Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ കനിഞ്ഞു മക്കളേ..; 2.5 ജിബി ഡെയിലി ഡാറ്റ തരും, അതും ഒരു വർഷത്തേക്ക്, വില കേട്ടാൽ ആരും കൊതിക്കും

ഇന്ത്യയിൽ മൊബൈൽ ഉപയോഗിക്കാത്ത ആളുകൾ വളരെ ചുരുക്കമാണ്. മുൻപൊക്കെ പ്രായപൂർത്തിയായ ആളുകളായിരുന്നു കൂടുതലും സ്‍മാർട്ട്ഫോണുകൾ ഉപയോഗിച്ചതെങ്കിൽ ഇപ്പോൾ ആ സ്ഥിതിയൊക്കെ മാറി കൊച്ചു കുട്ടികൾ പോലും ഉപയോഗിക്കുന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ കൂടുതലും ഏറ്റവും കൂടുതലായി നോക്കുന്നത് ഏത് കമ്പനിയാണ് നല്ല സേവനങ്ങൾ നൽകുന്നത് എന്ന കാര്യമാണ്.

ഇപ്പോഴത്തെ കാലത്ത് വൈഫൈ, ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രചാരത്തിൽ എറിയത് കൊണ്ട് തന്നെ ഡാറ്റയ്ക്ക് പലരും പ്രാധാന്യം കൊടുക്കുന്നില്ല. എങ്കിലും വലിയ ഒരു വിഭാഗം ഉപഭോക്താക്കൾക്ക് ഇപ്പോഴും ഡാറ്റയ്ക്ക് ആശ്രയിക്കുന്നത് ഇത്തരം സേവനങ്ങളെ തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന കമ്പനികളിൽ ഒന്നാണ് റിലയൻസ് ജിയോ.

jiplan3599

ജിയോ ഇന്ത്യൻ വിപണിയിൽ അവതരിച്ചിട്ട് അധികം വർഷങ്ങൾ ഒന്നും ആയിട്ടില്ല. ഒരു പതിറ്റാണ്ട് പിന്നിടുന്ന വേളയിൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിൽ ഒന്നായി അവർക്ക് മാറാൻ കഴിഞ്ഞത് ഈ പ്രത്യേകത കൊണ്ട് കൂടിയാണ്. മികച്ച ഒരുപിടി ഓഫറുകളാണ് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി നൽകി വരുന്നത്.

ജിയോയുടെ ഓഫറുകൾ പല കമ്പനികൾക്കും ഇന്നും സ്വപ്‌നം മാത്രമാണ്. മെച്ചപ്പെട്ട സേവനങ്ങൾ നേടാൻ ആഗ്രഹിക്കുന്നവരെ ചേർത്തുപിടിക്കുന്ന രീതിയാണ് ജിയോയ്ക്ക് ഉള്ളത്. ഡാറ്റയും ഫ്രീ കോളും മറ്റ് ആനുകൂല്യങ്ങളും ഒക്കെ നൽകിയിരിക്കുന്ന പ്ലാനുകൾ ഒട്ടേറെയുണ്ട് ജിയോയുടെ കൈവശം. അത്തരത്തിൽ ദീർഘകാല പ്ലാനുകളുടെ ഒരു നീണ്ടനിര അവർക്ക് സ്വന്തമായുണ്ട്.

ഡാറ്റയും ഫ്രീ കോളും ഒക്കെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ബജറ്റ് ഫ്രണ്ട്ലി ഓപ്‌ഷനുകളാണ് ജിയോയുടെ ഏറ്റവും വലിയ പ്രത്യേകത. അതും മറ്റ് ടെലികോം കമ്പനികൾ ഒക്കെ നൽകുന്ന നിരക്കിലും വളരെ കുറച്ച് നൽകാൻ ജിയോ ശ്രദ്ധിക്കാറുണ്ട്. ഒരു വർഷം കാലാവധിയുള്ള ഒരു മികച്ച പ്ലാൻ നമുക്ക് പരിശോധിക്കാം. എന്തൊക്കെയാണ് ഈ ഓഫറിൽ ഉള്ളതെന്ന് നോക്കാം...

റിലയൻസ് ജിയോ 3599 രൂപ പ്ലാൻ

ഈ പ്ലാനിൽ നിങ്ങൾക്ക് 365 ദിവസത്തെ വാലിഡിറ്റി ലഭിക്കും. അതായത് വർഷത്തിൽ നിങ്ങൾ ഒരിക്കൽ മാത്രം പണമടച്ചാൽ മതി, തുടർന്ന് റീചാർജുകളെക്കുറിച്ച് വിഷമിക്കാതെ ഒരു വർഷം മുഴുവൻ നിങ്ങൾക്ക് സേവനങ്ങൾ ആസ്വദിക്കാം. ലോക്കൽ, എസ്‌ടിഡി എന്നീ എല്ലാ മൊബൈൽ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 സൗജന്യ എസ്എംഎസും ഈ പാക്കേജിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

365 ദിവസത്തെ ഈ പ്ലാനിൽ ജിയോ മികച്ച ഡാറ്റാ ആനുകൂല്യവും നൽകുന്നുണ്ട്. കൂടുതൽ ഡാറ്റ ആവശ്യമുണ്ടെങ്കിൽ, ഈ പ്ലാൻ നിങ്ങൾക്ക് നല്ല ഗുണങ്ങൾ നൽകും. മുഴുവൻ കാലയളവിലേക്കും ഉപയോക്താക്കൾക്ക് ആകെ 912.5 ജിബി ഡാറ്റ ലഭിക്കും. നിങ്ങൾക്ക് പ്രതിദിനം 2.5 ജിബി വരെ അതിവേഗ ഡാറ്റ പ്രയോജനപ്പെടുത്താം. നിങ്ങളുടെ ദൈനംദിന പരിധി എത്തിക്കഴിഞ്ഞാൽ, ഇന്റർനെറ്റ് 64 കെബിപിഎസ് വേഗതയിൽ ലഭ്യമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+