സ്നേഹിച്ചാൽ ചങ്ക് പറിച്ചുതരും ഈ ജിയോ!! ദിവസേന 2 ജിബിയും ഫ്രീ കോളും, കൂട്ടിന് ഒടിടിയും, വില എത്ര?
അധികം കമ്പനികൾ ഒന്നും പ്രവർത്തിക്കാത്ത ഒരു മേഖലയാണ് രാജ്യത്തെ ടെലികോം വ്യവസായം. എന്ന് വച്ച് ആ മേഖലയിൽ ഒട്ടും നല്ല കാര്യങ്ങൾ നടക്കുന്നില്ലെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഒരുപക്ഷേ ഏറ്റവും മത്സരാധിഷ്‌ഠിതമായി പോരാട്ടം നടക്കുകയും കമ്പനികൾ തമ്മിൽ ആരോഗ്യകരമായ മത്സരം നടക്കുന്നതും ഈ മേഖലയിൽ തന്നെയാണ്. അതുകൊണ്ട് ഒക്കെ തന്നെ ഈ മേഖല എല്ലാവരും ഉറ്റുനോക്കുന്നതാണ്.
സാധാരണഗതിയിൽ എവിടെയൊക്കെ ലാഭം കിട്ടുമോ അതാണ് എപ്പോഴും ഇന്ത്യക്കാർക്ക് കൂടുതൽ പ്രിയം. അതിപ്പോൾ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ആയിക്കോട്ടെ, അതല്ലാതെ മറ്റെന്തെങ്കിലും ഓഫറുകൾ തേടുമ്പോൾ ആവട്ടെ ഈ പതിവിന് മാത്രം ഇന്നാള് വരെ ഒരു മുടക്കവും വന്നിട്ടില്ലെന്ന് കാണാം. ഇത് ടെലികോം വിപണിയിലും പ്രകടമാണ്. കമ്പനി ഏതെന്ന് ഒന്നും ഉപഭോക്താക്കൾ ചിന്തിക്കാറില്ല ആരുടേതാണ് നല്ല പ്ലാൻ എന്ന് മാത്രമേ അവർ എപ്പോഴും നോക്കുകയുള്ളൂ.

ഇത് അറിയാവുന്നത് കൊണ്ട് തന്നെ ടെലികോം കമ്പനികൾ അതിന് അനുസരിച്ച് മാത്രമേ മുന്നോട്ട് നീങ്ങാറുള്ളൂ, പ്രവർത്തിക്കാറുമുള്ളൂ. ഇന്ത്യയിലെ ഒട്ടുമിക്ക ടെലികോം കമ്പനികളും ഇതുമായി ഒത്തുപോവുന്ന നടപടികളാണ് ചെയ്യാറുള്ളത്. സ്വകാര്യ കമ്പനികളായ എയർടെൽ, ജിയോ എന്നിവ ഇക്കാര്യത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നതാണെന്ന് നമുക്ക് കാണാം. ഉപഭോക്താക്കളെ എങ്ങനെ ഒപ്പം നിർത്തണമെന്ന് കൃത്യമായി ഈ കമ്പനികൾക്ക് അറിയാം.
അതിൽ മുൻനിരയിലാണ് ജിയോയുടെ സ്ഥാനം. സ്വകാര്യ മേഖലയിൽ കരുത്ത് തെളിയിച്ച കമ്പനി എന്ന് പറയുമ്പോൾ അതിൽ ആദ്യം നമ്മുടെ മനസിൽ ഓടിയെത്തുക ജിയോയുടെ പേര് തന്നെയായിരിക്കും. ഇന്ത്യക്കാരുടെ ഉള്ളറിഞ്ഞുകൊണ്ട്, നല്ലൊരു ടെലികോം കമ്പനിയുടെ വിടവ് ഇവിടെ ഉണ്ടെന്ന് മനസിലാക്കിയ മുകേഷ് അംബാനിയാണ് ഒൻപത് വർഷങ്ങൾക്ക് മുൻപ് ജിയോക്ക് തുടക്കമിട്ടത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി എന്ന നിലയിലേക്ക് അവരുടെ വ്യാപ്‌തി കഴിഞ്ഞ കാലത്തായി വല്ലാതെ ഉയർന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം വരിക്കാർ ഉള്ളതും ജിയോയ്ക്ക് തന്നെയാണ്. സേവനത്തിലെ ലാളിത്യം തന്നെയാണ് ജിയോയെ വേറിട്ട് നിർത്തുന്ന ഘടകം. ഉപഭോക്ത സൗഹൃദമായ ഒട്ടേറെ പ്ലാനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ജിയോ ശ്രദ്ധിക്കാറുണ്ട് താനും.
