ജിയോയ്ക്ക് ഇതൊന്നും പുത്തരിയല്ല; ഡെയിലി 2 ജിബി ഡാറ്റ, 84 ദിവസത്തേക്ക് ഇനി സ്വസ്‌തം, വില എത്ര?
ഇന്ത്യക്കാർക്ക് എന്നും പ്രിയപ്പെട്ട ടെലികോം കമ്പനികളിൽ ഒന്നാണ് റിലയൻസ് ജിയോ. അവരെ സംബന്ധിച്ച് ഓരോ പ്ലാനിലും വ്യത്യസ്‌തത കൊണ്ട് വരാൻ അവർ എന്നും ശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഒരുപാട് ആരാധകരുണ്ട് അവർക്ക്. മറ്റ് കമ്പനികൾ പോലെയല്ല, ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ കടുത്ത പിന്തുണയോട് കൂടിയാണ് അവർ പ്രവർത്തിക്കുന്നത്. അതാണ് അവരുടെ ശക്തിയും ആത്മവിശ്വാസവും.
ഇന്നത്തെ കാലത്ത് പക്ഷേ വിപണി ഒരുപാട് ആവശ്യപ്പെടുന്നുണ്ട്. ഈ പതിവ് ഉള്ളത് കൊണ്ട് തന്നെ ടെലികോം കമ്പനികൾ അതിന് അനുസരിച്ച് മാത്രമേ മുന്നോട്ട് നീങ്ങാറുള്ളൂ. ഇന്ത്യയിലെ ഒട്ടുമിക്ക കമ്പനികളും ഇതുമായി ഒത്തുപോവുന്നതാണ്. ജിയോ പോലെ തന്നെ മറ്റൊരു സ്വകാര്യ കമ്പനിയായ എയർടെൽ, വിഐ എന്നിവ ഇക്കാര്യത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നതാണ് നമ്മൾ കണ്ടുവരുന്ന കാഴ്‌ച. ഉപഭോക്താക്കളെ എങ്ങനെ ഒപ്പം നിർത്തണമെന്ന് കൃത്യമായി ഈ കമ്പനികൾ മനസിലാക്കി വച്ചിട്ടുണ്ട്. അതാണ് അവർക്ക് മേൽക്കൈ നൽകുന്ന വിഷയം.

ബിഎസ്എൻഎൽ എന്ന പൊതുമേഖലാ സ്ഥാപനം ഒറ്റയ്ക്ക് നിന്നുകൊണ്ട് ഉപഭോക്താക്കളെ കൈയിലെടുക്കുമ്പോൾ അതിന് വെല്ലുവിളിയാവുന്നത് മേൽപറഞ്ഞ ജിയോ അടക്കമുള്ള കമ്പനികൾ തന്നെയാണ്. ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ, ഏറ്റവും മികച്ച ഉത്പന്നങ്ങൾ എന്നിവയാണ് ഇപ്പോൾ ജിയോ ഉൾപ്പെടെയുള്ള കമ്പനികളുടെ ആപ്‌തവാക്യം. അതിന് അർത്ഥം ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയി ഓഫറുകൾ നൽകുക എന്നതാണ് എന്ന് എടുത്തുപറയേണ്ടതില്ലലോ.
നിലവിൽ ജിയോ ഈ വിഷയത്തിൽ ഒരുപടി മുകളിലാണെന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെയധികം മികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും അവരെ നിലനിർത്തുന്നതും. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി അംബാനിയുടെ കമ്പനിയുടെ പിന്നാലെ പായാൻ കാരണവും. കാര്യമില്ലാതെ വെറുതെ ഇന്ത്യക്കാർ ഒന്നിനെയും സ്ഥിരമായി ആശ്രയിക്കില്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ.
ജിയോ ഇങ്ങനെയും ജനപ്രിയമാവാൻ അവരുടെ ഓഫറുകൾ തന്നെയാണ് പ്രധാന പങ്കുവഹിച്ചിരിക്കുന്നത്. ഓരോ അർത്ഥത്തിലും ഉപഭോക്താവിന് ഗുണകരമാവുന്ന പ്ലാനുകൾ കൊണ്ട് മുന്നേറുകയാണ് അവർ എന്നതാണ് കാര്യം. അവരെ സംബന്ധിച്ച് എല്ലാ ആനുകൂല്യങ്ങളും കമ്പനികൾക്ക് നൽകാൻ അവർ ബാധ്യസ്‌ഥരാണ്. അത്തരത്തിൽ ഏറ്റവും മികച്ച അവരുടെ ഒരു പ്ലാനിനെ കുറിച്ച് അറിയാം, അതിന്റെ ഗുണങ്ങളും അറിയാം.
ജിയോ 1299 രൂപ പ്ലാൻ
ജിയോയുടെ 1299 രൂപയുടെ പ്ലാൻ കമ്പനി ഒരുക്കുന്ന ഏറ്റവും ജനപ്രിയമായ പ്രീപെയ്‌ഡ് ഓപ്ഷനുകളിൽ ഒന്നാണ്. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ലഭ്യമാകുന്ന ഈ പ്ലാൻ പ്രതിദിനം 2 ജിബി ഹൈ-സ്‌പീഡ് ഡാറ്റയും 100 എസ്എംഎസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് തങ്ങളുടെ ഉപഭോക്താക്കൾക്കായി നൽകി വരുന്നത്.
എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും ഇതിൽ ഉൾപ്പെടുന്നു എന്നതാണ് അവരുടെ മറ്റൊരു പ്രത്യേകത. ഇത് ഡാറ്റയും ടോക്ക് ടൈമും തിരയുന്ന ഉപയോക്താക്കൾക്ക് ഒരു സമഗ്രമായ തിരഞ്ഞെടുപ്പാക്കി പ്ലാനിനെ മാറ്റുന്നു. നല്ല രീതിയിൽ ഡാറ്റ ഉപയോഗം നടത്തുന്ന ഉപഭോക്താക്കൾക്കും ഇത് തികച്ചും ഗുണകരമായ ഒരു ഓഫറാണ്.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ റീചാർജ് പ്ലാനിൽ 3 മാസത്തേക്ക് ജിയോഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷനും നൽകിയിട്ടുണ്ട്. കൂടാതെ ഈ പാക്കിൽ 50 ജിബി ജിയോഎഐക്ലൗഡ് സ്‌റ്റോറേജ് സൗജന്യമായി ലഭ്യമാണ്. ഒപ്പം പ്രീപെയ്‌ഡ് പ്ലാനിൽ നെറ്റ്ഫ്ലിക്‌സ് സബ്‌സ്‌ക്രിപ്‌ഷനും 5ജി അൺലിമിറ്റഡ് ഡാറ്റയും സൗജന്യമായി കിട്ടും.












Click it and Unblock the Notifications