ജിയോയ്ക്ക് ഇതെങ്ങനെ സാധിക്കുന്നു; 25 ജിബി ഹൈ സ്‌പീഡ് ഡാറ്റ, 30 ദിവസത്തെ വാലിഡിറ്റിയും, വില എത്ര?
എവിടെയൊക്കെ ലാഭം കിട്ടുമോ അതാണ് ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിപ്പോൾ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ആയിക്കോട്ടെ, അതല്ലാതെ മറ്റെന്തെങ്കിലും ഓഫറുകൾ തേടുമ്പോൾ ആവട്ടെ ഈ പതിവിന് മാത്രം ഇതുവരെ ഒരു മുടക്കവും വന്നിട്ടില്ല. ഇക്കാര്യം ടെലികോം വിപണിയിലും പ്രകടമാണ്. കമ്പനി ഏതെന്ന് ഒന്നും ഉപഭോക്താക്കൾ ചിന്തിക്കാറില്ല ആരുടേതാണ് നല്ല പ്ലാൻ എന്ന് മാത്രമേ അവർ നോക്കാറുള്ളൂ.
ഈ പതിവ് ഉള്ളത് കൊണ്ട് തന്നെ ടെലികോം കമ്പനികൾ അതിന് അനുസരിച്ച് മാത്രമേ മുന്നോട്ട് നീങ്ങാറുള്ളൂ എന്നതാണ് പ്രാധാന്യം. ഇന്ത്യയിലെ ഒട്ടുമിക്ക ടെലികോം കമ്പനികളും ഇതുമായി ഒത്തുപോവുന്നതാണ്. സ്വകാര്യ കമ്പനികളായ എയർടെൽ, ജിയോ എന്നിവ ഇക്കാര്യത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നതാണ് നമ്മൾ കണ്ടുവരുന്ന കാഴ്‌ച. ഉപഭോക്താക്കളെ എങ്ങനെ ഒപ്പം നിർത്തണമെന്ന് കൃത്യമായി ഈ കമ്പനികൾക്ക് അറിയാം. അതാണ് അവരുടെ വിജയവും.

ബിഎസ്എൻഎൽ എന്ന അതികായൻ പൊതുമേഖലാ രംഗത്ത് നിന്നുകൊണ്ട് ഉപഭോക്താക്കളെ കൈയിലെടുക്കുമ്പോൾ അതിന് വെല്ലുവിളിയാവുന്നത് ജിയോ തന്നെയാണ്. ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ, ഏറ്റവും മികച്ച ഉത്പന്നങ്ങൾ എന്നിവയാണ് ഇപ്പോൾ ജിയോ ഉൾപ്പെടയുള്ള കമ്പനികളുടെ ആപ്‌തവാക്യം. അതിന് അർത്ഥം ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയി ഓഫറുകൾ നൽകുക എന്നതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നിലവിൽ ജിയോ ഈ വിഷയത്തിൽ ഒരുപടി മുകളിലാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെയധികം മികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും അവരെ നിലനിർത്തുന്നതും. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി അംബാനിയുടെ കമ്പനിയുടെ പിന്നാലെ പായുന്നത്. കാര്യമില്ലാതെ വെറുതെ ഇന്ത്യക്കാർ ഒന്നിനെയും സ്ഥിരമായി ആശ്രയിക്കില്ലെന്ന് അറിയാമല്ലോ..
ജിയോ 365 രൂപ പ്ലാൻ
റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നത് തുടരുകയാണ്. അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ, മറ്റ് അധിക ആനുകൂല്യങ്ങൾ എന്നിവ വാഗ്‌ദാനം ചെയ്യുന്ന പ്രീപെയ്‌ഡ് പ്ലാനുകളാണ് ടെലികോം ഓപ്പറേറ്റർമാരുടേത്. ഏറ്റവും പുതിയതായി, കോളിംഗ്, ഡാറ്റ, സൗജന്യ എസ്എംഎസ് എന്നിവ ഉൾപ്പെടുന്ന 365 രൂപയുടെ പ്ലാൻ ജിയോ പുറത്തിറക്കിയിട്ടുണ്ട്.
ഇതുകൂടാതെ, ദീർഘകാല കോളിംഗ് ആനുകൂല്യങ്ങൾ നൽകുന്ന മറ്റ് അൺലിമിറ്റഡ് റീചാർജ് ഓപ്ഷനുകളും ലഭ്യമാണ്. ജിയോയുടെ 365 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ പ്ലാൻ ഇന്ത്യയിലുടനീളം അൺലിമിറ്റഡ് വോയിസ് കോളുകളും സൗജന്യ നാഷണൽ റോമിംഗും വാഗ്‌ദാനം ചെയ്യുന്നു എന്നതാണ് കാര്യം.
ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 25 ജിബി ഹൈ-സ്‌പീഡ് ഡാറ്റ ലഭിക്കും, ഇതിന് പ്രതിദിന ഉപയോഗ പരിധിയില്ല. കൂടാതെ, വരിക്കാർക്ക് ദിവസേന 100 സൗജന്യ എസ്എംഎസ് മെസേജുകളും ലഭിക്കും. 365 രൂപയുടെ ഈ പ്രീപെയ്‌ഡ് പ്ലാനിനൊപ്പം 7.47 രൂപയുടെ ടോക്ക് ടൈമും ലഭ്യമാണ്. ഒരു പ്രത്യേക ഓഫറായി, ഉപയോക്താക്കൾക്ക് മൂന്ന് മാസത്തെ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.
വരിക്കാർക്ക് ജിയോ ടിവിയിലേക്കും ജിയോ എഐ ക്ലൗഡിലേക്കും പ്രവേശനം ലഭിക്കും, എഐ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ 50 ജിബി സ്‌റ്റോറേജും ഉൾപ്പെടുന്നു. ഇതിനൊപ്പം 35,100 വിലവരുന്ന 18 മാസത്തെ ഗൂഗിൾ ജെമിനി സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിനൊപ്പമുണ്ട്. 365 രൂപയുടെ പ്ലാനിന് പുറമെ, ജിയോ 349 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനും വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ജിയോ 349 രൂപ പ്ലാൻ
ഇതിന് 28 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഈ പ്ലാനും ഇന്ത്യയിലുടനീളം അൺലിമിറ്റഡ് കോളിംഗും സൗജന്യ നാഷണൽ റോമിംഗും നൽകുന്നു. പ്രതിദിനം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസ് മെസേജുകളും ഈ പ്ലാനിൽ ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് ജിയോയുടെ സൗജന്യ ആപ്പുകളിലേക്കും പ്രവേശനം ലഭിക്കും. കൂടാതെ, 5ജി സ്‌മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭ്യമാണ്.












Click it and Unblock the Notifications