ജിയോയ്ക്ക് ഇതെല്ലാം പുഷ്‌പം; 3 ജിബി ഡെയിലി ഡാറ്റ തരും, ഇത്രയും ദിവസത്തേക്ക് ഫ്രീ കോളും, വില എത്രയാണ്?
ഇന്ത്യൻ ടെലികോം വിപണിയിൽ ജിയോയുടെ അത്രയും ജനപ്രീതി പല കമ്പനികൾക്കും സ്വപ്‌നം മാത്രമാണ്. മുൻപ് എയർടെൽ രാജ്യത്തെ ഏറ്റവും വലിയ സർവീസ് പ്രൊവൈഡർ ആയിരുന്ന കാലത്തെ കണക്കുകളെ വെല്ലുന്നതാണ് ജിയോയുടെ വരിക്കാരുടെ എണ്ണം. മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി എന്ന വിശേഷണവും ഇപ്പോൾ ജിയോക്ക് സ്വന്തമായി മാറിയിരിക്കുകയാണ്. ഇതിനൊക്കെ കാരണം എന്താണെന്ന് ചോദിച്ചാൽ അവരുടെ വിപണി ഇടപെടലാണ്.
കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളുമായി കാലമേറെയായി അവർ ഉപഭോക്താക്കളെ ആകർഷിക്കാൻ തുടങ്ങിയിട്ട്. ആ പതിവ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസിന്റെ ഉപ കമ്പനിയായ ജിയോ ഇപ്പോഴും തുടരുന്നു. കോടിക്കണക്കിന് വരിക്കാരാണ് സേവനങ്ങൾക്കായി ഇപ്പോൾ ജിയോയെ ആശ്രയിക്കുന്നത്. അതിൽ നിന്ന് തന്നെ നിങ്ങൾക്ക് കമ്പനിയുടെ വലുപ്പം മനസിലാക്കാം.

എങ്കിലും കുറഞ്ഞ നിരക്കിൽ കൂടുതൽ മികച്ച പ്ലാനുകൾ കൊണ്ട് വരുന്നതിൽ ഇപ്പോഴത്തെ കാലത്തും അവർ മുൻനിരയിൽ തന്നെയാണ്. ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളുമായാണ് അവരുടെ വരവ്. ഡാറ്റയുടെ കാര്യത്തിലും മറ്റ് സേവനങ്ങളായ ഫ്രീ കോൾ, എസ്എംഎസ് എന്നിവയുടെ വിഷയത്തിലും ഒട്ടും പിശുക്ക് കാണിക്കാത്ത കമ്പനി കൂടിയാണ് റിലയൻസ് ജിയോ. അവർക്ക് പല നിലവാരത്തിലുള്ള പ്ലാനുകൾ ഇപ്പോൾ വിപണിയിലുണ്ട്.
അതിൽ എല്ലാം ഒത്തിണങ്ങിയ പ്ലാനുകൾ ചിലത് മാത്രമാണ്. നിങ്ങളുടെ പ്രാഥമിക പരിഗണന അനുസരിച്ചായിരിക്കും നിങ്ങൾ റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കുക. അത്തരത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഒരു മികച്ച പ്ലാനിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു മാസത്തെ വാലിഡിറ്റിയിൽ ഡെയിലി ഡാറ്റയും ഫ്രീ കോളും ഒക്കെയായി മികച്ചൊരു പ്ലാൻ തന്നെയാണ് ഇതെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.
റിലയൻസ് ജിയോ 449 രൂപ പ്ലാൻ
ജിയോയുടെ 449 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റയാണ് നൽകുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലെയും ഉപയോക്താക്കൾക്ക് ആശയവിനിമയം നടത്താൻ പരിധിയില്ലാത്ത കോളിംഗ് സൗകര്യവും പ്ലാൻ നൽകുന്നു. ഇതോടൊപ്പം ദിവസവും 100 എസ്എംഎസ് അയക്കാനുള്ള ഓപ്ഷനും ഇതിൽ ചേർത്തിട്ടുണ്ട്.
എന്നാൽ ഈ പ്ലാൻ 28 ദിവസത്തെ യഥാർത്ഥ വാലിഡിറ്റിയോടെയാണ് വരുന്നത്. ജിയോ ടിവി, ജിയോക്ലൗഡ്, ജിയോസിനിമ ആപ്പുകൾക്കൊപ്പമാണ് പ്ലാൻ വരുന്നത്. ജിയോയുടെ പ്ലാൻ പ്രകാരം നിങ്ങൾക്ക് 84 ജിബി ഡാറ്റ ആക്‌സസ് ചെയ്യാനുള്ള അവസരമാണ് വന്നുചേരുക. ഇത്രയും കുറഞ്ഞ നിരക്കിൽ നമുക്ക് പ്ലാനുകൾ ലഭ്യമാവും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
അതേസമയം, അധിക വാലിഡിറ്റി തേടുന്ന ഉപഭോക്താക്കൾക്ക് ജിയോ അതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതേ അനുകൂല്യങ്ങളുമായി നിങ്ങൾക്ക് മൂന്ന് മാസത്തെ കാലാവധിയുള്ള പ്ലാനും അനുവദിച്ചിട്ടുണ്ട്. ജിയോയുടെ 1199 രൂപ പ്ലാൻ മികച്ചതായിരിക്കും. ഈ ജിയോ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.
കൂടാതെ, പ്ലാനിൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നതിന് പ്രതിദിനം 3 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു. ഇതുവഴി ജിയോ ഉപയോക്താക്കൾക്ക് ആകെ 252 ജിബി ഡാറ്റ ലഭിക്കും. ഇതിൽ ഫ്രീ കോൾ അടക്കമുള്ള ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭ്യമാവും. അതിനൊപ്പം തന്നെ എസ്എംഎസ് ഉൾപ്പെടെ നിങ്ങൾക്ക് ഇതിൽ അവർ വാഗ്‌ദാനം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications