ജിയോയ്ക്ക് പകരം ജിയോ മാത്രം; ഈ പ്ലാൻ അത്രയും സൂപ്പർ, 90 ദിവസം വാലിഡിറ്റി, ഒടിടി ആനുകൂല്യം, വില?
ഇന്ത്യൻ വിപണിയിൽ ജിയോ പോലെ ഓളമുണ്ടാക്കിയ മറ്റൊരു കമ്പനി ഇല്ലെന്ന് തന്നെ പറയാം. വന്നിട്ട് ഒൻപത് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ എങ്കിലും അവർ ഒരുപാട് ഉപഭോക്താക്കളെ ഉണ്ടാക്കിയെടുത്തു ഇക്കാലം കൊണ്ട് എന്നതാണ് പ്രധാനം. അതിനായി റീചാർജ് പ്ലാനുകൾ തന്നെയാണ് അവർ കരുക്കളായി ഉപയോഗിച്ചതെന്ന് നമുക്ക് നോക്കിയാൽ കാണാം.
താങ്ങാനാവുന്ന വില, അതിവേഗ ഇന്റർനെറ്റ്, വിശാലമായ കവറേജ് എന്നിവ കാരണം റിലയൻസ് ജിയോ ഇന്ത്യയിൽ വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട് എന്നതാണ് അവരെ വേറിട്ട് നിർത്തുന്ന കാര്യങ്ങളിൽ ഒന്ന്. ഇന്ത്യക്കാർക്കിടയിൽ അവരുടെ ടെലികമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾക്കായി ഇത് ഒരു ജനപ്രിയ ബ്രാൻഡായി മാറിയത് വളരെ പെട്ടന്നാണ്.

ഇന്ത്യയിലുടനീളം അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ജിയോ നൽകുന്നുണ്ട്. അധിക നിരക്കുകളൊന്നുമില്ലാതെ ജിയോ താങ്ങാനാവുന്ന വിലയിൽ വോയ്‌സ് കോൾ പ്ലാനുകൾ നൽകുന്നതിനാൽ കോടിക്കണക്കിന് ഉപഭോക്തക്കളാണ് അവർക്കൊപ്പം നിൽക്കുന്നത്. ഇക്കാര്യത്തിൽ അവർക്ക് എതിരാളി എന്ന് പറയാൻ നിലവിൽ ബിഎസ്എൻഎൽ മാത്രമേ ഉള്ളൂ.
വ്യത്യസ്‌ത ഉപയോക്തൃ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ ഡാറ്റ പ്ലാനുകൾ ജിയോ നൽകി വരുന്നുണ്ട്. കൂടാതെ ജിയോടിവി, ജിയോസിനിമ, ജിയോസാവ്ൻ എന്നിവയുൾപ്പെടെ നിരവധി ഡിജിറ്റൽ സേവനങ്ങൾ ജിയോ നൽകി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഉള്ള ഒട്ടുമിക്ക ആവശ്യങ്ങളും നിറവേറ്റാൻ അത് ധാരാളമായിരിക്കും.
ഇനി പറയുന്നത് അവരുടെ റീചാർജ് പ്ലാനുകളുടെ സവിശേഷതകളെ കുറിച്ചാണ്. മറ്റ് കമ്പനികളുടെ പ്ലാനുകൾ പോലെയല്ല ഒരിക്കലും ജിയോയുടേത്. എന്തെന്നാൽ അവരെ സംബന്ധിച്ച് ഉപഭോക്താക്കൾ തന്നെയാണ് മുഖ്യം. അവർക്ക് വേണ്ടി ഏതറ്റം വരെയുമുള്ള ഓഫറുകൾ നൽകാൻ അവർ മടിക്കില്ല. അതുകൊണ്ടാണല്ലോ ഒടിടി ആനുകൂല്യങ്ങളിൽ അടക്കം അവർ പിശുക്ക് കാണിക്കാത്തത്.
നിങ്ങൾ ഒരു ബജറ്റ് ഫ്രണ്ട്‌ലി പ്ലാൻ അന്വേഷിക്കുന്ന ഒരു ജിയോ ഉപഭോക്താവാണെങ്കിൽ, നിങ്ങൾക്കായി താങ്ങാനാവുന്ന വിലയിലുള്ള ഒരു കിടിലൻ പ്ലാൻ അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. 100 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്ലാൻ കമ്പനി നൽകുന്നത് പലതും മുന്നിൽ കണ്ടാണ്. ഇതിൽ ഉപഭോക്താക്കൾക്ക് ഒടിടി ആനുകൂല്യങ്ങൾ ലഭിക്കും.
ജിയോ 100 രൂപ പ്ലാൻ
റിലയൻസ് ജിയോ ഈ വിലകുറഞ്ഞ റീചാർജ് പ്ലാൻ ജിയോഹോട്ട്സ്‌റ്റാർ ഡാറ്റ പാക്ക് എന്ന പേരിൽ അവതരിപ്പിച്ചത് ഐപിഎൽ സമയത്താണ്. ജിയോയുടെ ഈ പ്ലാൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 90 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിനുപുറമ ജിയോഹോട്ട്സ്‌റ്റാറിലേക്ക് 3 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. ഈ പ്ലാനിൽ 5 ജിബി അതിവേഗ ഡാറ്റയുണ്ട്, എന്നാൽ ഉപഭോക്താക്കൾക്ക് കോളിംഗ് ആനുകൂല്യങ്ങൾ ലഭ്യമാവില്ല.












Click it and Unblock the Notifications