ജിയോ ഒരു പുലി തന്നെ; എന്തൊക്കെ ഓഫറുകളാ..! 336 ദിവസത്തേക്ക് ഇത്രയും കുറഞ്ഞ വിലയോ? ഡാറ്റയും കിട്ടും
ഇന്ത്യൻ വിപണി അടക്കി ഭരിക്കുന്ന കമ്പനികളിൽ ഒന്നാണ് റിലയൻസ് ജിയോ. ഒട്ടേറെ മികച്ച പ്ലാനുകളാണ് കമ്പനിക്ക് സ്വന്തമായുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ അവർ ഇന്ത്യയിൽ വലിയ അത്ഭുതങ്ങളാണ് കാട്ടിയതെന്ന് നമുക്ക് കാണാം. ഒരുപക്ഷേ ജിയോ വന്നില്ലായിരുന്നെങ്കിൽ ഇന്ത്യയിൽ ഡാറ്റ നിരക്കുകൾ ഇക്കാണുന്ന നിലയിൽ ആയിരിക്കില്ലെന്നത് സത്യമാണ്. കാരണം ലോകത്തിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഡാറ്റ നിരക്കുകൾ വളരെ കുറവാണ്.
ഇന്നത്തെ കണക്കുകൾ എടുത്തുനോക്കിയാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള കമ്പനിയാണ് റിലയൻസ് ജിയോ. അത് അവർ കഴിഞ്ഞ കാലങ്ങളിൽ ആർജിച്ചെടുത്ത വിശ്വാസ്യതയുടെ ബാക്കി പത്രം കൂടിയാണെന്ന് നിസംശയം പറയാം. ചെറുതും വലുതുമായ ഒട്ടേറെ പദ്ധതികൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ജിയോ നടപ്പിലാക്കി വരുന്നുണ്ട്.

നിലവിൽ അവർക്ക് ഭീഷണിയായി വിപണിയിൽ ഉള്ളത് എയർടെൽ, പിന്നെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ എന്നിവ മാത്രമാണ്. ബിഎസ്എൻഎൽ ഇക്കാര്യത്തിൽ മറ്റ് കമ്പനികളെ കവച്ചു വയ്ക്കുമെന്ന് പറയുന്നതിൽ അതിശയോക്തി ഒട്ടുമില്ല. കാരണം നിലവിൽ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയി കാര്യങ്ങൾ ചെയ്യുന്ന, പ്ലാനുകൾ നൽകുന്ന ടെലികോം കമ്പനി ഏതെന്ന് ചോദിച്ചാൽ ഉത്തരം ബിഎസ്എൻഎൽ എന്നായിരിക്കും.
പറഞ്ഞുവന്നത് ജിയോയെ കുറിച്ചാണ്. മുകേഷ് അംബാനി നേതൃത്വം നൽകുന്ന ഈ കമ്പനിയെ സംബന്ധിച്ച് അടുത്തകാലത്തായി അവർ പ്രതീക്ഷിച്ചതിലും കൂടുതലാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിന് കാരണം അവരുടെ ചില പ്ലാനുകളാണ്. രണ്ട് പ്ലാനുകൾ നമുക്ക് ഇതിൽ പരിചയപ്പെടാം. അതിലൊന്ന് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് മാത്രമുള്ളതാണ്.
ജിയോ വോയ്‌സ്-ഒൺലി പ്ലാൻ
ജിയോയുടെ ഈ വോയ്‌സ്-ഒൺലി പ്ലാനിന്റെ വില 1748 രൂപയാണ്. നിലവിൽ ഇത് 336 ദിവസത്തെ വാലിഡിറ്റിയിലാണ് നിങ്ങൾക്ക് ലഭിക്കുക. ഈ ഓഫറിൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ലഭിക്കും. ആകെ 3600 എസ്എംഎസ് ഓപ്ഷനുള്ള സൗകര്യവും ഇതിൽ ലഭ്യമാണ്. അതേസമയം, പ്ലാനിൽ ഡാറ്റ ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല. കോളിംഗിന് മാത്രം ലഭ്യമായവർക്ക് മാത്രമാണ് ഈ പ്ലാൻ.
ജിയോ 895 രൂപ പ്ലാൻ
ജിയോഫോൺ പ്ലാനിനെക്കുറിച്ച് പറയുകയാണെങ്കിൽ, അതിന്റെ വില 895 രൂപയാണ്. 336 ദിവസത്തെ വാലിഡിറ്റിയോടെ ഇത് വരുന്നത്. ഈ പ്ലാനിൽ, നിങ്ങൾക്ക് 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ ലഭിക്കും. ആകെ 24 ജിബി ഡാറ്റയാണ് നൽകുന്നത്. ഉപഭോക്താക്കൾക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് സൗകര്യവും ലഭിക്കും. മാത്രമല്ല, അതിന്റെ വാലിഡിറ്റി അനുസരിച്ച്, നിങ്ങൾക്ക് 50 എസ്എംഎസ് അയയ്ക്കാനുള്ള ഓപ്ഷനും കിട്ടുന്നുണ്ട്.
ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്തൊക്കെ എന്ന് നമുക്ക് പരിശോധിക്കാം. ഈ രണ്ട് പ്ലാനുകളുടെയും വാലിഡിറ്റി 336 ദിവസമാണ്. ജിയോഫോൺ ഉപയോക്താക്കൾക്ക് മാത്രമേ ഈ വിലകുറഞ്ഞ പ്ലാനുകളുടെ ആനുകൂല്യം ലഭിക്കൂ. ഈ രണ്ട് പ്ലാനുകളും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് സൗകര്യം വാഗ്‌ദാനം ചെയ്യുന്നു. മറ്റ് കമ്പനികളുടെ പ്ലാനുകൾ വച്ച് നോക്കുമ്പോൾ ഇത് വളരെ ബജറ്റ് ഫ്രണ്ട്ലി ആണെന്നതിൽ തർക്കമില്ല.












Click it and Unblock the Notifications