ജിയോയുടെ തൂക്കിയടി..; ഡാറ്റയും അൺലിമിറ്റഡ് കോളും ഒക്കെ വിരൽത്തുമ്പിൽ, മുടക്കേണ്ട വില എത്ര?
ജിയോ ഒരു വൻ വൃക്ഷമായി ഇന്ത്യൻ വിപണിയിൽ പടർന്നു പന്തലിച്ചു കിടക്കുകയാണ് എന്ന് പറഞ്ഞാൽ അതിൽ യാതൊരു തെറ്റുമില്ല. മുകേഷ് അംബാനിയുടെ ആശീർവാദത്തോടെ തുടങ്ങിയ കമ്പനി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെയും ടെലികോം കമ്പനിയായി മാറിയെങ്കിൽ അത് പെട്ടെന്നുണ്ടായ ഒരു കാര്യമല്ല. കൃത്യമായ പ്ലാനിംഗും അതിന് അനുസരിച്ച് പദ്ധതികൾ നടപ്പാക്കിയുമാണ് ജിയോ ഇന്നത്തെ നിലയിലേക്ക് വന്നത്.
കഴിഞ്ഞ ഒൻപത് വർഷങ്ങൾക്ക് ഇടയിൽ ജിയോ കൊണ്ട് വന്ന അസംഖ്യം മാറ്റങ്ങളാണ് ഇതിനൊക്കെ കാരണമായത്. ഇന്ത്യക്കാരുടെ എല്ലാ രീതികളും ശരിക്കും മാറ്റി മറിച്ചതും ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം സർവത്രികമാവാൻ കാരണവും ജിയോ ആണെന്നതാണ് യഥാർത്ഥ വസ്‌തുത. അത് കൃത്യമായി നിങ്ങൾക്ക് മനസിലാവണം എന്നുണ്ടെങ്കിൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ഇന്ത്യയിലെ ഇന്റർനെറ്റ് നിരക്കുകളും ഇപ്പോഴത്തേതും തമ്മിൽ താരതമ്യം ചെയ്‌താൽ മാത്രം മതിയാവും.

അത്തരത്തിൽ ഗണ്യമായി വിലക്കുറവ് നിരക്കുകളിൽ വരുത്തിയത് ശരിക്കും പറഞ്ഞാൽ ജിയോയുടെ ആവിർഭാവത്തോടെ ആയിരുന്നു. ആദ്യം തന്നെ അവർ സേവനങ്ങൾ സൗജന്യമായി നൽകി കൊണ്ടാണ് മറ്റ് കമ്പനികളെ വെല്ലുവിളിച്ചത്. അതിലൂടെ കൂടുതൽ ഉപഭോക്താക്കളെ വശത്താക്കിയ അവർ അൺലിമിറ്റഡ് സംവിധാനത്തിന് തുടക്കം കുറിച്ചത്. അതാണ് ഇന്നത്തെ റീചാർജ് ഓഫറുകളുടെ മൂലകാരണവും അതിന്റെ ആരംഭവും.
150 എംബി ഡാറ്റയും, 400 എംബി ഡാറ്റയും ഒക്കെ ഉയർന്ന വിലയിൽ ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകി കൊണ്ടിരുന്ന ഒരു കാലത്താണ് വമ്പൻ ഓഫറുകളുമായി ജിയോ വിപണിയിലേക്ക് കടന്നുവരുന്നത്. ആദ്യമൊക്കെ വെറും രണ്ടും മൂന്നും ദിവസമായിരുന്നു ഡാറ്റ വാലിഡിറ്റി എന്നുകൂടി ഓർക്കണം. അതും ഇന്റർനെറ്റിന് പ്രത്യേകമായി റീചാർജ് ചെയ്യേണ്ടുന്ന സവിശേഷ സാഹചര്യമായിരുന്നു നിലവിൽ.
