മറക്കണ്ട അംബാനിയാണ്, ഈ പ്ലാൻ ഞെട്ടിക്കും; ദിവസേന 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളും ഒടിടിയും, വില?
മുകേഷ് അംബാനിയുടെ ഓരോ പദ്ധതികളും ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് ഇന്ത്യക്കാർ. അവിടെ മറ്റ് കമ്പനികൾ ഇതുപോലെ ഒരിക്കലും നമ്മുടെ സംസ്‌കാരത്തിലും ജീവിതത്തിലും സ്വാധീനം ചെലുത്തിയിട്ടില്ല, ടാറ്റ മാത്രമാണ് ഒരു അപവാദം. അങ്ങനെയുള്ള റിലയൻസ് അടുത്തകാലത്തായി തുടങ്ങിയ ടെലികോം കമ്പനിയാണ് ജിയോ. അതിൽ അവർ മുൻനിരയിൽ തന്നെ എത്തുകയും ചെയ്‌തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
പ്രവർത്തനം തുടങ്ങി ആദ്യത്തെ 9 വർഷം കൊണ്ട് തന്നെ അവർ ഇന്ന് കാണുന്ന നിലയിലേക്ക് വളർന്നുവെന്നതാണ് പ്രത്യേകത. കഷ്‌ടപെട്ട് വളരെയധികം പണിയെടുത്താണ് അവർ ഈ മേൽവിലാസം ഉണ്ടാക്കിയെടുത്തതെന്ന് പറയാം. അത് ഒറ്റ ദിവസം കൊണ്ട് സാധ്യമായ ഒരു കാര്യമല്ലെന്ന് ആദ്യം നിങ്ങൾ മനസിലാക്കണം. ജിയോയുടെ മാതൃകമ്പനിയായി റിലയൻസ് വലിയവർ തന്നെയാണെങ്കിലും ജിയോ ഒറ്റയ്ക്ക് പടവെട്ടി നേടിയതാണ് ഇക്കാണുന്നതെല്ലാം.

ജിയോയുടെ പ്ലാനുകൾ എല്ലാം തന്നെ ഉപഭോക്താക്കളെ മുന്നിൽ കണ്ടുകൊണ്ട് നടപ്പാക്കിയവ തന്നെയാണ്. അതാണ് അവരുടെ വിജയത്തിന്റെ അടിസ്ഥാനം. ഇത്തരത്തിൽ കമ്പനികൾ എല്ലാം തന്നെ പലവിധത്തിലുള്ള പ്ലാനുകൾ കൊണ്ട് വരുമ്പോഴും ജിയോ ഇപ്പോഴും ഒരുപടി മുകളിലാണ്. അതുകൊണ്ട് തന്നെ ജിയോയ്ക്ക് ഉപഭോക്താക്കൾ വളരെ അധികമാണ്. ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി അവരാണ്.
ഇന്ത്യയിൽ അവരാണ് നമ്പർ വൺ. പറഞ്ഞുവന്നത് ജിയോ എന്നും അവരുടെ നിലനിൽപ്പ് തന്നെ ഉപഭോക്താക്കളിൽ ആണെന്ന് മനസിലാക്കി പെരുമാറുന്ന കമ്പനിയാണ്. അവിടെ അവർ വലിപ്പച്ചെറുപ്പം നോക്കാറില്ല. കുറഞ്ഞ കാലാവധിയുള്ള പ്ലാനുകൾ ആണെങ്കിലും കൂടുതൽ കാലാവധിയുള്ള പ്ലാനുകൾ ആണെങ്കിലും അവർ ഒരേ നിലവാരമാണ് പുലർത്താറുള്ളത്.
അങ്ങനെയുള്ള ജിയോയുടെ ഏറ്റവും മികച്ച പ്ലാനുകൾ ഏതെന്ന് ചോദിച്ചാൽ മറുപടി പറയാൻ നാം ഇത്തിരി ഒന്ന് ബുദ്ധിമുട്ടും. കാരണം അവരെ സംബന്ധിച്ച് ഏറ്റവും മികച്ചവ എന്നതിനേക്കാൾ ഉപരി എല്ലാം മികച്ചതാക്കാനാണ് കമ്പനി ശ്രമിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക എല്ലാ പ്ലാനുകളും വളരെ അധികം ശ്രദ്ധയോടെയാണ് അവർ ഉപഭോക്താക്കൾക്ക് മുന്നിൽ കൊണ്ട് വരുന്നത്.
അത്തരത്തിൽ ജിയോ അവതരിപ്പിച്ച ഒന്ന് രണ്ട് പ്ലാനുകൾ ഉണ്ട്. അതിൽ മുൻനിരയിൽ ഉള്ളത് കുറഞ്ഞ കാലാവധിയിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ആയിരിക്കും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് 198 രൂപയ്ക്ക് നല്ല ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ. അതിനോടൊപ്പം തന്നെ മറ്റൊന്ന് 199 രൂപയുടെ പ്ലാനുമാണ്. ഇവയുടെ ഗുണങ്ങളും മറ്റ് അനുകൂല്ല്യങ്ങളും പ്രത്യേകതകളും അറിയാം.
ജിയോ 198 രൂപ പ്ലാൻ
ഡാറ്റ ഉപയോഗം വളരെ കൂടുതലുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാൻ പ്രയോജനകരമാണ്. 198 രൂപയുടെ പ്ലാൻ 14 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു. അങ്ങനെ വരുമ്പോൾ 14 ദിവസത്തേക്ക് ആകെ 28 ജിബി ഹൈ-സ്‌പീഡ് ഡാറ്റ ലഭിക്കും. ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത കോളിംഗും ഏത് നമ്പറിലേക്കും അയയ്ക്കാൻ കഴിയുന്ന 100 പ്രതിദിന എസ്എംഎസും ലഭിക്കും. ജിയോ ടിവി, സിനിമ, ക്ലൗഡ് ആപ്പുകൾ എന്നിവയിലേക്കുള്ള ആക്‌സസും ലഭിക്കും.
ജിയോ 199 രൂപ പ്ലാൻ
ഈ മികച്ച ഓഫറിൽ 199 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് 18 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 1.5 ജിബി ഹൈ-സ്‌പീഡ് ഡാറ്റയും ലഭ്യമാവും. അതായത് 18 ദിവസത്തേക്ക് ആകെ 27 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനിൽ പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. മാത്രമല്ല, ജിയോ ടിവി, സിനിമ, ക്ലൗഡ് എന്നിവയുടെ സൗകര്യവും ഈ പ്ലാനിൽ ലഭ്യമാണ്.
അതുപോലെ മറ്റൊരു മികച്ച പ്ലാൻ കൂടിയുണ്ട്. 209 രൂപയുടെ പ്ലാനിൽ 22 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഹൈ സ്‌പീഡ് ഡാറ്റ ലഭിക്കും, ആകെ 22 ജിബി കിട്ടും. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസും ഇതിൽ ഉൾപ്പെടുന്നു. ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലും ആക്‌സസ് കിട്ടും.












Click it and Unblock the Notifications