Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ ശരിക്കും കേമൻ തന്നെ; ഡെയിലി 2 ജിബി ഡാറ്റയും ഫ്രീ കോളും, ഒപ്പം അധിക ആനുകൂല്യങ്ങളും, വില?

ജിയോ എന്ന് കേട്ടാൽ നമ്മുടെ മനസിൽ ആദ്യം തെളിയുക അംബാനിയുടെ മുഖമായിരിക്കും. മുകേഷ് അംബാനിയുടെ റിലയൻസിന്റെ ഒരു സഹ സ്ഥാപനമാണ് ജിയോ. വിപണിയിൽ സാന്നിധ്യം അറിയിച്ചു തുടങ്ങിയിട്ട് അധിക കാലം ഒന്നും ആയിട്ടില്ലെങ്കിലും ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞൊരു കമ്പനി തന്നെയാണ് ജിയോ. കാരണം ഒരു പതിറ്റാണ്ടിനുള്ളിൽ അവർ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി എന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞിരുന്നു.

നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാർ ഉള്ളതും അവർക്ക് തന്നെയാണ്. സേവനത്തിലെ ലാളിത്യം തന്നെയാണ് ജിയോയെ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്‌തമാക്കുന്ന ഘടകം. അത്തരത്തിൽ ലളിതമായ ഒട്ടേറെ പ്ലാനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യങ്ങൾ എന്ന മന്ത്രമാണ് ജിയോയുടേത്.

jioplansnew

അതുകൊണ്ട് തന്നെ ഉപഭോക്താക്കളെ സംബന്ധിച്ച് വളരെയേറെ ഗുണങ്ങൾ അവർ നൽകി വരുന്നുണ്ട്. ജിയോ ഒരിക്കലും പോസ്‌റ്റ് പെയ്‌ഡ്‌ ആയാലും പ്രീ പെയ്‌ഡ്‌ ആയാലും തങ്ങളുടെ ഉപഭോക്താക്കളെ നിരാശരാക്കില്ല എന്നതാണ് പ്രത്യേകത. കാരണം ഡാറ്റ, ഫ്രീ കോൾ, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രമല്ല അവരുടെ പട്ടികയിൽ ഉള്ളത്. അതല്ലാതെ ചില ഇടിവെട്ട് ഓഫറുകളും അവർ അവതരിപ്പിക്കുന്നുണ്ട്.

അതിൽ പ്രധാനപ്പെട്ടതാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ആക്‌സസ് ലഭിക്കുന്നു എന്നത്. ഒട്ടേറെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിങ്ങൾക്ക് സേവനം ലഭ്യമാവും എന്നതാണ് ജിയോയെ വേറിട്ട് നിർത്തുന്ന ഘടകം. എന്തായാലും ഇത്തരത്തിൽ എല്ലാം ഒത്തിണങ്ങിയ സേവനം ജിയോ പോലെ മറ്റൊന്നില്ല. ഡാറ്റ, ഫോൺ, എസ്എംഎസ് എന്നിങ്ങനെ എല്ലാത്തിലും ജിയോ മുൻപിലാണ്. ജിയോയുടെ ഒരു അഡാർ പ്ലാനിന്റെ വിശേഷം അറിയാം.

ജിയോ 749 രൂപ പ്ലാൻ

ജിയോയുടെ 749 രൂപയുടെ പ്ലാൻ 72 ദിവസത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നത്. ഈ പ്ലാനിൽ ജിയോ ഉപയോക്താക്കൾക്ക് മതിവരുവോളം സംസാരിക്കാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കും. ഇതുകൂടാതെ, ഈ റിലയൻസ് ജിയോ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ് ലഭ്യമാണ്. ഒപ്പം ജിയോ ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും വാഗ്‌ദാനം ചെയ്യുന്നു.

ഈ പ്ലാനിൽ ജിയോ തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് വേണ്ടി 20 ജിബി അധിക ഡാറ്റയും വാഗ്‌ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. ഇതുവഴി ജിയോ ഉപയോക്താക്കൾക്ക് ആകെ 164 ജിബി ഡാറ്റ പ്ലാനിൽ മൊത്തമായി ലഭിക്കും. ഈ പ്ലാനിനൊപ്പം, ജിയോടിവി, ജിയോസിനിമ, ജിയോ ക്‌ളൗഡ്‌ എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസും ഉൾപ്പെടുത്തിയിട്ടുണ്ട്.

സമാനമായി മറ്റൊരു പ്ലാൻ കൂടി ഇതേ വിലനിലവാരത്തിൽ ജിയോ നൽകുന്നുണ്ട്. 719 രൂപ പ്ലാനിൽ, ഉപയോക്താക്കൾക്ക് 70 വാലിഡിറ്റി നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിംഗും ലഭിക്കും. ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഈ ജിയോ പ്ലാനിലും ഒടിടി സേവനങ്ങൾ കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+