ജിയോ ഒപ്പമുണ്ട്; അഡാർ പ്ലാനുമായി വമ്പൻ തിരിച്ചുവരവ്, 90 ദിവസത്തേക്ക് ഫ്രീ കോളിംഗ് കിട്ടും, വില എത്ര?
ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം ഉപഭോക്താക്കളുള്ള കമ്പനികളിൽ ഒന്നാണ് ജിയോ. ടെലികോം രംഗത്തെ അതികായൻ എന്ന് തന്നെ വിശേഷിപ്പിക്കാം. പ്രവർത്തനം തുടങ്ങിയിട്ട് കേവലം 9 വർഷം പിന്നിടുമ്പോഴാണ് ജിയോ രാജ്യത്തെ ഏറ്റവും ശക്തമായ കമ്പനികളിൽ ഒന്നായി മാറിയിരിക്കുന്നത്. വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടാണ് ജിയോ ഇന്ന് കാണുന്ന നേട്ടത്തിലേക്ക് നടന്നടുത്തത് എന്നതാണ് യാഥാർഥ്യം.
ഒരുകാലത്ത് വിപണി അടക്കിഭരിച്ചിരുന്നത് എയർടെൽ, വിഐ പോലെയുള്ള കമ്പനികളായിരുന്നു. സ്വകാര്യ കമ്പനികളിൽ തന്നെ ഇവർ തന്നെയായിരുന്നു ഏറ്റവും കേമൻമാർ. അവരുടെ പ്രവർത്തനം ഉന്നതിയിൽ നിൽക്കുന്ന വേളയിലാണ് ഒട്ടേറെ മാറ്റങ്ങളുമായി ജിയോ വിപണിയിലേക്ക് വന്നത്. അവിടുന്ന് അങ്ങോട്ട് പിന്നെ കമ്പനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നതാണ് സത്യം.

കാര്യമായ മാറ്റങ്ങൾ വിപണിയിൽ കൊണ്ട് വന്നാണ് ജിയോ ഇവിടെ വൻ ശക്തിയായത്. സൗജന്യ സേവനങ്ങളായിരുന്നു ആദ്യഘട്ടത്തിൽ കമ്പനി പരീക്ഷിച്ചത്. ഒരു നിശ്ചിത കാലയളവിലേക്ക് സേവനങ്ങൾ ഫ്രീ ആയി നൽകി പുതിയ ഉപഭോക്താക്കളെ ആകർഷിക്കുക എന്നതായിരുന്നു അവരുടെ രീതി. ഈ നീക്കത്തിൽ കാര്യമായി ഉപഭോക്താക്കൾ വന്നുചേരുകയും ചെയ്‌തു.
അതുവരെ കൂടുതൽ പണത്തിന് കുറഞ്ഞ ഡാറ്റ എന്ന നിലയിൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് എന്ന നിലയിലേക്ക് മാറാൻ അവസരം നൽകിയത് ജിയോ തന്നെയാണ് എന്നതാണ് യാഥാർഥ്യം. അവിടം കൊണ്ട് നിർത്താൻ ജിയോ ഒരുക്കമായിരുന്നില്ല എന്ന് വേണം കരുതാൻ ഇപ്പോഴും അവർ നിർബാധം അത് തുടരുകയാണ്.
മികച്ച റീചാർജ് പ്ലാനുകൾ വിപണിയിൽ കൊണ്ടുവരുന്നതിൽ ഒരിക്കലും അവർ പിശുക്ക് കാട്ടിയിട്ടില്ല. അതിനാൽ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വിയ ടെലികോം കമ്പനി എന്ന നിലയിലേക്ക് അവർ വളർന്നിരിക്കുന്നത്. കോടിക്കണക്കിന് ഉപഭോക്താക്കൾ ആശ്രയിക്കുന്ന ജിയോയുടെ ഏറ്റവും മികച്ചൊരു പ്ലാൻ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. മൂന്ന് മാസം കാലാവധിയുള്ള ഈ ഓഫറിന്റെ വിവരങ്ങൾ അറിയാം.
ജിയോ 899 രൂപ പ്ലാൻ
ജിയോ റീചാർജ് പ്ലാൻ 899 രൂപ നിരക്കിലാണ് വരുന്നത്. ഈ പ്ലാനിൽ എല്ലാ ലോക്കൽ, എസ്‌ടിഡി നെറ്റ്‌വർക്കുകളിലേക്കും 90 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് കമ്പനി നൽകുന്നുണ്ട്. ഈ പ്ലാൻ ഉപയോഗിച്ച്, നിങ്ങൾക്ക് മൂന്ന് മാസത്തേക്ക് റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും പ്രതിദിനം 100 സൗജന്യ എസ്എംഎസും കൂടി ലഭിക്കും.
കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ കൂടിയാണ് ഇത്. 90 ദിവസത്തേക്ക് ആകെ 180 ജിബി ഡാറ്റയാണ് ജിയോ വാഗ്‌ദാനം ചെയ്യുന്നത്. അതായത് നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ഉപയോഗിക്കാൻ കഴിയും. കൂടാതെ ഈ റീചാർജ് പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത, ഉപഭോക്താക്കൾക്ക് ഇതിൽ 20 ജിബി ഡാറ്റ അധികമായി ലഭിക്കുന്നു എന്നതാണ്. അതായത് നിങ്ങൾക്ക് 90 ദിവസത്തേക്ക് ആകെ 200 ജിബി ഡാറ്റ ലഭിക്കും എന്നർത്ഥം.












Click it and Unblock the Notifications