്രത്യേകത. ഇത് വഴി ബിഎസ്എൻഎലിനെ കടത്തിവെട്ടാമെന്നും ജിയോ പ്രതീക്ഷിക്കുന്നു.
ഇത് കൂടാതെ 1.5 ജിബി പ്രതിദിന ഹൈ-സ്‌പീഡ് ഡാറ്റ ഈ പ്ലാനിൽ നിങ്ങൾക്കായി ജിയോ ഒരുക്കിയിട്ടുണ്ട്. അതൊരു മികച്ച ഓഫർ തന്നെയാണ് എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. മുഴുവൻ കാലയളവിലേക്കും കണക്ക് കൂട്ടുമ്പോൾ ആകെ 105 ജിബി നിങ്ങൾക്ക് ലഭിക്കും. ഇത് നിങ്ങളുടെ ഡാറ്റ ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്‍തമായിരിക്കും.
കൂടാതെ രാജ്യത്തെ ഏത് നമ്പറിലേക്കും ഉപഭോക്താക്കൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ് അയക്കാനുള്ള സൗകര്യവും ഈ പ്ലാനിൽ ജിയോ ഒരുക്കിയിട്ടുണ്ട്. ഇത് മാത്രമല്ല തങ്ങളുടെ ഉപഭോക്താക്കൾക്കായി ചില പ്രത്യേക ആനുകൂല്യങ്ങൾ കൂടി ജിയോ നൽകുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോയുടെ പ്രീമിയം സേവനങ്ങളിലേക്കുള്ള ആക്‌സസ് ആണ് ഈ ആനുകൂല്യം.












Click it and Unblock the Notifications