ജിയോയോട് കളിക്കാൻ നിക്കല്ലേ, തോറ്റ് മടങ്ങും; 2 ജിബി ഡെയിലി ഡാറ്റ, 84 ദിവസം കാലാവധി, വില അറിയണ്ടേ?
ഇന്ത്യയുടെ ടെലികോം മേഖലയിൽ ഒരു കൊടുങ്കാറ്റ് പോലെ വന്നിറങ്ങിയ മുതലാണ് റിലയൻസ് ജിയോ. നമ്മുടെ അംബാനിയുടെ സ്വന്തം കമ്പനി തന്നെ. ആള് ഇത്തിരി കാലമായേ വിപണിയിൽ എത്തിയിട്ടുള്ളൂ എങ്കിലും വിപണിയിൽ അത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു കമ്പനി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. അത്രയ്ക്കും നമ്മുടെ നാട്ടിൽ ഉപഭോക്താക്കളെ കൈയിലെടുക്കാനും പരിഗണിക്കാനും ജിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നിട്ടും വർഷങ്ങൾ പിന്നിടുമ്പോഴും അവരുടെ സ്വാധീനത്തിന് ഒരു കുറവും വന്നിട്ടില്ല എന്നതാണ് പ്രത്യേകത. സൗജന്യ ഓഫറുകളുമായി വിപണിയിൽ അവതരിച്ച അവർക്ക് പക്ഷേ വിചാരിച്ചതിലും വലിയ വരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിന് കാരണം മറ്റ് കമ്പനികൾ നടപ്പിലാക്കി വന്നിരുന്ന അരകത്വവും തന്നിഷ്‌ട പ്രകാരമുള്ള നിരക്കുകളും ആയിരുന്നു.

നിങ്ങൾക്ക് ഓർമ്മയുണ്ടാവും, കുറച്ച് നാൾ മുൻപ് വരെ, കൃത്യമായി പറഞ്ഞാൽ ജിയോ വരുന്നതിന് മുൻപ് വരെ കുറഞ്ഞ ഡാറ്റ ലഭിക്കാൻ പോലും കൂടുതൽ പണം മുടക്കേണ്ട അവസ്ഥയായിരുന്നു. അതായത് വെറും 29 രൂപയ്ക്ക് മൂന്ന് ദിവസത്തെ കാലാവധിയിൽ 500 എംബി എന്ന നിലയിലായിരുന്നു അന്നത്തെ ടെലികോം നിരക്കുകൾ. പുതുതലമുറയ്ക്ക് ഒരിക്കലും അങ്ങനെയൊരു ഓഫറിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുകയില്ല.
അംഗം അസമത്വം നിലനിന്നിരുന്ന ഒരു വിപണിയിലാണ് ജിയോയുടെ വരവോടെ കാര്യമായ മാറ്റങ്ങൾ നടന്നത്. അവർ അൺലിമിറ്റഡ് എന്ന രീതിയുടെ അവതരണത്തോടെ മാറ്റിമറിച്ചത് ഇന്ത്യൻ ടെലികോം മേഖലയുടെ ഭാവി കൂടിയായിരുന്നു. ഇന്ന് വിപണിയിലെ മറ്റ് സുപ്രധാന കമ്പനികളായ എയർടെൽ, വിഐ പോലെയുള്ളവ ഇതേ പാതയാണ് പിന്തുടരുന്നത്.
ജിയോയുടെ വിശേഷങ്ങൾ പറയാൻ തുടങ്ങിയാൽ ഇന്നത്തെ ദിവസം മുഴുവൻ മതിയാകാതെ വരുമെന്നതാണ് വാസ്‌തവം. തൽക്കാലം അവർ പുതുതായി കൊണ്ട് വന്ന ഒരു അഡാർ പ്ലാനിനെ കുറിച്ച് പറയാം. നിലവിൽ ഏറ്റവും മികച്ച ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ കൊണ്ട് വരുന്നതിൽ മുൻപന്തിയിലാണ് ജിയോ എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. അതിനെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ പുതിയ പ്ലാൻ.
റിലയൻസ് ജിയോ 1029 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ 1029 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് 84 ദിവസത്തെ മുഴുവൻ കാലയളവിലും എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗിന്റെ സൗകര്യം ലഭിക്കും. അതായത് ഇതിന്റെ കാലാവധി മൂന്ന് മാസമാണ് എന്നർത്ഥം. ഒപ്പം ഈ പ്ലാനിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസും കൂടി ഉൾപ്പെടുന്നു. അൺലിമിറ്റഡ് കോളും എസ്എംഎസും ഉള്ളപ്പോൾ ആശയവിനിമയത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നുറപ്പ്.
ദിവസേനയുള്ള പരിധികളില്ലാതെ കോളിംഗും ടെക്സ്റ്റിംഗും ഇഷ്‍ടപ്പെടുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഒരു ഓഫർ കൂടിയാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. ഈ പ്ലാനിന് കീഴിൽ ജിയോ പ്രതിദിനം 2 ജിബിയായി വിഭജിച്ച് ആകെ 168 ജിബി അതിവേഗ ഡാറ്റ ഉപഭോക്താക്കൾക്ക് നൽകുന്നു എന്നതാണ് മറ്റൊരു ആകർഷണം.
വേറെയും ആനുകൂല്യങ്ങൾ
കോളും നെറ്റും എസ്എംഎസും മാത്രമല്ല നിരവധി ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്. ഡിസ്‌നി+ ഹോട്ട്‌സ്‌റ്റാർ മൊബൈലിൽ 90 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് സൗജന്യ ആക്‌സസ്, ആമസോൺ പ്രൈം ലൈറ്റിൽ 84 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് സൗജന്യ ആക്‌സസ് എന്നിവയാണ് പ്രധാന സവിശേഷതകൾ.
ഈ ആനുകൂല്യങ്ങൾ, ഉപയോക്താക്കൾക്ക് സിനിമകൾ, ഷോകൾ, ക്രിക്കറ്റ് മത്സരങ്ങൾ എന്നിവ പ്രത്യേകം സബ്‌സ്‌ക്രൈബ് ചെയ്യാതെ തന്നെ സ്ട്രീം ചെയ്യാൻ ഉള്ള അവസരമാണ് ഒരുക്കി കൊടുക്കുന്നത്. ഇതിനൊപ്പം ജിയോയുടെ പ്രത്യേക ആനുകൂല്യം എന്ന നിലയിൽ സൗജന്യ 50GB എഐ ക്ലൗഡ് സ്റ്റോറേജ് സൗകര്യം കൂടി ഉപഭോക്താക്കൾക്ക് ലഭിക്കും.












Click it and Unblock the Notifications