Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയുടെ ഒന്നൊന്നര പ്ലാൻ ഉണ്ടെന്ന് പറ; ദിവസേന 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളും ഈ ആനുകൂല്യവും

ഇന്ത്യൻ ടെലികോം വിപണിയിൽ കടുത്ത മത്സരം നടക്കുമ്പോൾ അതിന്റെ മുൻനിരയിൽ തന്നെയുള്ള കമ്പനിയാണ് റിലയൻസ് ജിയോ. രാജ്യത്ത് പ്രവർത്തനം തുടങ്ങിയിട്ട് ഒരു ദശകം പോലും പിന്നിട്ടിട്ടില്ലെങ്കിലും ജിയോ ഉപയോക്താക്കൾക്ക് ഇടയിൽ വലിയ തരംഗമാണ്. അവർ ആദ്യഘട്ടത്തിൽ നൽകിയ ഓഫറുകളും ആനുകൂല്യങ്ങളും തന്നെയാണ് ജിയോയെ ഇത്രയധികം ജനപ്രിയമാക്കാൻ കാരണമെന്ന് വ്യക്തമാണ്.

അങ്ങനെ വിവിധ ഓഫറുകളിലൂടെ ഉപഭോക്താക്കളുടെ മനസ് കീഴടക്കാൻ അവർക്ക് കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ കാര്യം. ഇന്ത്യൻ വിപണിയിൽ ജിയോ കാണിച്ച മാസ് ഒന്നും മറ്റാരും കാണിച്ചിട്ടില്ലെന്ന് തമാശയ്ക്ക് എങ്കിലും ഉപയോക്താക്കൾക്ക് പറയുന്നത് കേൾക്കാറുണ്ട്. അതിന് കാരണം അവർ മറ്റ് സ്വകാര്യ കമ്പനികളേക്കാൾ പല കാര്യത്തിലും ഒരുപടി മുന്നിലാണ് എന്നതാണ്.

reliancejiooffers899

അങ്ങനെയുള്ള ജിയോയെ സംബന്ധിച്ച് ഓഫറുകൾ നൽകുക എന്നത് അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ഇക്കാര്യത്തിൽ ആരോടെങ്കിലും ജിയോ അൽപ്പമെങ്കിലും തോൽക്കുകയോ പിടിച്ചുനിൽക്കാൻ കഴിയാതെ വരികയോ ചെയ്‌തിട്ടുണ്ടെങ്കിൽ അത് ബിഎസ്എൻഎൽ എന്ന അതികായനോട് മാത്രമാണെന്ന് നിസംശയം പറയാം.

എങ്കിലും ബിഎസ്എൻഎലിന് മുന്നിലും ജിയോയെ വേറിട്ട് നിർത്തുന്ന ഏക ഘടകം 5ജി ലഭ്യത തന്നെയാണ്. ഇത്തരത്തിൽ അവർ നൽകുന്ന ഒരു അടിപൊളി റീചാർജ് ഓഫർ കണ്ടാൽ ഉറപ്പായും നിങ്ങൾ ജിയോയെ തന്നെ പുകഴ്ത്തും. അതിന്റെ പ്രധാന കാരണം ഈ റീചാർജ് പ്ലാനിൽ ജിയോ നിങ്ങൾക്ക് നൽകുന്ന ഡാറ്റ, ഫ്രീ കോൾ, സൗജന്യ എസ്എംഎസ് എന്നിവയുടെ തോതാണ്.

ജിയോ 899 റീചാർജ് പ്ലാൻ

ജിയോയുടെ 899 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാൻ മികച്ച ഓഫറുമായാണ് നിങ്ങൾക്ക് മുന്നിലേക്ക് വരുന്നത്. 2 ജിബിയുടെ പ്രതിദിന ഡാറ്റയ്‌ക്കൊപ്പം 20 ജിബി അധിക ഡാറ്റയും കമ്പനി മുന്നോട്ട് വയ്ക്കുന്നുണ്ട്. കൂടാതെ, അൺലിമിറ്റഡ് വോയിസ് കോളിംഗ്, ദിവസേന 100 സൗജന്യ എസ്എംഎസ് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാവും.

ജിയോയുടെ 899 രൂപയുടെ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയോട് കൂടിയാണ് ലഭ്യമാവുക. അതനുസരിച്ച്, 90 ദിവസത്തെ വാലിഡിറ്റിയിൽ, ഈ പ്ലാൻ നിങ്ങൾക്ക് മൊത്തം 200 ജിബി ഡാറ്റ നൽകും. ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യം, ദിവസേന 100 സൗജന്യ എസ്എംഎസ് എന്നിവ അടക്കമുള്ള ഓഫറുകൾ ഉള്ളതിനാൽ ജിയോയുടെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+