അത്തരത്തിൽ റിലയൻസ് ജിയോ എന്ന മഹാമേരു അടുത്ത കാലത്തായി തങ്ങളുടെ മികച്ച പ്ലാനുകളിലൂടെ മുന്നോട്ടുള്ള വഴി കൂടുതൽ സുഗമമാക്കാൻ ശ്രദ്ധിക്കുന്നത് നമുക്ക് കാണാൻ കഴിയും. പ്രധാനമായും ജിയോ ഉപഭോക്താക്കളെ ആകർഷിക്കുന്നത് തങ്ങളുടെ മികച്ച പ്ലാനുകളിലൂടെയാണ് എന്ന് നമുക്ക് നോക്കി കാണാവുന്നതാണ്. ഡാറ്റ, അൺലിമിറ്റഡ് കോൾ, എസ്എംഎസ് എന്നിങ്ങനെ സകല മേഖലയിലും അവർ ഉപഭോക്താക്കളെ പരിഗണിക്കുന്നുണ്ട്.
അതും ബജറ്റ് ഫ്രണ്ട്ലി എന്ന നിലയിൽ, കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകാൻ അവർക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടെന്ന് നിസംശയം പറയാം. ഇപ്പോഴിതാ ഒടിടി അനുകൂല്യങ്ങളുടെ കാര്യത്തിലും ജിയോ തന്നെയാണ് മുൻപിൽ. അവരുടെ ഏറ്റവും മികച്ച ഒരു റീചാർജ് പ്ലാൻ, അതും അധികം ഒടിടി ആനുകൂല്യങ്ങൾ സമന്വയിപ്പിച്ചത്, വിശേഷങ്ങൾ അറിയാം.
റിലയൻസ് ജിയോ ബെസ്‌റ്റ് ഒടിടി പ്ലാൻ
ഒടിടിയ്ക്ക് ഒപ്പം വോയ്‌സ് കോളിംഗ്, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്ന പ്ലാനാണ് 1049 രൂപയുടെ ജിയോ പ്ലാൻ. ഒടിടി ആനുകൂല്യങ്ങളായി ഇതിൽ 90 ദിവസത്തേക്ക് ജിയോ ഹോട്ട്സ്‌റ്റാർ മൊബൈൽ/ടിവിയാണ്. തുടർന്ന് ഉപയോക്താക്കൾക്ക് സോണിലൈവ്, സീ5 എന്നിവയുടെ ആനുകൂല്യങ്ങളും ഉണ്ട്.
അൺലിമിറ്റഡ് 5ജി ഡാറ്റ ആനുകൂല്യവും ഉപഭോക്താക്കൾക്കായി നൽകിയിട്ടുണ്ട്. 2 ജിബി പ്രതിദിന ഡാറ്റയോ അതിൽ കൂടുതലോ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ജിയോ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് കമ്പനിയിൽ നിന്ന് അൺലിമിറ്റഡ് 5ജി ലഭിക്കാൻ അർഹതയുണ്ട്, അതനുസരിച്ചാണ് ഇതിലും ലഭ്യമാവുന്നത്. ഈ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്.












Click it and Unblock the Notifications