Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ ഒരുങ്ങി തന്നെ; ഐപിഎൽ കാണാൻ ഒരു കിടിലൻ അവസരം, 5ജിബി ഡാറ്റയും, ഇത്രയും കുറഞ്ഞ വിലയ്‌ക്കോ?

ഇന്ത്യൻ പ്രീമിയർ ലീഗിന് കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും പ്രചാരമുള്ള കായിക വിനോദമെന്ന നിലയിൽ ക്രിക്കറ്റ് ടൂർണമെന്റുകൾ ഇന്ത്യക്കാരുടെ വികാരമാണ്. ഏത് വിധേനയും അവ കാണാനായി അവർ തയ്യാറാവാറുണ്ട്. അടുത്തകാലത്തായി സാറ്റലൈറ്റ് ചാനലുകൾക്ക് പുറമേ ഒടിടി പ്ലാറ്റ്‌ഫോമുകളും ക്രിക്കറ്റ് മത്സരങ്ങൾ ലൈവായി സംപ്രേഷണം ചെയ്‌തു വരുന്നുണ്ട്.

ഇതോടെ ഇന്ത്യക്കാർ ഭൂരിഭാഗവും ഇപ്പോൾ ഇവയെ തന്നെയാണ് ആശ്രയിക്കുന്നതെന്ന് കണക്കുകൾ തെളിയിക്കുന്നു. കഴിഞ്ഞ ഇന്ത്യ-പാക് ചാമ്പ്യൻസ് ട്രോഫി മത്സരം ജിയോ ഹോട്ട്സ്‌റ്റാർ പ്ലാറ്റ്‌ഫോമിൽ ലൈവായി കണ്ടവരുടെ എണ്ണം 50 കോടിക്ക് മുകളിൽ ആയിരുന്നു. ഇതോടെ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉപഭോക്താക്കളെ പിടിക്കാൻ പുതിയ മാർഗം തേടുകയാണ്.

jioplans

അതാണ് മൊബൈൽ റീചാർജിന് ഒപ്പമുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ. ഇപ്പോഴിതാ ഈ വഴിയേ പോവുകയാണ് ജിയോയും. തങ്ങളുടെ സ്വന്തം പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ആണ് ഇക്കുറി അവർ നൽകുന്നത്. അതും ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ക്രിക്കറ്റ് പ്രേമികളെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ എന്നത് നിസംശയം പറയാം.

കാരണം മൂന്ന് മാസത്തോളം കാലാവധി നൽകുന്ന പ്ലാനാണ് ഇത്. ഐപിഎൽ ആവട്ടെ ഏതാണ്ട് മെയ് അവസാനം വരെയുണ്ടാവും. ഇതോടെ ഉപഭോക്താക്കൾക്ക് തികഞ്ഞ ആകാംക്ഷയിലാണ്. സാധാരണ ജിയോ റീചാർജ് പ്ലാനുകളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഒട്ടേറെ ഘടകങ്ങൾ ഇതിലുണ്ട് എന്നതാണ് പ്രധാന കാര്യം. എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ എന്ന് നമുക്ക് നോക്കാം.

ജിയോ 100 രൂപ റീചാർജ് പ്ലാൻ

വെറും 100 രൂപ മാത്രം മുടക്കിയാൽ നിങ്ങൾക്ക് മികച്ച അനുകൂല്യങ്ങൾ നൽകുന്നതാണ് ഈ റീചാർജ് പ്ലാനുകൾ. ഈ പ്ലാൻ 90 ദിവസത്തേക്ക് സൗജന്യ ജിയോഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്‌ദാനം ചെയ്യുന്നു, ഇത് എല്ലാ ഉപയോക്താക്കൾക്കും എക്‌സ്‌ക്ലൂസീവ് ഷോകൾ, സിനിമകൾ, തത്സമയ സ്‌പോർട്‌സ് ഇവന്റുകൾ എന്നിവ കാണാൻ അവസരം നൽകും. മാർച്ച് 22 ന് ഐ‌പി‌എൽ ആരംഭിക്കാൻ പോകുന്നതിനാൽ ക്രിക്കറ്റ് പ്രേമികൾക്ക് ഇതൊരു നല്ല ഓപ്‌ഷനാണ്.

ജിയോ ഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷന് പുറമേ, സ്ട്രീമിംഗിനോ ബ്രൗസിംഗിനോ ഉപയോഗിക്കാൻ കഴിയുന്ന 5 ജിബി ഹൈ-സ്‌പീഡ് ഡാറ്റയും ലഭ്യമാണ്. ഈ പ്ലാനിൽ വോയ്‌സ് കോളിംഗ് അല്ലെങ്കിൽ എസ്എംഎസ് സേവനങ്ങൾ ഉൾപ്പെടുന്നില്ല എന്നതാണ് പ്രധാനം. ഈ സവിശേഷതകൾ ആവശ്യമുള്ള ഉപയോക്താക്കൾക്ക് രു അടിസ്ഥാന പ്ലാനുമായി ചേർത്ത് കൊണ്ട് ഇത് ഉപയോഗിക്കാവുന്നതാണ്.

149 രൂപ വിലയുള്ളതും സ്‌മാർട്ട്‌ഫോണുകളിൽ മാത്രമായി പരിമിതപ്പെടുത്തുന്നതുമായ ജിയോ ഹോട്ട്‌സ്‌റ്റാറിന്റെ മൊബൈൽ-ഒൺലി സബ്‌സ്‌ക്രിപ്‌ഷനിൽ നിന്ന് ഇത് വേറിട്ട് നിൽക്കുന്നു. പുതിയ പ്ലാൻ ഉപയോക്താക്കളെ മൊബൈലിലും സ്‌മാർട്ട് ടിവികളിലും ജിയോ ഹോട്ട്‌ സ്‌റ്റാർ കാണാൻ അനുവദിക്കുന്നു, അതും വെറും 100 രൂപയ്ക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+