ജിയോ വേറെ ലെവലാണ് മക്കളേ..; 2 ജിബി ഡാറ്റ, 28 ദിവസത്തേക്ക് ഫ്രീ കോളും എസ്എംഎസും, വില എത്ര?
ഇന്ത്യക്കാരുടെ ശീലങ്ങൾ എല്ലാം മാറ്റിമറിച്ച കമ്പനിയാണ് ജിയോ. വളരെയേറെ പ്രത്യേകതകളുമായാണ് ഒരു കാലത്ത് അവർ നമ്മുടെ വിപണിയിലേക്ക് കടന്നുവന്നത്. മറ്റ് കമ്പനികളെ പോലെയല്ല ജിയോ ഇന്ത്യയിൽ പുതുമുഖമായിരുന്നു. എന്നാൽ റിലയൻസ് എന്ന അതികായർ ഇന്ത്യൻ വിപണിക്ക് അന്യരല്ല, മുകേഷ് അംബാനിയുടെ കടിഞ്ഞാൺ കൂടിയായതോടെ റിലയൻസ് ഇന്ത്യയിൽ പടർന്നുപന്തലിച്ചു കിടക്കുകയാണ് ഇപ്പോൾ.
അവർക്ക് വിപണിയിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ മറ്റാർക്കും കഴിയുന്നില്ല എന്നതാണ് വാസ്‌തവം. ഇത്രയൊക്കെ ആണെങ്കിലും ശരിക്കും ജിയോ വളർന്നത് ആരുടേയും പേരിന്റെ പിൻബലം കൊണ്ടല്ലെന്ന് പറയുന്നതാവും കൂടുതൽ ശരി. പകരം അവർ അവതരിപ്പിച്ച ഓഫറുകളും കൂടാതെ മറ്റ് ചില ഘടകങ്ങളും ഒക്കെ അവരുടെ വളർച്ചയെ സ്വാധീനിച്ച കാര്യങ്ങളാണ്. ഇന്ത്യക്കാരുടെ മനസ്സറിഞ്ഞ ഓഫറുകളാണ് അവർ കൂടുതലായി കൊണ്ട് വന്നത്.

ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളുടെ കാര്യത്തിൽ മറ്റ് സ്വകാര്യ കമ്പനികൾ ജിയോയെ കണ്ടുപഠിക്കണമെന്ന് തന്നെ നമുക്ക് നിസംശയം പറയാം. ഉപഭോക്താക്കളെ കൈയിലെടുക്കുന്ന ധാരാളം പ്ലാനുകൾ അവർ അവതരിപ്പിച്ചിട്ടുണ്ട്. അൺലിമിറ്റഡ് ഫോൺ കോൾ, ഡെയിലി ഡാറ്റ, മതിയായ എസ്എംഎസ് പ്ലാനുകൾ എന്നിവ ജിയോയുടെ മുഖമുദ്രയാണ്.കൂടാതെ ചില സ്‌പെഷ്യൽ ഒടിടി പ്ലാറ്റ്‌ഫോമുകളും നമുക്ക് മുന്നിൽ കമ്പനി അവതരിപ്പിക്കുന്നുണ്ട്.
എന്നാൽ ജിയോ മത്സരയോട്ടത്തിൽ ഒറ്റയ്ക്കല്ല. ബിഎസ്എൻഎൽ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നീ കമ്പനികൾ പ്രധാനമായും വിപണിയിൽ ജിയോക്ക് എതിരെയുണ്ട്. ഇവരിൽ ആരാണ് ഏറ്റവും മികച്ച ഓഫറുകൾ ഉപഭോക്താക്കൾക്കായി നൽകുന്നത് എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഓരോ കമ്പനികളും തങ്ങളുടേതായ രീതിയിൽ ഓഫറുകൾ അവതരിപ്പിക്കുന്നു എന്നതാണ് ഇതിന്റെ കാരണം.
ഈ മത്സരം ടെലികോം ഉപഭോക്താക്കൾക്ക് മുൻപിൽ പുതിയ ലോകം തന്നെ തുറന്നിടും. അത് അങ്ങനെ വെറുതെ പറയുന്ന കാര്യമല്ല, അവർ ഓഫറുകൾ കൊണ്ട് തെളിയിച്ചതാണ്. ഡാറ്റയും ഫ്രീ കോളും ഒക്കെയായി ഒട്ടേറെ ആനുകൂല്യങ്ങളാണ് കമ്പനി തങ്ങളുടെ പ്ലാനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ജിയോയ്ക്ക് വട്ടം വയ്ക്കാൻ അധികമാർക്കും കഴിയില്ല എന്നതാണ് അവരുടെ യഥാർത്ഥ കോൺഫിഡൻസ്.
മേൽപറഞ്ഞ എല്ലാ ഗുണങ്ങളുമുള്ള ജിയോ അടുത്ത കാലത്തായി ട്രായ് നിർദ്ദേശം പാലിച്ചുകൊണ്ട് ഉപഭോക്താക്കളെ സഹായിക്കാനായി ചില പ്ലാനുകൾ കൊണ്ട് വന്നിരുന്നു. കുറഞ്ഞ കാലാവധിയുള്ള ഇത്തരം പ്ലാനുകൾ ഒരിക്കലും ആനുകൂല്യങ്ങളിൽ ഒട്ടും കുറവുള്ളതല്ല, അതിൽ പ്രധാനപ്പെട്ട ചില പ്ലാനുകൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം. മുന്നൂറ് രൂപയിൽ താഴെ വിലയുള്ള ചില പ്ലാനുകളാണ് ഇക്കൂട്ടത്തിൽ ഉള്ളത്.
ജിയോ 189 രൂപ പ്ലാൻ
ജിയോയുടെ 189 പ്ലാൻ നിറയെ ആനുകൂല്യങ്ങളാണ്. 28 ദിവസത്തേക്ക് 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ അവർ നൽകുന്നത്, അതായത് ആകെ നിങ്ങൾക്ക് 2 ജിബി ഡാറ്റ ലഭിക്കും. അത്രമാത്രം അല്ല, സൗജന്യ കോളിംഗും ഇതിനൊപ്പമുണ്ട്. നിങ്ങൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യമായി വിളിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ നിങ്ങൾക്ക് 300 സൗജന്യ എസ്എംഎസ് കൂടി ലഭിക്കും, അത് ആകെ വാലിഡിറ്റി കാലയളവിലേക്കാണ്. വിവിധ ഒടിടി ആനുകൂല്യങ്ങളും ഇതിനൊപ്പം കമ്പനി നൽകി വരുന്നുണ്ട്.
ജിയോ 209 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ 209 രൂപ പ്ലാൻ സാധാരണ ഉപഭോക്താക്കൾക്ക് കിട്ടാവുന്ന നല്ല പ്ലാൻ തന്നെയാണ്. ഈ പ്ലാനിൽ ജിയോ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ് ഓപ്‌ഷൻ ലഭിക്കും. ഇന്ത്യയിലെ ഏതൊരു ലോക്കൽ, മൊബൈൽ ഫോണിലേക്കും സൗജന്യമായി ഫോൺ ചെയ്യാൻ സാധിക്കും. ഈ പ്ലാനിൽ ജിയോ ഉപഭോക്താക്കൾക്ക് പ്രതിദിനം 1 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസ് കൂടി ലഭിക്കും.












Click it and Unblock the Notifications