ജിയോയ്ക്ക് ജയ് വിളി..; കേട്ടാൽ കിളി പോവുന്ന ഓഫർ, 24 ജിബി ഡാറ്റ, ഫ്രീ കോളും എസ്എംഎസും, വില?
ഇന്ത്യൻ വിപണിയിൽ അത്രയേറെ ആഴത്തിൽ വേരിറങ്ങിയ കമ്പനികളിൽ ഒന്നായി റിലയൻസ് ജിയോ മാറിയിരിക്കുകയാണ്. അവർ നൽകി വരുന്ന സേവനങ്ങൾ കൊണ്ടും ഉപഭോക്താക്കളോട് കാണിക്കുന്ന സ്നേഹം കൊണ്ടുമൊക്കെ അത്രയേറെ മുൻ പന്തിയിലാണ് ജിയോ നിൽക്കുന്നത്. പറഞ്ഞുവന്നത് ജിയോയുടെ ഇത്തരം ഗുണങ്ങൾ അവർക്ക് നൽകിയിരിക്കുന്ന മേൽക്കൈ വളരെ വലുതാണ് എന്നതാണ്. അത് കാര്യമായ പ്രതീക്ഷകളുടെ അമിതഭാരവും അവരിൽ ഏൽപിക്കുന്നുണ്ട്.
റീചാർജ് പ്ലാനുകൾ തന്നെയാണ് ഇക്കാര്യത്തിൽ ജിയോ ഉൾപ്പെടെ പ്രധാന ആയുധമായി ഉപയോഗിക്കുന്ന കാര്യങ്ങളിൽ ഒന്ന്. ഏതൊക്കെ രീതിയിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമോ ആ രീതിയിലൊക്കെയും ആളുകളെ കൊണ്ട് വരാൻ ജിയോ ശ്രമിക്കുന്നുണ്ട്. എന്നാൽ കേവലം റീചാർജ് പ്ലാനുകൾ കൊണ്ട് മാത്രം ആളുകളെ ആകർഷിച്ചു നിർത്താൻ കഴിയുമോ എന്ന് ചോദിച്ചാൽ അതൊരിക്കലും സാധ്യമല്ല.

അതിന് പ്രധാനമായി വേണ്ടത് സേവനത്തിൽ പുലർത്തുന്ന ജാഗ്രത കൂടിയാണ്. ജിയോയെ സംബന്ധിച്ച് അവർ ഇന്ത്യയിൽ ഒന്നാകെ അത്തരത്തിൽ വളരെ മികച്ച സേവനങ്ങൾ ലഭ്യമാക്കുകയും അതിന് അനുസരിച്ചുള്ള എല്ലാവിധ സജ്ജീകരണങ്ങൾ ഒരുക്കുകയും ഒക്കെ ചെയ്‌തിട്ടുണ്ട്. അതിനാലാണ് ഉപഭോക്താക്കളെ അവരിൽ വിശ്വാസ്യത നിലനിർത്തുന്നതും ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനിയായി അവർ മാറിയതും.
ഉപഭോക്താക്കളെ വരുതിയിൽ നിർത്താനും പുതിയ ആളുകളെ ആകർഷിക്കാനും നിരവധി ഓഫറുകൾ കമ്പനി അവതരിപ്പിക്കുന്നുണ്ട്. അതിൽ തന്നെ ഓരോ ഓഫറും വ്യത്യസ്‌തമായി അവതരിപ്പിക്കാൻ ശ്രദ്ധിക്കുന്ന കമ്പനികളിൽ ഒന്ന് കൂടിയാണ് അംബാനിയുടേത്. വിപണിയിലെ മറ്റ് സ്വകാര്യ കമ്പനികൾ നൽകാത്ത ചില സവിശേഷമായ ഓഫറുകളും അവർ പ്ലാനിൽ കൊണ്ട് വരാൻ ശ്രമിക്കാറുണ്ട്. ഇക്കാര്യം തന്നെയാണ് അവരുടെ വിജയത്തിന്റെ അടിത്തറയും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി എന്ന നേട്ടം ഇപ്പോൾ ജിയോയുടെ കൈവശമാണ്. ഇന്ത്യ പോലെയുള്ള ഭീമമായ മാർക്കറ്റിൽ എങ്ങനെ വിജയിക്കണമെന്ന കൃത്യമായ ബോധ്യമുള്ള കമ്പനി കൂടിയാണ് ജിയോ. കേവലം പത്ത് വർഷങ്ങൾക്ക് താഴെയുള്ള കാലയളവ് കൊണ്ട് ആ നേട്ടത്തിലേക്ക് അവർ നടന്നെത്തുകയും ചെയ്‌തു എന്നത് ഒട്ടും നിസാരമായ കാര്യമല്ല.
എന്തായാലും ജിയോയുടെ ഈ നേട്ടം വെറുതെ ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്തതല്ല എന്ന കാര്യം പകൽ പോലെ വ്യക്തമാണ്. കാരണം ഓരോ പ്ലാനിലും അവർ പുലർത്തുന്ന ശ്രദ്ധ തന്നെ അതിന് വലിയ ഉദാഹരണമാണ്. ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളുടെ കാര്യത്തിൽ നിലവിൽ സ്വകാര്യ മേഖലയിൽ ജിയോയ്ക്ക് ഒരു വെല്ലുവിളിയില്ല എന്നതാണ് യാഥാർഥ്യം. എയർടെൽ, വിഐ എന്നിവ അതിനായി കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും സാധ്യമാകുന്നില്ല എന്ന് മാത്രം.
നിലവിൽ ജിയോയുടെ മികച്ചൊരു പ്ലാൻ വന്നിട്ടുണ്ട്. അത് പക്ഷേ ദീർഘകാല ഓഫർ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഉള്ളതാണ്. വളരെയധികം ഗുണങ്ങൾ ഉള്ള പ്ലാൻ ആണെങ്കിലും അത് പക്ഷേ എല്ലാവർക്കും പ്രയോജനപ്പെടുത്താൻ കഴിയില്ലെന്നതാണ് ഒരേയൊരു ന്യൂനത. എന്തൊക്കെയാണ് ഈ പതിനൊന്ന് മാസ ഓഫറിന്റെ ആനുകൂല്യങ്ങൾ എന്ന് നമുക്ക് നോക്കാം.
റിലയൻസ് ജിയോ 895 രൂപ പ്ലാൻ
പ്ലാനിൽ എല്ലാ ലോക്കൽ, എസ്‌ടിഡി നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് കിട്ടും. ഓരോ 28 ദിവസത്തിലും 50 എസ്എംഎസ് വീതം ഇതിൽ ലഭ്യമാവും. ഓരോ 28 ദിവസത്തിലും 2 ജിബി അതിവേഗ ഡാറ്റ, മുഴുവൻ പ്ലാൻ കാലയളവിലുമായി അകെ 24 ജിബി വരെ എന്ന ക്രമത്തിൽ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാൽ ഇത് ജിയോ ഫോൺ, ജിയോ ഭാരത് ഫോൺ എന്നിവ ഉപയോഗിക്കുന്ന ആളുകൾക്ക് മത്രേം ലഭിക്കുകയുള്ളൂ എന്നതാണ് പ്രധാനപ്പെട്ട ഒരു നിബന്ധന.












Click it and Unblock the Notifications