ജിയോ ഒരു വൈബ് തന്നെ; 2 ജിബി ഡാറ്റ കിട്ടിയാൽ പുളിക്കുമോ? അൺലിമിറ്റഡ് കോളും എസ്എംഎസും, വില എത്ര?
ടെലികോം കമ്പനികളെ നാം വളരെയധികം പ്രാധാന്യത്തോടെയാണ് കാണുന്നത്. വിപണിയിൽ ഒട്ടേറെ കമ്പനികൾ ഉണ്ടെങ്കിലും റിലയൻസ് ജിയോയുടെ പേര് തന്നെയാണ് അതിൽ പ്രധാനപ്പെട്ടതായുള്ളത്. കാരണം അവർ ഒട്ടേറെ ബജറ്റ് ഫ്രണ്ട്ലി ഓഫറുകളുമായി രംഗത്ത് വന്നിട്ട് ഏറെക്കാലമായി. കുറഞ്ഞ വിലയിൽ അതിവേഗ ഡാറ്റ എന്ന അവരുടെ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തതോടെ ഇന്ന് അവർക്ക് തിരിഞ്ഞു നോക്കാൻ സമയമില്ല.
ഉപഭോക്താക്കളോട് ചേർന്ന് നിൽക്കുന്ന പ്ലാനുകളാണ് ജിയോയുടെ എക്കാലത്തെയും പ്രത്യേകത. എന്നാൽ അടുത്ത കാലത്തായി ട്രായ് കൊണ്ട് വന്ന ചില നിയന്ത്രണങ്ങൾ അനുസരിക്കാനും ജിയോയും നിർബന്ധിതരായിരുന്നു. പ്രധാനമായും സാധാരണ അൺലിമിറ്റഡ് പ്ലാനുകളിൽ ഡാറ്റയും ഫ്രീ കോളും ഒപ്പം എസ്എംഎസും ആയിരുന്നു ലഭിച്ചിരുന്നത്.

അതിന് പകരം ഡാറ്റയും എസ്എംഎസും ഒക്കെ ഒഴിവാക്കിയാണ് പുതിയ പ്ലാനുകൾ അവർ അവതരിപ്പിക്കുന്നത്. അതിന് പ്രധാന കാരണമായി വിലയിരുത്തുന്നത് ഇപ്പോഴത്തെ കാലത്തെ ആവശ്യകതയാണ്. എന്തെന്നാൽ സാധാരണ കീപാഡ് ഫോണുകൾ ഒക്കെ ഉപയോഗിക്കുന്ന ആളുകളെ സംബന്ധിച്ച് ഒരുപാട് അതിവേഗ ഡാറ്റയൊന്നും അവർക്ക് വേണ്ടി വരില്ല. അപ്പോൾ ഇത്തരം പ്ലാനുകളാണ് ആവശ്യം.
ജിയോ അതിലും കാലങ്ങളായി വിവിധ കാര്യങ്ങൾ പയറ്റുന്നു. വർഷങ്ങൾ പിന്നിടുമ്പോഴും അവരുടെ സ്വാധീനത്തിന് ഒരു കുറവും വന്നിട്ടില്ല എന്നതാണ് പ്രത്യേകത. സൗജന്യ ഓഫറുകളുമായി വിപണിയിൽ അവതരിച്ച അവർക്ക് പക്ഷേ വിചാരിച്ചതിലും വലിയ വരവേൽപ്പാണ് ഇപ്പോഴും കിട്ടുന്നത്. അതിന് കാരണം മറ്റ് കമ്പനികൾ നടപ്പിലാക്കി വന്നിരുന്ന തന്നിഷ്‌ട പ്രകാരമുള്ള നിരക്കുകളും മറ്റ് നിയന്ത്രണങ്ങളും ഒക്കെ ആയിരുന്നു.
വിപണിയിൽ എത്തി 9 വർഷം മാത്രം പിന്നിടുന്ന, താരതമ്യേന പുതുമുഖമായ ജിയോ വിപണിയിൽ നേട്ടമുണ്ടാക്കിയത് അവരുടെ റീചാർജ് പ്ലാനുകളിലെ വൈവിധ്യം കൊണ്ടും ഓഫറുകളിലെ പ്രത്യേകത കൊണ്ടും കൂടിയാണ്. ധാരാളം മികച്ച ഓഫറുകളും പ്ലാനുകളും ഒക്കെ കമ്പനി ഇക്കാലത്തിന് ഇടയിൽ അവതരിപ്പിച്ചിട്ടുണ്ട്.
നിരവധി താങ്ങാനാവുന്ന റീചാർജ് പ്ലാനുകൾ അവർ വാഗ്‌ദാനം ചെയ്യുന്നു, ഇത് ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത കോളിംഗും ഡാറ്റയും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ നൽകുന്നു. റിലയൻസ് ജിയോ അടുത്തിടെ ഒരു പുതിയ, കുറഞ്ഞ നിരക്കിലുള്ള പ്ലാൻ ചേർത്തുകൊണ്ട് അതിന്റെ പോർട്ട്ഫോളിയോ മെച്ചപ്പെടുത്തിയ കാര്യം പലർക്കും അറിയില്ല.
വെറും 189 രൂപയ്ക്ക്, ഈ പ്രീപെയ്‌ഡ് പ്ലാൻ പരിധിയില്ലാത്ത കോളിംഗും ഡാറ്റയും പോലുള്ള ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. 200 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെയും വോഡഫോണിന്റെയും പ്ലാനുകൾക്ക് ഒരു പ്രധാന എതിരാളിയായി ഈ പ്ലാൻ മാറുന്നു. അത്രയധികം മികച്ച ഓഫറുകൾ അടങ്ങിയതാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
ജിയോ 189 രൂപ റീചാർജ് പ്ലാൻ
റിലയൻസ് ജിയോ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച് 189 രൂപയുടെ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരിക്കുന്നത്. രാജ്യത്തുടനീളം പരിധിയില്ലാത്ത കോളിംഗും സൗജന്യ നാഷണൽ റോമിംഗും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ആകെ 2 ജിബി ഹൈ-സ്‌പീഡ് ഡാറ്റയും 300 സൗജന്യ എസ്എംഎസും ലഭിക്കും.
ജിയോയുടെ മിക്ക റീചാർജ് പ്ലാനുകളെയും പോലെ, ഈ മൂല്യാധിഷ്‌ഠിത ഓപ്ഷൻ ഒടിടി ആപ്പുകളിലേക്ക് ആക്‌സസ് നൽകുന്നു. പ്രത്യേകിച്ചും, ഉപഭോക്താക്കൾക്ക് ജിയോ ടിവിയും ജിയോ എഐ ക്ലൗഡും ആസ്വദിക്കാൻ കഴിയും. കുറഞ്ഞ ചെലവിൽ മുഴുവൻ മാസവും തങ്ങളുടെ സിം സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായാണ് ഈ പ്ലാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.












Click it and Unblock the Notifications