ജിയോ വേറെ ലെവലാണ്; 20 ജിബി അധികം കിട്ടിയാൽ പുളിക്കുമോ? ഒപ്പം ഫ്രീ കോളും ഡെയിലി ഡാറ്റയും!
എന്തൊക്കെ കാര്യത്തിൽ ലാഭം കിട്ടുമോ അതാണ് എപ്പോഴും ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാധാരണ സാധനങ്ങൾ വാങ്ങുമ്പോൾ ആയിക്കോട്ടെ മറ്റെന്തെങ്കിലും ഓഫറുകൾ തേടുമ്പോൾ ആവട്ടെ ഈ പതിവിന് മാത്രം ഇന്നാള് വരെ ഒരു മുടക്കവും വന്നിട്ടില്ല. അതിനാൽ ഇക്കാര്യം ടെലികോം വിപണിയിലും പ്രകടമാണ്. കമ്പനി ഏതെന്ന് ഒന്നും ഉപഭോക്താക്കൾ ചിന്തിക്കാറില്ല ആരുടേതാണ് നല്ല പ്ലാൻ എന്ന് മാത്രമേ അവർ കണക്കിലെടുക്കാറുള്ളൂ.
ഈ പതിവ് ഉള്ളത് കൊണ്ട് തന്നെ ടെലികോം കമ്പനികൾ അതിന് അനുസരിച്ച് മാത്രമേ മുന്നോട്ട് നീങ്ങാറുള്ളൂ എന്ന് കാണാം. ഇന്ത്യയിലെ ഒട്ടുമിക്ക ടെലികോം കമ്പനികളും ഇതുമായി ഒത്തുപോവുന്നതാണ്. സ്വകാര്യ കമ്പനികളായ എയർടെൽ, ജിയോ എന്നിവ ഇക്കാര്യത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നു എന്നതാണ് നമ്മൾ കണ്ടുവരുന്ന കാഴ്‌ച. ഉപഭോക്താക്കളെ എങ്ങനെ ഒപ്പം നിർത്തണമെന്ന് കൃത്യമായി ഈ കമ്പനികൾക്ക് അറിയാം. ജിയോ അക്കാര്യത്തിൽ അഗ്രഗണ്യമാരാണ് താനും.

മാറിയ വിപണി സാഹചര്യങ്ങളാണ് ഇപ്പോൾ രാജ്യത്തുള്ളത്. ബിഎസ്എൻഎൽ പൊതുമേഖലാ രംഗത്ത് നിന്നുകൊണ്ട് ഉപഭോക്താക്കളെ കൈയിലെടുക്കുമ്പോൾ അതിന് വെല്ലുവിളിയാവുന്നത് പലപ്പോഴും ജിയോയാണ്. ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ, ഏറ്റവും മികച്ച ഉത്പന്നങ്ങൾ എന്നിവയാണ് ഇപ്പോൾ ജിയോ ഉൾപ്പെടയുള്ള കമ്പനികളുടെ മുദ്രാവാക്യം തന്നെ. ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയി ഓഫറുകൾ നൽകുക എന്നതാണ് ഇതിലെ പ്രധാന പടി എന്ന് എടുത്തുപറയേണ്ടതില്ലലോ.
എന്തൊക്കെ പറഞ്ഞാലും ജിയോ ഈ വിഷയത്തിൽ ഒരുപടി മുകളിലാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെയധികം മികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും അവരെ നിലനിർത്തുന്നതും. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി അംബാനിയുടെ കമ്പനിയെ തന്നെ ആശ്രയിക്കുന്നത്. കഴിഞ്ഞ കാലത്തെ അവരുടെ മുന്നേറ്റവും ഉപഭോക്താക്കളുടെ എണ്ണവും ഒക്കെ ഇതിന് തെളിവാണ്.
പറഞ്ഞുവന്നത് ജിയോയുടെ പ്രതിബദ്ധതയെ കുറിച്ചാണ്. അവർ ആവുന്ന രീതിയിൽ ഒക്കെയും ഉപഭോക്താക്കളെ പരിഗണിക്കാനും അവർക്ക് ആവശ്യമായ ഓഫറുകൾ നൽകാനും ഒക്കെ ശ്രമിക്കാറുണ്ട്. എന്നാൽ അത് പലരും അറിയുന്നില്ലെന്ന് മാത്രം. അത്തരത്തിൽ അവരുടെ ഏറ്റവും മികച്ച ഒരു പ്ലാനിൽ അടിപൊളി അധിക ആനുകൂല്യങ്ങൾ കൂടി ചേർത്തിരിക്കുകയാണ് ഇപ്പോൾ. ഏതാണ് ആ പ്ലാനെന്നും എന്താണ് ഓഫറുകൾ എന്നും അറിയാം.
ജിയോ അതിന്റെ ജനപ്രിയ 899 രൂപ പ്ലാനിൽ അധിക മൊബൈൽ ഡാറ്റ വാഗ്‌ദാനം ചെയ്യുകയാണ് ഇപ്പോൾ. ഈ പ്ലാനിൽ, ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി മൊബൈൽ ഡാറ്റയും 20 ജിബി സൗജന്യ ഡാറ്റയും ലഭിക്കും. അൺലിമിറ്റഡ് കോളിംഗ്, 100 സൗജന്യ എസ്എംഎസ്, അൺലിമിറ്റഡ് 5 ജി മൊബൈൽ ഡാറ്റ എന്നിവയും പ്ലാനിൽ ഉൾപ്പെടുന്നു.
പ്ലാനിന്റെ വാലിഡിറ്റി 90 ദിവസമാണ്. ജിയോ 9-ാം വാർഷിക ആഘോഷത്തിന് കീഴിൽ, ഉപഭോക്താക്കൾക്ക് ജിയോഹോമിന്റെ 2 മാസത്തെ സൗജന്യ ട്രയലും കൂടി ഈ പ്ലാനിൽ ലഭിക്കും. ജിയോഹോട്ട്സ്റ്റാറിന്റെ മൊബൈൽ, ടിവി സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെയും പരിമിത കാലത്തേക്ക് മാത്രം ലഭിക്കുന്ന ഓഫറുകളാണ് എന്ന് പ്രത്യേകം അറിഞ്ഞിരിക്കണം.
ജിയോ 999 രൂപ ഓഫറിനെ കുറിച്ച് അറിയാം
ജിയോയുടെ 999 രൂപ പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയാണ് കമ്പനി കാലങ്ങളായി നൽകി വരുന്നത്. ഈ പ്ലാൻ പരിധിയില്ലാത്ത 5ജിയും 98 ദിവസത്തെ സേവന വാലിഡിറ്റിയും ഉപഭോക്താക്കൾക്ക് കമ്പനി വാഗ്‌ദാനം ചെയ്യുന്നു. പ്രമോഷണൽ ജിയോ അൺലിമിറ്റഡ് ഓഫറിന്റെ ഭാഗമായി, ഉപയോക്താക്കൾക്ക് 90 ദിവസത്തേക്ക് ജിയോ ഹോട്ട്സ്‌റ്റാർ മൊബൈൽ കൂടി ഇതിൽ നൽകി വരാറുണ്ട്.












Click it and Unblock the Notifications