ബിഎസ്എൻഎൽ കരുതിയിരുന്നോ; അംബാനിയുടെ ഈ പ്ലാൻ ഞെട്ടിക്കും, ദിവസം 2.5 ജിബി ഡാറ്റയും ഫ്രീ കോളും, വില?
ഇന്ത്യൻ ടെലികോം വിപണിയിൽ ആരാണ് കേമൻ എന്ന് തെളിയിക്കാനുള്ള മത്സരത്തിലാണ് പ്രധാന കമ്പനികളായ ജിയോയും റിലയൻസും. അതിനായി പല വിദ്യകൾ ഇരു കമ്പനികളും പയറ്റുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് റീചാർജ് പ്ലാനുകൾ. ജിയോ ഒരു പ്ലാൻ കൊണ്ട് വന്നാൽ അതിനെ മറികടക്കാൻ അതിലുള് നല്ല രണ്ട് പ്ലാനുകളുമായാവും ബിഎസ്എൻഎൽ പൊടുന്നനെ അവതാരിക്കുക.
തിരിച്ചും ഏതാണ്ട് എങ്ങനെ തന്നെ. അങ്ങനെ മത്സരാധിഷ്‌ഠിതമായ വിപണിയിലൂടെയാണ് നാം കടന്നുപോവുന്നത്. അതുകൊണ്ട് തന്നെ കിടിലൻ റീചാർജ് പ്ലാനുകൾ ഈ കമ്പനികൾ അടിക്കടി ഉപഭോക്താക്കൾക്ക് മുന്നിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോഴിതാ ജിയോയുടെ അഫോർഡബിളും അതിലേറെ ഗുണങ്ങളുമുള്ള ഒരു പ്ലാനിനെ കുറിച്ചാണ് ഇനി പറഞ്ഞുവരുന്നത്.

നിങ്ങൾ ഇന്റർനെറ്റ് സേവനം മികച്ച വേഗതയോട് കൂടി, കൂടുതൽ ഉയർന്ന ഡാറ്റ പരിധിയിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ? എങ്കിൽ നിങ്ങളെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ഒരു പ്ലാനാണ് ഇനി പറയാനുള്ളത്. ഏറ്റവും വേഗതയേറിയ 5ജി ഇന്റർനെറ്റ് സേവനം, അൺലിമിറ്റഡ് കോൾ, പ്രതിദിന എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ നിങ്ങൾക്ക് ലഭ്യമാവുന്ന പ്രധാന ആനുകൂല്യങ്ങൾ.
ജിയോ 399 രൂപ പ്ലാൻ: അറിയേണ്ടതെല്ലാം
ഒട്ടേറെ ആനുകൂല്യങ്ങളുമായി ഇന്ത്യൻ വിപണിയിൽ ലഭ്യമാവുന്ന ജിയോ ഓഫറുകളിൽ പ്രധാനപ്പെട്ട ഒന്നാണ് 399 റീചാർജ് പ്ലാൻ. ഡാറ്റ, ഫോൺ കോൾ സംഭാഷണങ്ങൾ, എസ്എംഎസ് എന്നിങ്ങനെയുള്ള സേവനങ്ങൾ കുറഞ്ഞ നിരക്കിൽ, അതും ഒരു മാസത്തെ കാലാവധിയിൽ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ പ്ലാനുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം.
ജിയോയുടെ 399 രൂപ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയോട് കൂടി ഉപഭോക്താക്കൾക്ക് 2.5 ജിബിയുടെ പ്രതിദിന ഹൈ-സ്‌പീഡ് ഡാറ്റയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഈ പ്ലാനിനൊപ്പം ഉപഭോക്താക്കൾക്ക് ദിവസേന 100 സൗജന്യ എസ്എംഎസും ഏത് നമ്പറിലേക്കും പരിധിയില്ലാത്ത കോളുകളും ലഭിക്കും എന്ന പ്രത്യേകത കൂടിയുണ്ട്.
സൗജന്യ ഫോൺ സേവനവും ഇന്റർനെറ്റും കൂടി ചേരുമ്പോഴാണ് ഈ പ്ലാൻ ഏറ്റവും അനുയോജ്യമായി മാറുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും ഈ ഓഫറിന്റെ ഗുണങ്ങൾ തീരുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജിയോടിവി, ജിയോ സിനിമ, ജിയോ ക്‌ളൗഡ് എന്നിവയിൽ സൗജന്യ ആക്‌സസ് ലഭിക്കാനുള്ള അവകാശവും പ്ലാനിൽ കമ്പനി നൽകുന്നുണ്ട്.
നിലവിൽ മറ്റ് സ്വകാര്യ കമ്പനികളായ എയർടെൽ, വിഐ എന്നിവയുടെ പ്ലാനുകളെക്കാൾ ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണിത്. പ്രത്യേകിച്ചും ജിയോയുടെ 5ജിയുടെ വേഗത കണക്കിലെടുക്കുമ്പോൾ ഇതൊരു മികച്ച ഓഫർ തന്നെയാണ്. എന്നാൽ ഇതിലും കുറഞ്ഞ നിരക്കിൽ ഓഫറുകൾ നൽകാൻ ബിഎസ്എൻഎൽ തയ്യാറുണ്ടെങ്കിലും അവർക്ക് 5ജി ആക്‌സസ് ഇല്ലെന്നതാണ് ഇരു കമ്പനികൾക്ക് ഇടയിലുമുള്ള പ്രധാന വ്യത്യാസം.
കൂടാതെ ഇത്തരം പ്ലാനുകളിൽ കൂടുതലായി താൽപര്യം കാണിക്കുന്ന ഉപഭോക്താക്കൾക്ക് വേണ്ടി ജിയോയുടെ സമാനമായ പ്ലാനുകൾ വേറെയുമുണ്ട്. അതായത് നിലവിലെ ഒരു മാസം എന്നതിന് പകരം ഒരു വർഷത്തേക്ക് സൗജന്യ സേവനങ്ങൾ ലഭിക്കുന്ന പ്ലാനാണ് ഇതിൽ പ്രധാനം പ്രതിദിനം 2.5 ജിബി നെറ്റും സൗജന്യ കോളിംഗ് സേവനവുമാണ് ഇതിലൂടെ ലഭ്യമാവുക. വിലയായി നൽകേണ്ടത് 3599 രൂപ മാത്രമാണ്.












Click it and Unblock the Notifications