ജിയോ വേറെ ലെവൽ; 336 ദിവസത്തേക്ക് ഇനി ടെൻഷൻ വേണ്ട, അതും ഇത്രയും കുറഞ്ഞ വിലയിൽ..! പക്ഷേ..?
ഇന്ത്യൻ വിപണിയിൽ കരുത്ത് കാട്ടുകയാണ് മുകേഷ് അംബാനിയുടെ ജിയോ. വളരെയധികം ശക്തമായ പദ്ധതികളിലൂടെയും പ്ലാനുകളിലൂടെയുമാണ് ജിയോ ഇക്കാണുന്ന നിലയിലേക്ക് തങ്ങളുടെ സ്വാധീനം ഉയർത്തിയത്. വിപണിയിൽ എത്തിയിട്ട് വെറും 9 വർഷം മാത്രം പിന്നിടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി എന്ന വിശേഷണം ജിയോയ്ക്ക് മാത്രം സ്വന്തമാണ് എന്നതാണ് പ്രത്യേകത.
ശരിക്കും പറഞ്ഞാൽ ഇന്ത്യൻ വിപണിയിലെ ഏതൊരു മാറ്റത്തിനും ശംഖൊലി മുഴക്കിയത് ജിയോ ആണെന്ന് നമുക്ക് തറപ്പിച്ചു പറയാം. സാധാരണയായി ദീർഘകാല പ്ലാനുകളിൽ അധികം ശ്രദ്ധ നൽകാത്ത ജിയോ ഇപ്പോൾ ഇതിൽ കൂടുതൽ മെച്ചപ്പെട്ട ഓഫറുകൾ ഉപഭോക്താക്കൾക്കായി നൽകി വരുന്നുണ്ട്. അതിനാൽ തന്നെയാണ് ഇന്ത്യയിൽ കോടിക്കണക്കിന് ഉപഭോക്താക്കൾ അവരോട് ചേർന്ന് നിൽക്കുന്നത്.

അടുത്ത കാലത്തായി ടെലികോം മേഖല വളരെ വലിയ മത്സരത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് നമുക്ക് നോക്കിയാൽ കാണാൻ കഴിയും. ഒട്ടുമിക്ക എല്ലാ കമ്പനികളും തങ്ങൾക്ക് കഴിയാവുന്ന രീതിയിൽ എല്ലാവിധ ഓഫറുകളും നൽകുന്നുണ്ട് എന്ന പ്രത്യേകത കൂടിയുണ്ട്. ഇതോടെ വിപണി കൂടുതൽ കാര്യക്ഷമമായി എന്നതാണ് പ്രധാന കാര്യം.
ബിഎസ്എൻഎൽ പോലെയുള്ള കമ്പനികൾ കുറഞ്ഞ വിലയിൽ കൂടുതൽ മികച്ച പ്ലാനുകളുമായി വിപണിയിൽ എത്തുന്ന സാഹചര്യത്തിൽ ജിയോക്ക് മാത്രമായി ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കമ്പനി തന്നെ സമ്മതിക്കുന്നു. ഇതോടെയാണ് ബജറ്റ് ഫ്രണ്ട്ലി റീചാർജ് പ്ലാനുകൾ എന്ന ആശയത്തിലേക്ക് അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അടുത്തിടെ അവർ ധാരാളം ബജറ്റ് ഫ്രണ്ട്ലി റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. അതിൽ കൂടുതലും ഡാറ്റ, എസ്എംഎസ്, ഫ്രീ കോൾ എന്നീ അനുകൂല്ല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചവയായിരുന്നു. എന്നാൽ മറ്റൊരു സുപ്രധാന ഓഫറാണ് ഇക്കൂട്ടത്തിൽ ആളുകളെ ആകർഷിച്ചത്, ഇത് ദീർഘകാല വാലിഡിറ്റി കുറഞ്ഞ ചിലവിൽ ലഭ്യമാക്കിയ ഒന്നായിരുന്നു. ഇതിന്റെ വിശേഷങ്ങൾ അറിയാം.
റിലയൻസ് ജിയോ 895 രൂപ പ്ലാൻ
ഈ ജിയോ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് 895 രൂപയാണ് വില. ഈ ബജറ്റ് ഫ്രണ്ട്ലി പ്ലാനിൽ, ജിയോ ഉപഭോക്താക്കൾക്ക് 336 ദിവസത്തെ വാലിഡിറ്റിയാണ് ലഭ്യമാവുക. അതായത്, ഈ പ്ലാൻ ഉപയോഗിച്ച് നിങ്ങൾക്ക് ഓരോ മാസവും റീചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. ഈ പ്ലാനിന്റെ ഗുണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, കമ്പനി എല്ലാ നെറ്റ്‌വർക്കുകളിലേക്കും ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യം നൽകുന്നു.
സൗജന്യ കോളിംഗിനോടൊപ്പം തന്നെ ഈ പ്ലാനിൽ ഓരോ 28 ദിവസത്തിലും 50 സൗജന്യ എസ്എംഎസുകളും ഉപഭോക്താക്കൾക്ക് കിട്ടും. ഡാറ്റ ഉപയോഗിക്കണമെങ്കിൽ അതിനുള്ള അവസരവുമുണ്ട്. ഈ വിലകുറഞ്ഞ റീചാർജ് പ്ലാനിൽ ഓരോ 28 ദിവസത്തിലും 2 ജിബി വരെ ഡാറ്റ ഉപഭോക്താക്കൾക്ക് ജിയോ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മുഴുവൻ വാലിഡിറ്റിയിലും നിങ്ങൾക്ക് ആകെ 24 ജിബി ഡാറ്റയാണ് ഉപയോഗിക്കാനാവുക. അതും നല്ലൊരു ഓപ്‌ഷനാണ്.












Click it and Unblock the Notifications