വളരെ ജനപ്രിയമായ ഒട്ടേറെ ഓഫറുകളാണ് അന്ന് ജിയോ ഉപഭോക്താക്കളെ ആകർഷിക്കാനായി വിപണിയിൽ അവതരിപ്പിച്ചത്. ഫ്രീ ഇന്റർനെറ്റിലൂടെ മാർക്കറ്റ് പിടിച്ചടക്കുകയാണ് അവർ ആദ്യം ചെയ്‌തതെന്ന് നേരത്തെ പറഞ്ഞല്ലോ. പിന്നീട് പ്രതിദിന ഡാറ്റ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും അവർ തന്നെയായിരുന്നു. ഇന്ത്യയിൽ വലിയ മാറ്റത്തിന് ചുക്കാൻ പിടിച്ച കമ്പനിയായ ജിയോ ഇപ്പോഴും തങ്ങളുടെ അപ്രമാദിത്വം തുടരുകയാണ്.
വിപണിയിലെ പ്രധാന എതിരാളികളായ എയർടെൽ, ബിഎസ്എൻഎൽഎ ന്നിവയെ മലർത്തിയടിക്കാനായി കൂടുതൽ ആനുകൂല്യങ്ങളോടെയുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ജിയോ തികച്ചും ശ്രദ്ധാലുക്കളാണ്. അതിവേഗ 5ജി ഡാറ്റ എന്ന പ്രത്യേകത കൂടിയുണ്ട് കമ്പനിയുടെ ഇപ്പോഴത്തെ ഓഫറുകൾക്ക്. ഇന്ത്യയിൽ ഏറ്റവും നല്ല 5ജി സേവനങ്ങൾ നമ്മുടെ നാട്ടിൽ നൽകുന്നതിൽ അവർ മുൻപന്തിയിൽ നിൽക്കുന്നുണ്ട്.
ഇപ്പോഴിതാ എല്ലാത്തരം ഉപഭോക്താക്കൾക്കും നല്ല ആനുകൂല്യങ്ങൾ നൽകുന്ന മികച്ച പ്ലാനുകളിൽ ഒന്ന് അവതരിപ്പിക്കുകയാണ് റിലയൻസ് ജിയോ. ദീർഘകാല ഓഫറുകൾ താൽപര്യപ്പെടുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഓഫറായിരിക്കും ഇതെന്ന് ഉറപ്പാണ്. കാരണം ഇതിന്റെ വാലിഡിറ്റി ഏതാണ്ട് ഒരു വർഷത്തോളമാണ്.
ജിയോ 895 രൂപ പ്ലാൻ
ഈ പ്ലാനിൽ എല്ലാ ലോക്കൽ, എസ്‌ടിഡി നെറ്റ്‌വർക്കുകളിലേക്കും ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത കോളിംഗ് സൗകര്യം ലഭിക്കും. ഇതിനുപുറമെ, ഓരോ 28 ദിവസത്തിലും 50 എസ്എംഎസും 2 ജിബി ഡാറ്റയും നൽകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അങ്ങനെ കണക്ക് കൂട്ടിയാൽ 336 ദിവസത്തിനുള്ളിൽ ആകെ 24 ജിബി ഡാറ്റ നിങ്ങൾക്ക് ലഭിക്കും.
വളരെ കുറവ് ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഡാറ്റ ഓഫർ നല്ലതാണ്. ബ്രൗസിംഗ്, സോഷ്യൽ മീഡിയ, ചാറ്റിംഗ്, ഇമെയിലുകൾ പരിശോധിക്കൽ തുടങ്ങിയ കുറച്ച് ജോലികൾ ചെയ്യുന്നവർക്ക് ഈ പ്ലാൻ മികച്ചതായിരിക്കും. ഇത് കൂടാതെ തന്നെ വീട്ടിൽ വൈഫൈ അടക്കമുള്ള സൗകര്യം ഉള്ളവർക്കും ഇതൊരു നല്ല ഓപ്‌ഷൻ ആയിരിക്കും.












Click it and Unblock the Notifications