Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ വക ബംപർ സമ്മാനം; ഇതൊക്കെയാണ് മക്കളേ പ്ലാൻ, 168 ജിബിയും അൺലിമിറ്റഡ് കോളും, വില എത്ര?

വളരെയധികം മത്സരധിഷ്‌ഠിതമായാണ് ഇന്ത്യൻ ടെലികോം വിപണി കടന്നുപോവുന്നത്. അതിന്റെ കാരണം വിപണി കാലത്തിന് അനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമാവുന്നു എന്നതാണ്. അതിനാൽ തന്നെ എല്ലാ കമ്പനികളും വാ വളരെ കരുതലോടെയാണ് മുന്നോട്ട് പോവുന്നത്. ഒരു ഉപഭോക്താവിനെ പോലും മറ്റൊരു കമ്പനിക്ക് വിട്ട് നൽകാൻ ആരും തയ്യാറല്ല. അതിനായി അവർ എല്ലാ വഴികളും പരീക്ഷിക്കുന്നു എന്നതാണ് പ്രധാന കാര്യം.

തങ്ങളുടെ ലാഭം നിലനിർത്തി കൊണ്ട് തന്നെ കൃത്യമായി മുന്നോട്ട് പോവാനാണ് കമ്പനികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. അതിനായി അവർ പുതിയതും പഴയതുമായ വഴികൾ പലതും പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും നമ്മൾ കരുതുന്നതിലും വളരെയധികം മികച്ച രീതിയിലാണ് അവർ ഈ കാര്യങ്ങൾ വിപണിയിൽ നടപ്പാക്കുന്നത്.

jiobestplansnew

ഇക്കൂട്ടത്തിൽ കേമനാണ് ജിയോ. ഓഫറുകളുടെ പൂരം എന്ന നിലയിലേക്ക് ജിയോ മാറിയിട്ട് വർഷങ്ങൾ കുറച്ചായി. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യൻ വിപണിയിലേക്ക് അത്രയധികം മാറ്റങ്ങൾ കൊണ്ട് വന്ന കമ്പനിയാണ് ജിയോ. ഇക്കാണുന്ന നിലയിലേക്ക് ഉപഭോക്താക്കളെ കൊണ്ടെത്തിക്കാനും അവരെ ശാക്തീകരിക്കാനും ഒക്കെ സാധിച്ചത് ജിയോയുടെ ചില പ്രവർത്തികളാണ് എന്നത് ഒരിക്കലും തള്ളിക്കളയാൻ കഴിയാത്ത വസ്‌തുതയാണ്.

തങ്ങളുടെ ഉപഭോക്താക്കളെ എങ്ങനെ ഒപ്പം നിർത്തണമെന്ന് ജിയോക്ക് നന്നായി അറിയാം. അതാണ് അവരുടെ വിജയത്തിന്റെ മൂലരഹസ്യം. ബിഎസ്എൻഎൽ എന്ന അതികായൻ പൊതുമേഖലാ രംഗത്ത് നിന്നുകൊണ്ട് ഉപഭോക്താക്കളെ കൈയിലെടുക്കുമ്പോൾ അതിന് വട്ടം വയ്ക്കുന്നത് ജിയോയാണെന്ന് നനോക്കിയാൽ കാണാം. മികച്ച റീചാർജ് പ്ലാനുകൾ, മികച്ച ഉത്പന്നങ്ങൾ എന്നിവയാണ് നിലവിൽ ജിയോ വിപണിയിൽ നടപ്പാക്കുന്ന നയം.

മാത്രമല്ല നല്ല ബജറ്റ് ഫ്രണ്ട്ലി ആയി ഓഫറുകൾ നൽകുക എന്നതാണ് അവരുടെ പ്രഥമ ലക്ഷ്യം. ജിയോ ഈ വിഷയത്തിൽ ഒരുപടി മുകളിലാണെന്ന് തന്നെ പറയാം. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെ മികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ എത്തിക്കുന്നത്. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി ജിയോക്ക് വരാനുള്ള പ്രധാന കാരണം. അത്രയും നേട്ടം നൽകുന്നത് കൊണ്ടാണല്ലോ അവരെ ആരും കൈവിടാത്തത്.

നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും അധികം ഉപഭോക്താക്കളുള്ള കമ്പനികളിൽ രണ്ടാം സ്ഥാനത്താണ് ജിയോ. അത് അവരെ സംബന്ധിച്ച് ചെറിയൊരു നേട്ടമല്ലെന്ന് ആദ്യമേ ഉറപ്പിച്ചുകൊള്ളൂ. മാത്രമല്ല അവരുടെ പ്ലാനുകൾക്ക് അതിന്റേതായ സൗന്ദര്യവും നിങ്ങൾക്ക് കാണാൻ കഴിയും. അടുത്തകാലത്തായി അവർ കൊണ്ട് വന്ന പ്ലാനുകളിൽ എല്ലാം തന്നെ മികച്ചവ ഒരുപാടുണ്ടായിരുന്നു.

ഇപ്പോൾ അവർ അവതരിപ്പിച്ചിരിക്കുന്ന പ്ലാനുകളിൽ ബജറ്റ് ഫ്രണ്ട്ലി ആയിട്ടും, അഫോർഡബിൾ ആയിട്ടുമുള്ള ഒട്ടേറെ ഓഫറുകൾ ഉണ്ടെന്നതാണ് അവരുടെ പ്രത്യേകത. അതിനാൽ തന്നെ അവരെ സംബന്ധിച്ച് മികച്ച പ്ലാനുകൾ നൽകാൻ അവർക്ക് സാധിക്കുകയും ചെയ്യുന്നു. ഇക്കൂട്ടത്തിൽ ഭേദപ്പെട്ട ഒരു പ്ലാനിനെ കുറിച്ച് ഇനി പറയാം. അതിന്റെ പ്രത്യേകതകളും അറിയാം.

ജിയോ 1029 രൂപ പ്ലാൻ

ജിയോയുടെ 1029 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റി വാഗ്‌ദാനം ചെയ്യുന്നു എന്നതാണ് പ്രധാന കാര്യം. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് സൗജന്യ കോളിംഗ് ഈ പ്ലാനിലൂടെ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ആകെ 168 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാണ്. കൂടാതെ, പ്ലാനിന്റെ ഇന്റർനെറ്റ് അലവൻസ് ഉപയോഗിക്കുന്നതിന് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും നൽകുന്നു. ഇതിനൊപ്പം, ഈ ജിയോ പ്ലാൻ പ്രതിദിനം 100 സൗജന്യ എസ്എംഎസും കൂടി ഉപഭോക്താക്കൾക്കായി അനുവദിച്ചിട്ടുണ്ട്.

ഉപഭോക്താക്കൾക്കായി ഈ പ്ലാനിൽ അൺലിമിറ്റഡ് 5 ജി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 5ജി ഡാറ്റ കണക്റ്റിവിറ്റി ഉള്ള ഒരു പ്രദേശത്താണെങ്കിൽ, നിങ്ങൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാം. ഇതിനൊപ്പം മറ്റൊരു മികച്ച ആനുകൂല്യവും ഒപ്പമുണ്ടാകും. ആമസോൺ പ്രൈം ലൈറ്റിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ലഭിക്കും. ആമസോൺ പ്രൈം ലൈറ്റ് ഉപഭോക്താക്കൾക്ക് എച്ച്ഡിയിൽ, അതായത് 720 പിക്‌സലിൽ വീഡിയോ സ്ട്രീം ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+