Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനി കനിഞ്ഞു, കിട്ടിയത് അഡാർ പ്ലാൻ..! 28 ജിബി ഡാറ്റയും ഫ്രീ കോളും എസ്എംഎസും, വില എത്ര?

രാജ്യത്ത് ഏറ്റവും കരുത്ത് കാട്ടിയിട്ടുള്ള കമ്പനികളിൽ ഒന്നാണ് റിലയൻസ് ജിയോ. അത്രയധികം അവർ വിപണിയിൽ സ്വാധീനം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞകാലങ്ങളിൽ എല്ലാം നിങ്ങൾ പരിശോധിച്ചാൽ മനസിലാവും അവർ ഉണ്ടാക്കിയ ഓളം എത്രത്തോളമാണെന്ന്. ഉപഭോക്താക്കളെ എങ്ങനെ കൈയിലെടുക്കുണമെന്ന് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ഈ ടെലികോം ഭീമന്മാർക്ക് കൃത്യമായി അറിയാം.

ജിയോയെ സംബന്ധിച്ച് ഉപഭോക്താക്കൾ തന്നെയാണ് പ്രധാന പരിഗണന നൽകുന്ന കാര്യം. ഉപഭോക്താക്കളെ നിലനിർത്താൻ വേണ്ടി ഏതറ്റം വരെയും അവർ പോവുകയും ചെയ്യും. അത് അവരുടെ പ്ലാനുകളിലും നൽകുന്ന ഓഫറുകളിൽ നിന്നും നിങ്ങൾക്ക് വായിച്ചെടുക്കാവുന്നതാണ്. ഒരിക്കലും മറ്റ് കമ്പനികൾക്ക് പകർത്താൻ കഴിയാത്ത ചില ഓഫറുകൾ അവർ അവതരിപ്പിക്കാറുണ്ട്.

jio186plan

ജിയോയുടെ വിശേഷങ്ങൾ പറയാൻ തുടങ്ങിയാൽ ഇന്നത്തെ ദിവസം മുഴുവൻ മതിയാകാതെ വരുമെന്നതാണ് സത്യം. തൽക്കാലം അവർ അടുത്തകാലത്തായി കൊണ്ട് വന്ന ഒരു അഡാർ പ്ലാനിനെ കുറിച്ച് പറയാം. നിലവിൽ ഏറ്റവും മികച്ച ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ കൊണ്ട് വരുന്നതിൽ മുൻപന്തിയിലാണ് ജിയോ എന്ന് പ്രത്യേകം പറയേണ്ടതില്ല.

അത്തരത്തിൽ അവർ അവതരിപ്പിച്ചതാണ് ഈ പ്ലാൻ. ഡാറ്റയും ഫ്രീകോളും ഒപ്പം എസ്എംഎസും ഒക്കെ അടങ്ങുന്ന സമ്പൂർണ പാക്കേജ് തന്നെയാണിത് എന്നതാണ് പ്രധാന കാര്യം. ഇതിപ്പോൾ എല്ലാ കമ്പനികളും നൽകുന്നത് അല്ലേ എന്നാവും നിങ്ങൾ മനസ്സിൽ ആലോചിക്കുന്നത്. എന്നാൽ അതുപോലെ അല്ല ഈ പ്ലാൻ എന്നത് ആദ്യമേ മനസിൽ ഉറപ്പിച്ചോളൂ. കാരണം ഈ പ്ലാനിന്റെ വില കേൾക്കുമ്പോൾ ആയിരിക്കും നിങ്ങൾ ശരിക്കും അത്ഭുതപ്പെടുക.

ജിയോ 186 രൂപ പ്ലാൻ

റിലയൻസ് ജിയോ ജിയോഫോൺ ഉപയോക്താക്കൾക്കായി 186 രൂപയുടെ പുതിയൊരു റീചാർജ് പ്ലാൻ അവതരിപ്പിച്ചത് പലരും അറിഞ്ഞുകാണില്ല. കുറഞ്ഞ ചിലവിൽ സ്‌മാർട്ട് കണക്റ്റിവിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാൻ കമ്പനി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പ്രത്യേകിച്ച് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് നേട്ടം ഉറപ്പായിരിക്കും.

ഈ പ്ലാനിൽ പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും 100 SMS-ഉം ലഭിക്കും. നിലവിൽ ഇത്രയും കുറഞ്ഞ ചിലവിൽ ഡാറ്റ ലഭിക്കുക എന്ന് പറഞ്ഞാൽ അത് ജിയോയുടെ മാത്രം ആയിരിക്കും. കൂടാതെ, ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിന്റെ പ്രത്യേകതകളിൽ ഒന്നാണ്.

ഏകദേശം 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പാക്കിൽ മൊത്തം 28 ജിബി ഡാറ്റയാണ് ലഭിക്കുക. പ്രതിദിനം 1ജിബി വീതം ഉപയോക്താക്കൾക്ക് ലഭിക്കുന്നത് കൊണ്ട് തന്നെ അത്യാവശ്യ കാര്യങ്ങൾക്ക് എല്ലാം തന്നെ ഇത് പ്രയോജനകരമാകുമെന്ന് ഉറപ്പാണ്. മാത്രമല്ല ഫ്രീ കോളും ഇതിന്റെ സവിശേഷതയാണ്, നെറ്റ്‌വർക്ക് ഏതെന്ന് പരിഗണിക്കാതെ എല്ലാ കോളുകളും സൗജന്യമാണ്. ഇതിന് പുറമെ ഒടിടി ആക്‌സസ്സും ഇതിൽ ഉൾപ്പെടുന്നു.

ചുരുങ്ങിയ ബജറ്റിൽ റിലയൻസ് ജിയോയുടെ മുഴുവൻ വിനോദ പാക്കേജും ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഏറ്റവും അനുയോജ്യമാണ് എന്നതാണ് പ്രധാന കാര്യം. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാലും 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഇത് അടിസ്ഥാന ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ ഉതകുന്നതാണ്.

ഇത്രയൊക്കെ ആണെങ്കിലും ജിയോഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ പ്ലാൻ സാധാരണയായി ലഭിക്കുന്നത്. എന്നിരുന്നാലും, ചില സമയങ്ങളിൽ റിലയൻസ് ജിയോ മറ്റ് ഉപയോക്താക്കൾക്കും ഈ ഓഫർ നൽകാറുണ്ട്. മൈജിയോ ആപ്പിലോ ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലോ പ്ലാനിന്റെ ലഭ്യത പരിശോധിക്കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+