ജിയോയുടെ പ്ലാനുകൾ ആരെയും വശീകരിക്കും; 999 രൂപ മുടക്കാനുണ്ടോ? ഡാറ്റയും കോളും എസ്എംസും ഫ്രീ!

ജിയോ ഉപഭോക്താക്കൾക്ക് ഓഫറുകൾ നൽകുന്ന വിഷയത്തിൽ ഒരുപടി മുകളിലാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെയധികം മികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും അവരെ നിലനിർത്തുന്നതും. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി അംബാനിയുടെ കമ്പനിയുടെ പിന്നാലെ പായുന്നത്. നേട്ടമില്ലാതെ വെറുതെ ഇന്ത്യക്കാർ ഒന്നിനെയും സ്ഥിരമായി ആശ്രയിക്കില്ലെന്ന് അറിയാമല്ലോ..

പറഞ്ഞുവരുന്നത് ജിയോയുടെ മികച്ച റീചാർജ് പ്ലാനുകളെ കുറിച്ചാണ്. ശരിക്കും പറഞ്ഞാൽ റീചാർജ് പ്ലാനുകളുടെ കാര്യത്തിൽ വലിയൊരു വിപ്ലവത്തിന് തുടക്കമിട്ട ജിയോ ഇപ്പോഴും അതിന്റെ ഹാങ്ങോവറിൽ തന്നെയാണെന്ന് പറഞ്ഞാലും തെറ്റില്ല. ഡാറ്റ, ഫ്രീ കോൾ, സൗജന്യ എസ്എംഎസ് എന്നിങ്ങനെ നാനാവിധ ഓഫറുകളും അവരുടെ കൈയിൽ ഭദ്രം. അവരുടെ ഏറ്റവും മികച്ച ചില ഓഫറുകളിൽ ഒന്നിനെ കുറിച്ച് വിശദമായി അറിഞ്ഞാലോ.

jio best plans

അതിലൊന്നാണ് റിലയൻസ് ജിയോയുടെ 999 രൂപയുടെ പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാൻ. ദീർഘകാല സേവന കാലാവധി ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും നല്ല ഓപ്ഷനാണ് ഇത്. 98 ദിവസത്തെ കാലാവധിയുള്ള ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, ദിവസവും 2 ജിബി അതിവേഗ ഡാറ്റ, ദിവസവും 100 സന്ദേശങ്ങൾ എന്നിവ ലഭിക്കും. ഏകദേശം മൂന്ന് മാസത്തിലധികം കാലത്തേക്ക് ഒരൊറ്റ റീചാർജിലൂടെ സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ പരിഗണിക്കാം.

പ്ലാനിന്റെ കാലാവധി മുഴുവൻ കണക്കാക്കുമ്പോൾ ആകെ 196 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസത്തെ അതിവേഗ ഡാറ്റ പരിധി അവസാനിച്ചാൽ ഇന്റർനെറ്റ് വേഗം സെക്കൻഡിൽ 64 കെബിയായി കുറയും. അർഹരായ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും. എന്നാൽ ഈ ആനുകൂല്യം ഉപയോഗിക്കാൻ 5ജി പിന്തുണയുള്ള ഫോണും ജിയോയുടെ 5ജി സേവനം ലഭ്യമാകുന്ന പ്രദേശവും ആവശ്യമാണ്.

കോളിങ്, സന്ദേശങ്ങൾ, ഇന്റർനെറ്റ് എന്നിവയ്ക്ക് പുറമേ വിനോദത്തിനും ഡിജിറ്റൽ സേവനങ്ങൾക്കുമുള്ള ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്. ജിയോഹോട്ട് സ്‌റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനും ഗൂഗിൾ എഐ പ്രോ പോലുള്ള അധിക സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം അധിക ആനുകൂല്യങ്ങളുടെ ലഭ്യതയും ഉപയോഗ നിബന്ധനകളും പ്ലാൻ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും.

999 രൂപയെ 98 ദിവസമായി കണക്കാക്കിയാൽ പ്രതിദിന ചെലവ് ഏകദേശം 10.19 രൂപയാണ്. ദിവസവും ഡാറ്റ ഉപയോഗിക്കുകയും പതിവായി കോളുകൾ ചെയ്യുകയും ചെയ്യുന്നവർക്ക് ഈ പ്ലാൻ പ്രയോജനകരമായേക്കാം. എന്നാൽ കുറഞ്ഞ ഡാറ്റ മാത്രം ഉപയോഗിക്കുന്നവർക്ക് കൂടുതൽ ചെലവുകുറഞ്ഞ പ്ലാനുകൾ അനുയോജ്യമാണോ എന്നും പരിശോധിക്കാം.

റീചാർജ് ചെയ്യുന്നതിന് മുമ്പ് മൈജിയോ ആപ്പിലോ ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലോ നിലവിലെ പ്ലാൻ വിവരങ്ങളും അധിക സേവനങ്ങളുടെ നിബന്ധനകളും പരിശോധിക്കുന്നത് നല്ലതാണ്. നിലവിൽ ട്രായിയുടെ പുതിയ നിർദേശം ഉള്ളതിനാൽ ഡാറ്റ വേണ്ടാത്ത ആളുകൾക്ക് അതിന് അനുസരിച്ചുള്ള സ്‌പെഷ്യൽ പ്ലാനുകളും ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma