ഇത്രയ്ക്ക് ചീപ്പ് ആണോ ജിയോ? ദിവസേന 2 ജിബി ഡാറ്റയും ഫ്രീ കോളും 100 എസ്എംഎസും, ഞെട്ടിക്കുന്ന വിലയിൽ?
ഇന്ത്യൻ ടെലികോം വിപണിയിൽ മത്സരം മുറുകുകയാണ്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ഒരു ഭാഗത്ത് ഏകനായി നിന്ന് മല്ലടിക്കുമ്പോൾ മറുവശത്ത് രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും വിഐയും ഒക്കെയുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ബിഎസ്എൻഎല്ലിനോട് അൽപ്പമെങ്കിലും കിടപിടിക്കാൻ ശേഷിയുള്ളത് മുകേഷ് അംബാനിയുടെ സ്വന്തം കമ്പനിയായ ജിയോക്ക് മാത്രമാണ്.
റീചാർജ് പ്ലാനുകളിലൂടെയാണ് സമീപകാലത്ത് കമ്പനികൾ തമ്മിൽ പ്രധാനമായും ഏറ്റുമുട്ടുന്നത്. ബിഎസ്എൻഎൽ വില കുറഞ്ഞതും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതുമായ പ്ലാനുകൾ അവതരിപ്പിച്ച് ഓരോ പ്രാവശ്യവും കൈയ്യടി നേടുമ്പോൾ മറുവശത്ത് വെറുതെ നോക്കി നിൽക്കാൻ ജിയോ തയ്യാറല്ല എന്നതാണ് ഈ പോരാട്ടത്തിന്റെ തീവ്രത കൂട്ടുന്നത്. തങ്ങളുടെ പരിമിതികളിൽ നിന്ന് കൊണ്ടാണ് ജിയോ കൂടുതൽ അഫോർഡബിൾ പ്ലാനുകൾ രംഗത്ത് ഇറക്കുന്നത്.

എന്നാൽ ബിഎസ്എൻഎല്ലിന് മേൽ ജിയോക്ക് ഉള്ള ഒരേയൊരു മുൻതൂക്കം 5ജി സേവനം എന്നതാണ്. ജിയോയുടെ അതിവേഗ ഇന്റർനെറ്റ് രാജ്യമാകെ വ്യാപിച്ചു കഴിഞ്ഞു. എന്നാൽ ബിഎസ്എൻഎൽ 5ജി ഇപ്പോഴും ഉപഭോക്താക്കൾക്ക് സ്വപ്‌നം മാത്രമാണ്. ഈ സാഹചര്യത്തിൽ ജിയോയുടെ റീചാർജ് പ്ലാനുകൾ കൂടുതൽ സ്വാധീനം ചെലുത്തുന്നു എന്നതിൽ തർക്കമില്ല.
അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ അടുത്തിടെ അവർ അവതരിപ്പിച്ച ഒന്നിലധികം റീചാർജ് പ്ലാനുകൾ വലിയ രീതിയിൽ ഉപഭോക്താക്കളെ സ്വാധീനിച്ചിട്ടുണ്ട്. അതിലൊന്നാണ് അധിക ചിലവില്ലാതെ നിങ്ങൾക്ക് ഡാറ്റയും ഫ്രീ കോളും ഒക്കെ കിട്ടുന്ന ഒരു പ്ലാൻ. എന്നാൽ ദീർഘകാലത്തേക്ക് നൽകുന്ന പ്ലാനുകളിൽ നിന്ന് വ്യത്യസ്‌തമായി ഇതൊരു കുറഞ്ഞകാല പ്ലാൻ ആണ്. ഇതിന്റെ വിശേഷങ്ങൾ അറിയാം.
റിലയൻസ് ജിയോ 198 രൂപ പ്ലാൻ
അടുത്തിടെയാണ് ബിഎസ്എൻഎൽ ഈ പ്ലാൻ നിലവിൽ വന്നത്. കുറഞ്ഞ ദൈർഘ്യമാണ് ഈ പ്ലാനിന് ഉള്ളത് എങ്കിലും ഡാറ്റ, ഫ്രീ കോൾ എന്നിങ്ങനെയുള്ള മേഖലകളിൽ മികച്ച നേട്ടങ്ങൾ ലഭ്യമാവുന്നു എന്നതിനാൽ തന്നെ ഉപഭോക്താക്കളെ ഒട്ടും നിരാശരാക്കാത്ത ഒന്നാണ് ഇതെന്ന് നിസംശയം പറയാം. വെറും 198 രൂപ മാത്രമാണ് ഉപഭോക്താക്കൾ ഈ പ്രീപെയ്‌ഡ് പ്ലാനിനായി മുടക്കേണ്ടത്.
എന്നാൽ 14 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഉപഭോക്താക്കൾക്ക് ഇതിൽ ലഭ്യമാവുക. പുറംനാടുകളിലേക്ക് യാത്രകൾ പോവുമ്പോൾ, അല്ലെങ്കിൽ കുടുംബത്തോടൊപ്പം വിനോദ യാത്രകൾക്ക് പോവുമ്പോൾ കൂടുതൽ ഗുണകരമാവുക ഈ പ്ലാൻ ആവും. കാരണം ഈ ചെറിയ വിലയിൽ ധാരാളം സവിശേഷമായ ആനുകൂല്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ഇന്ത്യയിൽ എവിടേക്കും ഫ്രീ കോൾ ചെയ്യാൻ ഈ പ്ലാനിൽ അവസരവുമുണ്ട്. ദിവസേന 2 ജിബി അതിവേഗ ഡാറ്റയാണ് മറ്റൊരു ആകർഷണം. നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസുകൾ അയക്കാനുള്ള അവസരവും ഈ പ്ലാനിൽ ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്‌ളൗഡ് എന്നിവയുൾപ്പെടെയുള്ള സുപ്രധാന ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ ആക്‌സസ് കൂടി ഈ പ്ലാനിൽ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.












Click it and Unblock the Notifications