ജിയോ ആണ് മക്കളേ കളി വേണ്ട..; 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ ഫ്രീയോ, അതും വെറും 26 രൂപയ്‌ക്കോ, എങ്ങനെ?
ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമാവുകയാണ് റിലയൻസ് ജിയോ. നേരത്തെ എയർടെൽ, വിഐ എന്നിവ കൈയടിക്കിയിരുന്ന മേഖലയാണ് ടെലികോം വിപണി. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കാര്യമായ മാറ്റങ്ങൾ മേഖലയിൽ കൊണ്ട് വന്നതാണ് ജിയോയുടെ ഉയർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. മറ്റേതൊരു കമ്പനിയേക്കാളും മികച്ച രീതിയിലാണ് അവർ കമ്പനി നടത്തി കൊണ്ടുപോവുന്നത്.
പെട്ടെന്നൊരു നാൾ ജനങ്ങൾക്ക് ഇടയിലേക്ക് വന്ന കമ്പനിയായിരുന്നിട്ട് കൂടി ആളുകൾ ഇതിനെ വിശ്വാസത്തിൽ എടുക്കാൻ കാരണം മുകേഷ് അംബാനി എന്ന അതികായന്റെ പേരാണെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിൽ ഒന്നായി അവർ മാറി.

മേൽപറഞ്ഞ എയർടെൽ, വിഐ പോലെയുള്ള കമ്പനികൾ ഒക്കെയുണ്ടാക്കിയ ഓളം കാറ്റിൽപറത്തിയാണ് ജിയോ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിൽ ഒന്നായി മാറിയത്. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വരിക്കാരുള്ള കമ്പനികളിൽ ഒന്നാണ് ജിയോ, ഇക്കാര്യത്തിൽ ആഗോള തലത്തിൽ തന്നെ രണ്ടാമതും അവരുണ്ട്.
എന്നാൽ ഈ നേട്ടം പെട്ടെന്നുണ്ടായ ഒന്നല്ല. കഴിഞ്ഞ ഒൻപത് വർഷങ്ങൾക്ക് ഇടയിൽ ഉപഭോക്താക്കൾ വരികയും കൂട്ടത്തോടെ പോവുകയും ഒക്കെ ചെയ്‌ത കാലയളവുകൾ അവർക്കുണ്ടായിരുന്നു. പലപ്പോഴും ജിയോ പിന്നിലേക്ക് പോവുകയും ചെയ്‌തിരുന്നു. എന്നാൽ അപ്പോഴൊക്കെയും തിരിച്ചുവരവ് നടത്താൻ കമ്പനിക്ക് കഴിഞ്ഞിരുന്നു. ആ തിരിച്ചുവരവുകളാണ് ഇന്നത്തെ വളർച്ചയിലേക്ക് അവരെ ചെന്ന് കൊണ്ടെത്തിച്ചതെന്ന് നിസംശയം പറയാം.
നിലവിൽ റിലയൻസ് ജിയോയ്ക്ക് എതിരെ ബിഎസ്എൻഎൽ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നീ കമ്പനികളാണ് പ്രധാനമായും വിപണിയിൽ എറ്റുമുട്ടുന്നത്. ഇവരിൽ ആരാണ് ഏറ്റവും മികച്ച ഓഫറുകൾ ഉപഭോക്താക്കൾക്കായി നൽകുന്ന എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം നിലനിൽക്കുകയും ചർച്ചകൾ നടക്കുകയും ചെയ്യാറുണ്ട്. ഓരോ കമ്പനികളും തങ്ങളുടേതായ രീതിയിൽ ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കുകയാണ് പതിവ്.
എന്നാൽ പ്രധാന പോരാട്ടം ബിഎസ്എൻഎൽ, ജിയോ എന്നീ വമ്പന്മാർ തമ്മിലാണെന്നും പറയാം. ജിയോ ഏത് ഓഫർ അവതരിപ്പിച്ചാലും അതിനെ കടത്തിവെട്ടുന്ന പ്ലാനുമായി ബിഎസ്എൻഎൽ പിന്നാലെ വരും. മറുവശത്ത് ബിഎസ്എൻഎൽ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ കൊണ്ട് വരുന്ന സാഹചര്യത്തിൽ അതേ പാത പിന്തുടർന്ന് ഉപഭോക്താക്കളെ സൃഷ്‌ടിക്കാനാണ് ജിയോ ശ്രമിച്ചത്.
ഉപഭോക്താക്കൾക്ക് മുൻപിൽ പുതിയ ലോകമാണ് ജിയോ തുറന്നിടുന്നത്. ഇപ്പോഴിതാ ഒരു അഡാർ പ്ലാനുമായാണ് ജിയോ എത്തിയിരിക്കുന്നത്. ഈ ഒരൊറ്റ പ്ലാനോട് കൂടി ബിഎസ്എൻഎൽ പത്തി മടക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. കുറഞ്ഞ വിലയിൽ കൂടുതൽ കാലത്തെ ദൈർഘ്യമുള്ള വാലിഡിറ്റിയാണ് ഇതിന്റെ പ്രത്യേകത.
26 രൂപയുടെ ജിയോ പ്ലാനിൽ, കമ്പനി പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്ക് ആകെ 2 ജിബി ഹൈ സ്‌പീഡ് ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇതൊരു ഡാറ്റ പ്ലാൻ മാത്രമാണ്, അതുകൊണ്ടാണ് 26 രൂപ ചെലവഴിച്ചാൽ നിങ്ങൾക്ക് ഡാറ്റയുടെ ആനുകൂല്യം മാത്രമായിരിക്കും ലഭിക്കുക. 2 ജിബി ഹൈ സ്‌പീഡ് ഡാറ്റ തീർന്നു കഴിഞ്ഞാൽ, വേഗത പരിധി 64 കെബിപിഎസ് ആയി കുറയും.
28 ദിവസത്തെ വാലിഡിറ്റിയുള്ള, ഏറ്റവും വിലകുറഞ്ഞ റിലയൻസ് ജിയോ പ്ലാൻ കൂടിയാണിത്. എയർടെല്ലും വോഡഫോൺ ഐഡിയ അഥവാ വിഐയും 26 രൂപയുടെ വിലകുറഞ്ഞ പ്ലാൻ വാഗ്‌ദാനം ചെയ്യുന്നു എന്നതാണ് പ്രത്യേകത, എന്നാൽ ഈ പ്ലാനുകൾ 28 ദിവസത്തെ വാലിഡിറ്റിയല്ല നൽകുന്നത്. വെറും ഒരു ദിവസമാണ് അവയുടെ വാലിഡിറ്റി.












Click it and Unblock the Notifications