ജിയോ വേറെ ലെവൽ, ആരും വിറയ്ക്കും; ആകെ 196 ജിബി ഡാറ്റ, 98 ദിവസത്തേക്ക് നോ ടെൻഷൻ! വില എത്ര?
ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാക്കളിൽ ഒന്നാണ് ജിയോ, 43 കോടിയിലധികം വരിക്കാരാണ് അവർക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ കുറച്ച് വർഷമായി വിപണിയിലേക്ക് അത്രയധികം മാറ്റങ്ങൾ കൊണ്ട് വന്ന കമ്പനി കൂടിയാണ് ജിയോ, അത് ആർക്കും നിഷേധിക്കാൻ കഴിയാത്തൊരു കാര്യമാണ്. ഇന്നത്തെ നിലയിലേക്ക് ഉപഭോക്താക്കളെ കൊണ്ടെത്തിക്കാനും അവരെ ശാക്തീകരിക്കാനും ഒക്കെ സാധിച്ചത് ജിയോയുടെ കടന്നുവരവാണ്.
തങ്ങളുടെ ഉപഭോക്താക്കളെ എങ്ങനെ നിലനിർത്തണമെന്ന് കൃത്യമായിഅവർക്ക് അറിയാം. അതാണ് അവരുടെ ഏറ്റവും വലിയ വിജയം. മറ്റ് കമ്പനികൾ പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും വീഴാതെ ഉപഭോക്താക്കളെ കൈയിലെടുക്കാൻ ജിയോയ്ക്ക് സാധിക്കുക പതിവാണ്. ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ, ഏറ്റവും മികച്ച ഉത്പന്നങ്ങൾ എന്നിവയാണ് നിലവിൽ ജിയോയുടെ മുദ്രവാക്യം തന്നെ, അതാണ് അവരെ മുൻനിരയിൽ നിലനിർത്തുന്നത്.

മികച്ച രീതിയിൽ ബജറ്റ് ഫ്രണ്ട്ലി ആയി ഓഫറുകൾ നൽകുക എന്നതാണ് ഉപഭോക്താക്കളെ കൈയിലെടുക്കാനുള്ള പ്രധാന മാർഗം. ജിയോ ഈ വിഷയത്തിൽ ഒരുപടി മുകളിലാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് വളരെ മികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ സ്വന്തം കൂടാരത്തിലേക്ക് കൊണ്ട് വരുന്നത്. കൂടുതൽ പേർ സേവനങ്ങൾക്കായി ജിയോ ആശ്രയിക്കാനുള്ള കാരണവും അതാണ്. അത്രയും നേട്ടം നൽകുന്നത് കൊണ്ടാണല്ലോ അവരെ എല്ലാവരും വിടാതെ പിടിക്കുന്നത്.
ഇത്രയൊക്കെ പറഞ്ഞുവന്നത് റിലയൻസ് ജിയോയുടെ മികച്ച റീചാർജ് പ്ലാനുകളെ കുറിച്ച് സംസാരിക്കാനാണ്. ശരിക്കും പറഞ്ഞാൽ റീചാർജ് പ്ലാനുകളുടെ കാര്യത്തിൽ വലിയൊരു വിപ്ലവത്തിന് തുടക്കമിട്ട ജിയോ പിന്നീട് അവിടെ നിന്ന് ഒരിക്കലും ഗതിമാറിയിട്ടില്ല. ഡാറ്റ, ഫ്രീ കോൾ, സൗജന്യ എസ്എംഎസ് എന്നിങ്ങനെ നാനാവിധ ഓഫറുകൾ അവരുടെ കൈവശം ഭദ്രമാണ്.
ഇത് അവരെ വിപണിയിൽ ഏറ്റവും മികച്ച ഉത്പന്നങ്ങൾ നൽകുന്ന കമ്പനി എന്ന നിലയിലേക്ക് ഉയർത്തുന്നു. ബിഎസ്എൻഎൽ ഒഴികെ മറ്റാർക്കും ജിയോയുടെ ഈ നിലവാരത്തോളം എത്തിപ്പിടിക്കാൻ കഴിയുന്നില്ലെന്നതാണ് വാസ്‌തവം. അതുകൊണ്ട് ജിയോ അനുദിനം വളരുകയാണ്. അവരുടെ പ്ലാനുകൾ ഇത് സാക്ഷ്യപ്പെടുത്തും. 1000 രൂപയിൽ താഴെ വിലയുള്ള അവരുടെ മികച്ചൊരു പ്ലാനിനെ കുറിച്ച് അറിയാം. ഡാറ്റ, അൺലിമിറ്റഡ് കോൾ, എംഎസ്എംസ് എന്നിങ്ങനെ എല്ലാമുള്ള സവിശേഷ പ്ലാൻ കൂടിയാണിത്.
റിലയൻസ് ജിയോ 999 രൂപ പ്ലാൻ
ഈ പ്ലാനിൽ നിങ്ങൾക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകൾ ആസ്വദിക്കാനുള്ള അവസരമാണ് ജിയോ നൽകുന്നത്. 98 ദിവസത്തേക്കാണ് ഈ ഓഫറിന്റെ കാലാവധി. ഈ കാലാവധി മുഴുവൻ പരിധിയില്ലാത്ത ഔട്ട്ഗോയിങ് വോയിസ് കോളുകൾ കമ്പനി ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നു.
പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയാണ് പ്ലാനിൽ കമ്പനി നൽകിയിരിക്കുന്നത്. 98 ദിവസം വാലിഡിറ്റിയിൽ മൊത്തം 196 ജിബി ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇത് 4ജി വരിക്കാർക്ക് വേണ്ടിയുള്ള ഓഫറാണ്. ഇനി 5G കവറേജുള്ള പ്രദേശങ്ങളിലാവട്ടെ അൺലിമിറ്റഡ് 5ജി സേവനവും ഉപഭോക്താക്കൾക്ക് ടെൻഷൻ കൂടാതെ ആസ്വദിക്കാം.
അതിൽ നിർത്താൻ ജിയോ തീരുമാനിച്ചിട്ടില്ല. പ്രതിദിനം 100 സൗജന്യ എസ്എംഎസ് സേവനമാണ് ജിയോ തരുന്നത്. കൂടാതെ അധിക ഒടിടി ആനുകൂല്യങ്ങളും ഉപഭോക്താക്കളെ തേടി എത്തുന്നുണ്ട്. 90 ദിവസത്തേക്കുള്ള ജിയോഹോട്ട്സ്‌റ്റാർ മൊബൈൽ, ടിവി സബ്‌സ്‌ക്രിപ്ഷനാണ് പാക്കേജിൽ ഉള്ള പ്രധാന ആകർഷണം. ജിയോ ക്ലൗഡ്, ജിയോടിവി തുടങ്ങിയവയിലേക്ക് കോംപ്ലിമെന്ററി ആക്‌സസ് കൂടി പ്ലാനിൽ ലഭിക്കും.












Click it and Unblock the Notifications