Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ കനിഞ്ഞു, ഇനി ഉപഭോക്താക്കൾക്ക് നെഞ്ച് വിരിച്ചു നിൽക്കാം; 1.5 ജിബി ഡെയിലി ഡാറ്റ ഫ്രീ കോളും, വില?

രാജ്യത്ത് റിലയൻസ് ജിയോ ഏറ്റവും മികച്ച 5ജി നെറ്റ്‌വർക്ക്, വിപുലമായ ലഭ്യത, ശക്തമായ ശരാശരി വേഗത എന്നിവ നൽകുന്ന മുൻനിര കമ്പനിയാണ്. എയർടെൽ ആകട്ടെ, ഉയർന്ന പീക്ക് വേഗതയും മികച്ച ഉള്ളടക്ക വിതരണത്തിലുള്ള അനുഭവവും കൊണ്ട് വേറിട്ടുനിൽക്കുന്നു. ഇത് ഉപയോക്താക്കൾക്ക് വ്യത്യസ്‌തമായ മൊബൈൽ അനുഭവം ഉറപ്പാക്കുന്നു.

പ്രീപെയ്‌ഡ്‌ പ്ലാനുകളുടെ കാര്യത്തിൽ, ജിയോ പ്രതിദിനം 2ജിബി അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഡാറ്റാ പായ്ക്കുകൾക്കൊപ്പം അൺലിമിറ്റഡ് 5ജി സേവനം നൽകുന്നു. 2024 ജൂലൈ 3 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ചെറിയ ഡാറ്റാ പായ്ക്കുകൾ ഉപയോഗിക്കുന്നവർക്ക് അൺലിമിറ്റഡ് 5ജിബി ലഭിക്കാൻ പ്രത്യേക വൗച്ചർ ആവശ്യമാണ്. ഭാവിയിലെ വിലമാറ്റങ്ങളിലും ഈ നിയമങ്ങൾ നിർണായകമായിരിക്കും.

jio best plans

പുതുവർഷത്തിൽ, ജിയോ യുവതലമുറയെ ആകർഷിക്കാൻ പുതിയ ഓഫറുകൾ അവതരിപ്പിച്ചു. ഗൂഗിളിന്റെ ജെമിനി പ്രോ എഐ, അൺലിമിറ്റഡ് 5ജി ഡാറ്റ, കോളുകൾ, മറ്റ് ആപ്പ് ആനുകൂല്യങ്ങൾ എന്നിവ വാഗ്‌ദാനം ചെയ്യുന്ന പ്ലാനുകൾ യോഗ്യരായ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. 500 ദശലക്ഷം വരിക്കാരെ പിന്നിട്ട ജിയോയ്ക്ക് ഇത് വേഗതയേറിയ ഡാറ്റയെ എഐ ഫീച്ചറുകളുമായും വിനോദവുമായും ബന്ധിപ്പിക്കാൻ സഹായിക്കും.

ഈയൊരു കാര്യത്തിൽ എയർടെലിനേക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് ജിയോ. കൂടാതെ ജിയോയുടെ പ്ലാനുകൾ എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമാണ് താനും. ഏറ്റവും ഒടുവിൽ അവർ കൊണ്ട് വന്ന പ്ലാനുകൾ അടക്കം ഇക്കാര്യം തെളിയിക്കുന്നു. മാത്രമല്ല കാലാവധിയുടെ കാര്യത്തിലും അനുഭാവപൂർണമായ നടപടിയാണ് അവരിൽ നിന്നും ഉണ്ടായിരിക്കുന്നത്. അത്തരത്തിൽ ഒരു ഗംഭീര പ്ലാനിനെ കുറിച്ച് അറിയാം.

ജിയോ 339 രൂപ റീചാർജ് പ്ലാൻ

ജിയോയുടെ 339 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാനിന് ഒരു കലണ്ടർ മാസത്തെ വാലിഡിറ്റിയാണുള്ളത്. അതായത് നിങ്ങൾക്ക് ഒരു മാസത്തോളം ആനുകൂല്യം ലഭിക്കുമെന്ന് അർത്ഥം. ഈ വിവരം ജിയോ പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ പ്രീപെയ്‌ഡ്‌ പ്ലാനുകൾ 28 ദിവസത്തെ സൈക്കിളുകളിൽ വരാറുണ്ടെങ്കിലും, ഈ പ്ലാനിന് അൽപം കൂടുതൽ കാലയളവ് ലഭിക്കുന്നു.

ഈ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും, അൺലിമിറ്റഡ് കോളിംഗും, കൂടാതെ ദിവസേന 100 എസ്എംഎസും വാഗ്‌ദാനം ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. 14.95 രൂപയുടെ ടോക്ക്‌ടൈം ആനുകൂല്യവും ഈ പ്ലാനിനൊപ്പമുണ്ട്. ഡിജിറ്റൽ ആനുകൂല്യങ്ങളിൽ 18 മാസത്തേക്ക് 35,100 രൂപ മൂല്യമുള്ള ഗൂഗിൾ ജെമിനി പ്രോ സബ്‌സ്‌ക്രിപ്ഷനും ഇതിൽ ഉൾപ്പെടുന്നു.

ജിയോടിവിയിലേക്കും ജിയോ എഐ ക്ലൗഡിലേക്കും പ്രവേശനം ഇതിലൂടെ ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന ആനുകൂല്യം. എന്നാൽ, ഈ പ്ലാനിൽ ഒടിടി ആനുകൂല്യങ്ങൾ ഉൾപ്പെടുന്നില്ല. ഈ പ്ലാൻ മൈജിയോ ആപ്പ് വഴിയോ, ഔദ്യോഗിക ജിയോ പോർട്ടലിലെ 'അഫോർഡബിൾ പായ്ക്കുകൾ' വഴിയോ നിങ്ങൾക്ക് റീചാർജ് ചെയ്യാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+