ബജറ്റ് ഫ്രണ്ട്ലി പ്ലാനുമായി ജിയോ; 164 ജിബി അതിവേഗ ഡാറ്റ കിട്ടും, 72 ദിവസത്തേക്ക് ഇനി ടെൻഷൻ വേണ്ട, വില?
ജിയോ എന്നാൽ വെറുമൊരു ടെലികോം കമ്പനി ആയല്ല നമ്മുടെ നാട്ടിലെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും നോക്കി കാണുന്നത്. അവർക്ക് സവിശേഷമായ ഒരു സ്ഥാനം തന്നെ എല്ലാവരും കൽപ്പിച്ചു നൽകിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ അവർ കൊണ്ട് വന്ന മാറ്റങ്ങളും അത് വിപണിയെ ഏത് രീതിയിൽ സ്വാധീനിച്ചു എന്നതും വിസ്‌മരിക്കാൻ കഴിയാത്ത വസ്‌തുതകളാണ്. അവരുടെ സ്വീകാര്യതയുടെ കാരണവും ഈ പ്രത്യേകതകൾ തന്നെയാണ്.
പറഞ്ഞുവന്നത് ജിയോയുടെ മികച്ച ഉപഭോക്തൃ സൗഹൃദ രീതികളെ കുറിച്ചാണ്. അവർ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏത് രീതിയിലുള്ള സേവനം നൽകണമെന്ന് കൃത്യമായി ധാരണയുള്ള കൂട്ടരിൽ ഒന്നാണ്. അതായത് ഏതൊക്കെ വിഭാഗം ആളുകൾക്ക് എത്തരത്തിലുള്ള പ്ലാനുകളാണ് കൂടുതൽ അനുയോജ്യമെന്ന് അവരെ ആരും പഠിപ്പിക്കേണ്ടതില്ല.

ഇപ്പോഴിതാ കമ്പനി ഏറ്റവും മികച്ചൊരു പ്ലാനുമായാണ് രംഗത്ത് വന്നിരിക്കുന്നത്. സാധാരണഗതിയിൽ വിപണിയിൽ ജിയോയെ എക്കാലവും വെല്ലുവിളിച്ചു കൊണ്ടിരുന്ന എയർടെൽ ഇപ്പോൾ അൽപ്പം പിറകിൽ ആണെങ്കിലും പൊതുമേഖലാ ഭീമനായ ബിഎസ്എൻഎൽ നേരിട്ട് പോരാട്ടത്തിന് ഇറങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ അവരെ കൂടി പ്രതിസന്ധിയിൽ ആക്കികൊണ്ടുള്ള പ്ലാനുകളാണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
ജിയോയുടെ ഏറ്റവും പുതിയ പ്ലാനിൽ ഡാറ്റ, എസ്എംഎസ്, അൺലിമിറ്റഡ് കോൾ എന്നിങ്ങനെ എല്ലാവിധ അനുകൂല്യങ്ങളും അടങ്ങിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. അതും ഇത്രയും കുറഞ്ഞ വിലയിൽ കൂടിയ കാലാവധി നൽകി കൊണ്ടാണ് അവർ മുന്നേറുന്നത്. ജിയോയുടെ ഏറ്റവും പുതിയ പ്രീപെയ്‌ഡ് പ്ലാനും അതിന്റെ ചില സവിശേഷതകളും അറിയാം.
ജിയോ 799 രൂപ പ്ലാൻ
ജിയോയുടെ 799 രൂപയുടെ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ 72 ദിവസത്തെ വാലിഡിറ്റി തന്നെയാണ്. സാധാരണഗതിയിലുള്ള 28 ദിവസത്തെ റീചാർജ് പായ്ക്കുകളേക്കാൾ വളരെ അധികം കാലാവധി നൽകുന്നതിനാൽ ഇടയ്ക്കിടെ ഉള്ള റീചാർജ് എന്ന പ്രതിസന്ധി അവിടെ തീരും. എല്ലാ മാസവും റീചാർജ് ചെയ്യുക എന്ന ശ്രമകരമായ ജോലിയിൽ നിന്ന് നമുക്ക് അൽപ്പം ആശ്വാസവും നൽകുന്നതാണ് ഈ പ്ലാൻ.
ഈ പ്ലാനിനെ കൂടുതൽ ആകർഷകമാക്കുന്ന ഘടകം എന്തെന്നാൽ പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ നൽകുന്നു എന്നതാണ്. 72 ദിവസത്തിനുള്ളിൽ, ഇത് 144 ജിബി സ്‌റ്റാൻഡേർഡ് ഡാറ്റയായി മാറുന്നു. ഇതിനുപുറമെ, ജിയോ 20 ജിബി അധിക ബോണസ് ഡാറ്റ കൂടി നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നു, ഇത് പ്ലാനിന് കീഴിലെ മൊത്തം ഡാറ്റ 164 ജിബിയായി ഉയർത്തുന്നു.
കൂടാതെ 72 ദിവസത്തെ മുഴുവൻ കാലയളവിലും ഇന്ത്യയിലുടനീളമുള്ള എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ഈ പ്ലാനിൽ ഉൾപ്പെടുന്നു. ഇത് തടസമില്ലാതെ ബന്ധം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നു. അതിവേഗ ഡാറ്റയ്ക്ക് ഒപ്പം ഫ്രീ കോളിന്റെ കാര്യത്തിലും കമ്പനി നൽകുന്നത് നല്ല ഓഫറാണെന്ന് ചുരുക്കം.
പ്ലാനിലെ അധിക ആനുകൂല്യങ്ങൾ
90 ദിവസത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്‌റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഇതിനൊപ്പം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. യാത്രയ്ക്കിടയിൽ സിനിമകൾ, സ്‌പോർട്‌സ്, ഷോകൾ എന്നിവ തുടർച്ചയായി കാണുന്നതിന് നിങ്ങളെ ഈ ആനുകൂല്യം സഹായിക്കും. കൂടാതെ കൂടുതൽ വിനോദ പരിപാടികൾ നിങ്ങൾക്ക് ആസ്വദിക്കുകയും ചെയ്യാം.
കൂടാതെ നിങ്ങളുടെ പ്രിയപ്പെട്ട ടിവി ചാനലുകളും ഷോകളും സ്ട്രീം ചെയ്യുന്നതിനുള്ള ജിയോ ടിവി ആക്‌സസ് കൂടി ഇതിൽ ലഭിക്കും. ഒപ്പം സുപ്രധാന ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ സുരക്ഷിതമായി ഓൺലൈനിൽ സംഭരിക്കുന്നതിന് വളരെയധികം ഗുണകരമായ ജിയോ എഐ ക്ലൗഡ് സ്‌പേസ് 50 ജിബി സ്‌റ്റോറേജും നിങ്ങൾക്ക് ലഭിക്കും.












Click it and Unblock the Notifications