ജിയോ ആരാണെന്നാ കരുതിയത്; ഈ പ്ലാൻ അമ്പരപ്പിക്കും, ഡെയിലി 2 ജിബി, അൺലിമിറ്റഡ് കോളും, വില എത്ര?
ഇന്ത്യക്കാരെ സംബന്ധിച്ച് നമ്മൾ ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്ന ഒരു കാര്യമാണ് ഡാറ്റയും ഫ്രീ കോളും. കഴിഞ്ഞ കുറച്ച് കാലങ്ങളായി ടെലികോം കമ്പനികൾ എല്ലാം തന്നെ വിപണി പിടിച്ചതും ഈ പേരിലാണെന്ന് നമുക്ക് കാണാം. എത്രയധികം ഓഫറുകൾ നൽകുന്നുവോ അത്രയധികം ഇന്ത്യക്കാർ അതിൽ ആകൃഷ്‌ടരാവും എന്നുള്ളത് എല്ലാ കമ്പനികൾക്കും അറിയുന്നത് കൊണ്ടാണ് ഇത്.
ഇക്കൂട്ടത്തിൽ കൃത്യമായി പ്ലാൻ തയ്യാറാക്കി വിജയിച്ച കൂട്ടരാണ് ജിയോ. കാരണം അവരുടെ പ്ലാനുകൾ എല്ലാം തന്നെ ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ്. ഇന്ത്യക്കാരെ വീഴ്ത്താൻ ഏറ്റവും നല്ല വഴികളായ ഡാറ്റ, ഫ്രീ കോൾ എന്നിവയ്ക്ക് പുറമെ അധിക ഒടിടി ആനുകൂല്യങ്ങൾ കൂടി നൽകിയാണ് കമ്പനി ആളെ പിടിക്കുന്നത്.

ഇത്തരത്തിൽ ഓഫർ നൽകാൻ ആവട്ടെ മറ്റ് കമ്പനികൾക്ക് ഒന്നും തന്നെ സാധിക്കുന്നില്ല താനും. ഒന്നാമത് ജിയോക്ക് അവരുടെ തന്നെ സഹ സ്ഥാപനങ്ങളായി ഒട്ടേറെ ഒടിടി പ്ലാറ്റ്‌ഫോമുകൾ സ്വന്തമായി ഉണ്ടെന്നതിനാൽ അവയിലേക്ക് ആക്‌സസ് നൽകുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം പൂ പറിക്കുന്നത് പോലെ ലഘുവായ കാര്യം മാത്രമാണ്.
പറഞ്ഞുവന്നത് ജിയോയുടെ ഏറ്റവും മികച്ച ചില പ്ലാനുകളെ കുറിച്ചാണ്. ഉപഭോക്താക്കളെ കുറിച്ച് എപ്പോഴും ചിന്തിക്കുന്ന അവർക്ക് ഡാറ്റയും ഫ്രീ കോളും നൽകി കൊണ്ട് തന്നെ കുറഞ്ഞ വില ഈടാക്കാൻ കഴിയുന്നു. അതിന് ഉത്തമ ഉദാഹരണങ്ങളാണ് ഡെയിലി 2 ജിബി നൽകുന്ന 500 രൂപയിൽ താഴെ നിരക്ക് വരുന്ന അവരുടെ പ്ലാനുകൾ. അവ ഏതൊക്കെയെന്നും പ്രത്യേകതകൾ എന്തൊക്കെയെന്നും നോക്കാം.
ജിയോ 198 രൂപ പ്ലാൻ: ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭിക്കുക. 198 രൂപയാണ് ഇതിന്റെ വില. ഇതിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗും ലഭ്യമാവും. കൂടാതെ, ഉപയോക്താക്കൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ലഭിക്കുമെന്നതാണ് പ്രത്യേകത. ജിയോഎഐക്ലൗഡിലേക്കും ജിയോ ടിവിയിലേക്കും സൗജന്യ ആക്‌സസ് ഈ പ്ലാനിൽ ലഭ്യമാണ്. എങ്കിലും ഇതിന്റെ വാലിഡിറ്റി 14 ദിവസം മാത്രമാണ്.
ജിയോ 349 രൂപ പ്ലാൻ: ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് 2 ജിബി ഡെയിലി ഡാറ്റയും 100 സൗജന്യ എസ്എംഎസും ഉൾപ്പെടെ പരിധിയില്ലാത്ത കോളിംഗ് കൂടി ലഭിക്കും. ഈ ജിയോ പ്ലാൻ 90 ദിവസത്തെ സൗജന്യ ജിയോ ഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ അവർ നൽകുന്നു. ഉപയോക്താക്കൾക്ക് ജിയോ ക്‌ളൗഡ്, ജിയോടിവി എന്നിവയിലേക്കും ആക്‌സസ് ലഭിക്കും. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്.
ജിയോ 445 രൂപ പ്ലാൻ: ഈ പാക്കിൽ, ഉപയോക്താക്കൾക്ക് എല്ലാ ദിവസവും പരിധിയില്ലാത്ത ഡാറ്റയും 100 സൗജന്യ എസ്എംഎസുമാണ് കമ്പനി ഒരുക്കുന്നത്. ഇതിൽ ഉപയോക്താക്കൾക്ക് ഒന്നോ രണ്ടോ അല്ല, നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് സൗജന്യ ആക്‌സസ് കൂടി ലഭിക്കും. ഇതിൽ സോണി ലൈവ്, സീ5, ഡിസ്‌കവറി+, സൺ നെക്സ്റ്റ്, തുടങ്ങിയവ ഉൾപ്പെടുന്നു. 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്.












Click it and Unblock the Notifications