ജിയോയ്ക്ക് ഇതെങ്ങനെ സാധിക്കുന്നു; 2 ജിബി ഡെയിലി ഡാറ്റ, 98 ദിവസത്തേക്ക് ഫ്രീ കോളും, വില എത്ര?
എവിടെയൊക്കെ ലാഭം കിട്ടുമോ അതാണ് എപ്പോഴും ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിപ്പോൾ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ആയിക്കോട്ടെ, അതല്ലാതെ മറ്റെന്തെങ്കിലും ഓഫറുകൾ തേടുമ്പോൾ ആവട്ടെ ഈ പതിവിന് മാത്രം ഇക്കാലം വരെ ഒരു മുടക്കവും വന്നിട്ടില്ല. ഇക്കാര്യം ടെലികോം വിപണിയിലും പ്രകടമാണ്. കമ്പനി ഏതെന്ന് ഒന്നും ഉപഭോക്താക്കൾ ചിന്തിക്കാറില്ല ആരുടേതാണ് നല്ല പ്ലാൻ എന്ന് മാത്രമേ അവർ നോക്കാറുള്ളൂ.
ഈ പതിവ് ഉള്ളത് കൊണ്ട് തന്നെ ടെലികോം കമ്പനികൾ അതിന് അനുസരിച്ച് മാത്രമേ മുന്നോട്ട് നീങ്ങാറുള്ളൂ. ഇന്ത്യയിലെ ഒട്ടുമിക്ക ടെലികോം കമ്പനികളും ഇതുമായി ഒത്തുപോവുന്നതാണ്. സ്വകാര്യ കമ്പനികളായ എയർടെൽ, ജിയോ എന്നിവ ഇക്കാര്യത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നതാണ് നമ്മൾ കണ്ടുവരുന്ന കാഴ്‌ച. ഉപഭോക്താക്കളെ എങ്ങനെ ഒപ്പം നിർത്തണമെന്ന് കൃത്യമായി ഈ കമ്പനികൾക്ക് അറിയാം. അതാണ് അവരുടെ വിജയവും.

ബിഎസ്എൻഎൽ എന്ന അതികായൻ പൊതുമേഖലാ രംഗത്ത് നിന്നുകൊണ്ട് ഉപഭോക്താക്കളെ കൈയിലെടുക്കുമ്പോൾ അതിന് വെല്ലുവിളിയാവുന്നത് ഇവർ തന്നെയാണ്. ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ, ഏറ്റവും മികച്ച ഉത്പന്നങ്ങൾ എന്നിവയാണ് ഇപ്പോൾ ജിയോ ഉൾപ്പെടയുള്ള കമ്പനികളുടെ ആപ്‌തവാക്യം. അതിന് അർത്ഥം ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയി ഓഫറുകൾ നൽകുക എന്നതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നിലവിൽ ജിയോ ഈ വിഷയത്തിൽ ഒരുപടി മുകളിലാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെയധികംമികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും അവരെ നിലനിർത്തുന്നതും. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി അംബാനിയുടെ കമ്പനിയുടെ പിന്നാലെ പായുന്നത്. കാര്യമില്ലാതെ വെറുതെ ഇന്ത്യക്കാർ ഒന്നിനെയും സ്ഥിരമായി ആശ്രയിക്കില്ലെന്ന് അറിയാമല്ലോ..
പറഞ്ഞുവരുന്നത് ജിയോയുടെ മികച്ച റീചാർജ് പ്ലാനുകളെ കുറിച്ചാണ്. ശരിക്കും പറഞ്ഞാൽ റീചാർജ് പ്ലാനുകളുടെ കാര്യത്തിൽ വലിയൊരു വിപ്ലവത്തിന് തുടക്കമിട്ട ജിയോ ഇപ്പോഴും അതിന്റെ ഹാങ്ങോവറിൽ തന്നെയാണെന്ന് നമുക്ക് തോന്നും. ഡാറ്റ, ഫ്രീ കോൾ, സൗജന്യ എസ്എംഎസ് എന്നിങ്ങനെ നാനാവിധ ഓഫറുകളും അവരുടെ കൈയിൽ ഭദ്രം. അവരുടെ ഏറ്റവും മികച്ച ചില ഓഫറുകളിൽ ഒന്നിനെ കുറിച്ച് വിശദമായി അറിഞ്ഞാലോ.
ജിയോ 999 രൂപ പ്ലാൻ
ഈ ജിയോ റീചാർജ് പ്ലാൻ 999 രൂപ വിലയിലാണ് വരുന്നത്. ഈ പ്രീപെയ്‌ഡ് റീചാർജ് പ്ലാനിൽ, ഉപഭോക്താക്കൾക്ക് 98 ദിവസത്തെ ദീർഘകാല വാലിഡിറ്റി ലഭിക്കും. ഈ പ്ലാനിൽ, എല്ലാ ലോക്കൽ, എസ്‌ടിഡി നെറ്റ്‌വർക്കുകളിലേക്കും 98 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗ് സൗകര്യം ഉപഭോക്താക്കൾക്ക് ആസ്വദിക്കാം. ഈ കുറഞ്ഞ വിലയിൽ ഇത്രയും ദീര്ഘകാലാവധി നല്ലൊരു ആനുകൂല്യം തന്നെയാണ്.
സൗജന്യ കോളിംഗിനോടൊപ്പം, എല്ലാ നെറ്റ്‌വർക്കുകളിലേക്കും നിങ്ങൾക്ക് എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസുകളും ലഭിക്കും. ഡാറ്റ ഓഫറിന്റെ കാര്യത്തിലും ജിയോയുടെ ഈ പ്ലാൻ മികച്ചതാണ്. നിങ്ങൾ കൂടുതൽ ഡാറ്റ ഉപയോഗിക്കുകയാണെങ്കിൽ, ജിയോ ഇതിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വളരെ സന്തോഷം ആവുമെന്ന് ഉറപ്പാണ്.
അതായത് മുഴുവൻ വാലിഡിറ്റിയിലും നിങ്ങൾക്ക് ആകെ 196 ജിബി ഡാറ്റ ഉപയോഗിക്കാൻ നിങ്ങൾക്ക് കഴിയും. ഈ പ്ലാനിലെ യോഗ്യരായ ഉപയോക്താക്കൾക്ക് ജിയോ പരിധിയില്ലാത്ത 5ജി ഡാറ്റയും വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ ജിയോ ഹോട്ട്സ്‌റ്റാറിന്റെ 90 ദിവസത്തേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ കമ്പനി നൽകുന്നു. ഒപ്പം ജിയോ ടിവിയിലും ആക്‌സസ് ലഭിക്കും.












Click it and Unblock the Notifications