വിപണിയിൽ ജിയോ വക ബോംബ്; 500 ജിബി ഡാറ്റയും ഫ്രീ കോളും കിട്ടിയാൽ പുളിക്കുമോ? വില അറിയാം
കടുത്ത മത്സരം നടക്കുന്ന മേഖലകളിൽ ഒന്നായി ഇന്ത്യൻ ടെലികോം വിപണി മാറിയിട്ട് അധികനാൾ കഴിഞ്ഞിട്ടില്ല. നിലവിൽ പ്രധാനമായും പോരാട്ടം നടക്കുന്നത് ജിയോ, എയർടെൽ പോലെയുള്ള സ്വകാര്യ കമ്പനികളും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും തമ്മിലാണ്. ഈ കമ്പനികൾ പരസ്‌പരം ഏറ്റുമുട്ടുന്നതാവട്ടെ റീചാർജ് പ്ലാനുകളുടെ പേരിലാണ്. ഇക്കൂട്ടത്തിൽ കട്ടയ്ക്ക് നിൽക്കുന്നത് റിലയൻസ് ജിയോയും ബിഎസ്എൻഎല്ലും തന്നെയാണ്.
ബിഎസ്എൻഎൽ മികച്ച ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഓഫറുകളുമായി കളം പിടിക്കുമ്പോൾ അത് വെറുതെ നോക്കി നിൽക്കാൻ ജിയോ തയ്യാറല്ല എന്നതാണ് അവരെ വേറിട്ട് നിർത്തുന്ന കാര്യം. പല കാര്യങ്ങളിലും ബിഎസ്എൻഎൽ പരിമിതികളില്ലാതെ ഉപഭോക്താക്കൾക്ക് വേണ്ടി ഓഫറുകൾ അവതരിപ്പിക്കുമ്പോൾ അതിന്റെ പാത പിന്തുടർന്ന് കൊണ്ടാണ് ജിയോയും ഇറങ്ങുന്നത്.

ഓരോ സ്‌പെഷ്യൽ സീസണുകളിലും ആഘോഷ വേളകളിലും മികച്ച ഓഫറുകൾ അവർ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി കൊണ്ട് വരാറുണ്ട്. ഇക്കുറിയും ഈ പതിവ് തെറ്റിക്കാതെ കിടിലൻ ഒരു ന്യൂയർ പ്ലാനുമായി വന്നിരിക്കുകയാണ് ജിയോ. ഡാറ്റയും ഫ്രീ കോളും ഒക്കെ ആവോളം ആസ്വദിക്കാൻ കഴിയുന്ന താരതമ്യേന ഉയർന്ന കാലാവധിയുള്ള ഈ ഓഫറിനെ കുറിച്ചറിയാം.
റിലയൻസ് ജിയോ 2025 പ്ലാൻ
ജിയോ പുതുതായി അവതരിപ്പിച്ച പ്ലാനിന് 2025 രൂപയാണ് വില. വളരെ ഉയർന്ന വിലയാണല്ലോ എന്ന് കരുതി ടെൻഷൻ അടയ്‌ക്കേണ്ടി. അതിന്റെ ആനുകൂല്യങ്ങളും കാലാവധിയും ഒക്കെ അറിയുമ്പോൾ നിങ്ങൾക്ക് ലാഭം എത്രയാണെന്ന് മനസിലായിക്കോളും. 200 ദിവസത്തെ വാലിഡിറ്റിയോട് കൂടിയാണ് ഈ റീചാർജ് പ്ലാൻ വരുന്നത്. അതായത് ആറ് മാസത്തിലധികം പിന്നെ റീചാർജിനെ കുറിച്ച് ആലോചിച്ച് തലപുണ്ണാക്കേണ്ട എന്നർത്ഥം.
200 ദിവസത്തേക്ക് ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവയും ഈ പ്ലാനിന്റെ മറ്റ് സുപ്രധാന പ്രത്യേകതകളാണ്. കൂടാതെ നിങ്ങളുടെ ഡാറ്റ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാൻ കെൽപ്പുള്ള ഒരു പാക്ക് തന്നെയാണ് ഇതിൽ നൽകിയിരിക്കുന്നത്. 500 ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇത് പ്രതിദിനം 2.5 ജിബി എന്ന കണക്കിന് തുല്യമാണ്.
നിങ്ങൾ ജിയോയുടെ 5ജി കണക്റ്റിവിറ്റിയുള്ള ഒരു പ്രദേശത്താണെങ്കിൽ, ഈ പ്ലാനിന് കീഴിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ സേവനം കൂടി ആസ്വദിക്കാൻ കഴിയും. ഇവ കൂടാതെ വേറെയും അധിക ആനുകൂല്യങ്ങൾ ഈ ഓഫറിനൊപ്പം നൽകിയിട്ടുണ്ട്. സ്ട്രീമിംഗിനായി ജിയോ സിനിമ, തത്സമയ വിനോദത്തിനും ഷോകൾക്കുമായി ജിയോ ടിവി, സുരക്ഷിതമായ ക്ലൗഡ് സംഭരണത്തിനായി ജിയോ ക്ലൗഡ് എന്നിവ പ്ലാനിൽ ലഭ്യമാവും.












Click it and Unblock the Notifications