Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയോട് മുട്ടാൻ നിക്കണ്ട, മുട്ടോളം എത്തില്ല; ആകെ 200 ജിബി ഡാറ്റ, 98 ദിവസം കുശാലായി, വില എത്ര?

ജിയോ എന്നാൽ ഓഫറുകളുടെ പൂരം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിട്ട് വർഷങ്ങൾ പലതായി. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യൻ വിപണിയിലേക്ക് അത്രയധികം മാറ്റങ്ങൾ കൊണ്ട് വന്ന കമ്പനി കൂടിയാണ് ജിയോ എന്നതാണ് പ്രത്യേകത. ഇന്നത്തെ നിലയിലേക്ക് ഉപഭോക്താക്കളെ കൊണ്ടെത്തിക്കാനും അവരെ ശാക്തീകരിക്കാനും ഒക്കെ സാധിച്ചത് ജിയോ ആണെന്ന് പറയുന്നതിൽ തെറ്റില്ല. അതിനാൽ ജിയോക്ക് ഇവിടെ സവിശേഷമായ ഒരു സ്ഥാനം തന്നെയുണ്ട്.

ഉപഭോക്താക്കളെ എങ്ങനെ ഒപ്പം നിർത്തണമെന്ന് കൃത്യമായി ജിയോക്ക് അറിയാം. അതാണ് അവരുടെ വിജയവും. ബിഎസ്എൻഎൽ എന്ന അതികായൻ പൊതുമേഖലാ രംഗത്ത് നിന്നുകൊണ്ട് ഉപഭോക്താക്കളെ കൈയിലെടുക്കുമ്പോൾ അതിന് വട്ടം വയ്ക്കുന്നത് ജിയോയാണെന്ന് നിസംശയം പറയാം. ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ, ഏറ്റവും മികച്ച ഉത്പന്നങ്ങൾ എന്നിവയാണ് നിലവിൽ ജിയോ ഉൾപ്പെടെയുള്ള കമ്പനികളുടെ ആപ്‌തവാക്യം.

jioplans

നല്ല ബജറ്റ് ഫ്രണ്ട്ലി ആയി ഓഫറുകൾ നൽകുക എന്നതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജിയോ ഈ വിഷയത്തിൽ ഒരുപടി മുകളിലാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെ മികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ അവർ ആകർഷിക്കുന്നത്. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി ജിയോ ആശ്രയിക്കാനുള്ള കാരണവും. അത്രയും നേട്ടം നൽകുന്നത് കൊണ്ടാണല്ലോ അവരെ ഇന്ത്യക്കാർ ചേർത്തുപിടിക്കുന്നത്.

പറഞ്ഞുവന്നത് ജിയോയുടെ മികച്ച റീചാർജ് പ്ലാനുകളെ കുറിച്ചാണ്. ശരിക്കും പറഞ്ഞാൽ റീചാർജ് പ്ലാനുകളുടെ കാര്യത്തിൽ വലിയൊരു വിപ്ലവത്തിന് തുടക്കമിട്ട ജിയോ അതിന്റെ നിഴലായി തന്നെ ഇക്കാലത്തും തുടരുന്നു എന്നതാണ് വലിയ കാര്യം. ഡാറ്റ, ഫ്രീ കോൾ, സൗജന്യ എസ്എംഎസ് എന്നിങ്ങനെ നാനാവിധ ഓഫറുകളും അവരുടെ കൈയിൽ ഭദ്രമാണ്.

നിലവിൽ ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാക്കളിൽ ഒന്നാണ് ജിയോ, 43 കോടിയിലധികം വരിക്കാരാണ് അവർക്കുള്ളത്. അടുത്തകാലത്ത് 900 രൂപയിൽ താഴെ മാത്രം വിലയുള്ള ഒരു മൂല്യവർധിത പ്രീപെയ്‌ഡ്‌ പ്ലാൻ അവർ ആരംഭിച്ചു. ഇടയ്ക്കിടെയുള്ള റീചാർജുകൾ ഒഴിവാക്കാൻ ഉപഭോക്താക്കൾ ദീർഘകാല വാലിഡിറ്റി തേടുമ്പോഴാണ് ജിയോ ഇത്തരം പ്ലാനുകളുമായി രംഗത്ത് വരുന്നത്.

ഡാറ്റ, ഫ്രീ കോൾ, എസ്എംഎസ് എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഈ പ്ലാനിൽ നമുക്ക് ലഭ്യമാവും. അതാണ് ഇതിന്റെ പ്രധാന പ്രത്യേകത. മറ്റ് കമ്പനികളുടെ ഇത്തരം പ്ലാനുകളെ അപേക്ഷിച്ച് വളരെ ലാഭമാണ് ജിയോ പ്ലാനുകൾ എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. കാരണം കുറഞ്ഞ വിലയിലാണ് അവർ ഇത്രയധികം ആനുകൂല്യങ്ങൾ അതും ഒടിടി ഉൾപ്പെടെ ഉപഭോക്താക്കൾക്കായി നൽകുന്നത്.

ജിയോ 899 രൂപ പ്ലാൻ

899 രൂപയുടെ ഈ ജിയോ പ്രീപെയ്‌ഡ്‌ പ്ലാൻ 98 ദിവസത്തെ വാലിഡിറ്റി വാഗ്‌ദാനം ചെയ്യുന്നു, ഈ സമയത്ത് ഉപയോക്താക്കൾക്ക് ഒട്ടേറെ മികച്ച ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ ലോക്കൽ, എസ്‌ടിഡി നമ്പറുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് ലഭ്യമാവും. ഇത് നല്ലൊരു ഓപ്‌ഷൻ തന്നെയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കൂടാതെ 100 എസ്എംഎസ്/ദിവസം ലഭിക്കുമെന്നതും ചില്ലറ കാര്യമല്ല.

2 ജിബി ഡാറ്റ ദിവസേന ലഭിക്കുമെന്നതാണ് പ്രത്യേകത. ആകെ 180 ജിബി ലഭിക്കുമെന്ന് അർത്ഥം. അധികമായി 20 ജിബി ബോണസ് ഡാറ്റ കൂടി ഇതിൽ ലഭിക്കുമെന്ന പ്രത്യേകത കൂടയുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇത് പ്ലാനിലെ ഡാറ്റ ആനുകൂല്യം 200 ജിബി ആക്കുന്നു. 90 ദിവസത്തേക്ക് സൗജന്യ ജിയോസിനിമ (ഹോട്ട്സ്‌റ്റാർ) സബ്‌സ്‌ക്രിപ്‌ഷൻ ഇതിൽ ലഭിക്കും. 50 ജിബി ജിയോ എഐ ക്ലൗഡ് സ്‌റ്റോറേജും കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+