ജിയോ വേറെ ലെവൽ; ഇതൊക്കെയാണ് പ്ലാൻ, 912 ജിബി ഡാറ്റ കിട്ടും, അൺലിമിറ്റഡ് കോൾ പിന്നാലെ, വില എത്ര?
പലർക്കും അറിയാവുന്നത് പോലെ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ്, ഇത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമായ ജിയോ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. മുകേഷ് അംബാനി എന്ന ഒറ്റപ്പേര് മതി അവരെ ആർക്കും മനസിലാവാൻ. പല ബിസിനസും പയറ്റിയ അംബാനി കുടുംബം ഒടുവിൽ ടെലികോം വിപണി കീഴാക്കിയത് ജിയോയിലൂടെയാണ്.
നിങ്ങളിൽ പലർക്കും അറിയാത്ത ഒരു കാര്യം എന്തെന്നാൽ ജിയോ ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി അവർ മാറി. 2025-ലെ കണക്കനുസരിച്ച്, 46 കോടിയിലധികം (460 മില്യൺ) വയർലെസ് സബ്‌സ്‌ക്രൈബർമാരുമായി ഇന്ത്യയിലെ ഒന്നാം സ്ഥാനവും ലോകത്ത് രണ്ടാം സ്ഥാനവും ജിയോയ്ക്കാണ് നിലവിലുള്ളത്.

ജിയോ ഇന്ത്യയിൽ 4G എൽടിഇ സേവനങ്ങൾ വ്യാപകമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു, ഇപ്പോൾ 5ജി സേവനങ്ങളിലും മുൻനിരയിലാണ് അവർ. കമ്പനിയുടെ പ്രാരംഭഘട്ടത്തിൽ സൗജന്യ ഡാറ്റയും വോയ്‌സ് കോളുകളും വാഗ്‌ദാനം ചെയ്‌തതോടെ ഇന്ത്യയിലെ ഡാറ്റ ഉപയോഗം കുത്തനെ വർധിപ്പിച്ചു അവർ, അതായിരുന്നു കമ്പനിയുടെ യഥാർത്ഥ ബിസിനസ് തന്ത്രവും.
ഒരു തരത്തിൽ പറഞ്ഞാൽ കൈവിട്ട കളിയായിരുന്നു ഏതെങ്കിലും കാര്യമായ വെല്ലുവിളികൾ ഇല്ലാതെയാണ് അവർ അതിൽ വിജയിച്ചത്. റിലയൻസ് ജിയോ ഇന്ത്യൻ ടെലികോം മേഖലയിൽ വിപ്ലവം സൃഷ്‌ടിച്ച ഒരു കമ്പനിയാണ്, താങ്ങാവുന്ന വിലയിൽ ഡാറ്റയും മറ്റ് സേവനങ്ങളും നൽകി തുടങ്ങിയ അവർ മറ്റ് കമ്പനികളേക്കാൾ ബഹദൂരം മുന്നിലാണ് ഇക്കാര്യത്തിൽ.
അതിന്റെ ഉദാഹരണമാണ് ജിയോയുടെ വിലനിർണയ തന്ത്രവും മത്സരാധിഷ്ഠിത സേവനങ്ങളും എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ എതിരാളികളെ വെല്ലുവിളിച്ചു കൊണ്ട് മുന്നേറുന്നത്. കൂടാതെ പൊതുമേഖലയിലെ ബിഎസ്എൻഎലും അവർക്ക് വെല്ലുവിളിയാണ്. ഇത്രയൊക്കെ ആണെങ്കിലും ജിയോ ശരിക്കും ആളുകളെ വീഴ്ത്തുന്നത് അവരുടെ ഏറ്റവും മികച്ച, ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള പ്ലാനുകൾ ഉപയോഗിച്ച് തന്നെയാണ്.
അങ്ങനെ അവർ വിപണിയിൽ സ്‌റ്റാറായി നിൽക്കുന്നതിന് വലിയൊരു പരിധിവരെ കാരണം ഇത്തരം പ്ലാനുകളിലെ അവരുടെ മികവും ഉപഭോക്തൃ സൗഹൃദ പരിപാടികളും ഒക്കെയാണ്. ഇപ്പോഴിതാ അവർ മികച്ചൊരു വാർഷിക പ്ലാൻ കൊണ്ട് വന്നിരിക്കുകയാണ്. പ്രതിമാസ റീചാർജുകൾ കൊണ്ട് മടുത്ത ഉപയോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യമാണ്, കാരണം ഡാറ്റ, കോൾ എന്നിവ ഒക്കെ ഇതിൽ നല്ല രീതിയിൽ ലഭ്യമാണ്.
റിലയൻസ് ജിയോ 3599 രൂപ പ്ലാൻ
3599 രൂപയുടെ ജിയോ പ്രീപെയ്‌ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്, ഇതിൽ ഒരുപാട് ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. അതിൽ പ്രധാനമാണ് എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്. അതായിരിക്കും പലരുടെയും പ്രധാന ലക്ഷ്യം. കൂടാതെ ദിവസേന 100 എസ്എംഎസ് അയക്കാനുള്ള അവസരവും നിങ്ങൾക്ക് കിട്ടും.
2.5 ജിബി ഹൈ-സ്‌പീഡ് ഡാറ്റ പ്രതിദിനം ലഭ്യമാവും (ആകെ: പ്രതിവർഷം 912.5 ജിബി). യോഗ്യതയുള്ള ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 5 ജി ഡാറ്റയും ലഭിക്കും. എന്നാൽ പ്രതിദിന ഡാറ്റ ഉപയോഗത്തിന് ശേഷം: വേഗത 64 കെബിപിഎസായി കുറയുന്നു ഹെവി ഡാറ്റ ഉപയോക്താക്കൾക്കും വർഷം മുഴുവനും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ആഗ്രഹിക്കുന്നവർക്കും ഈ പ്ലാൻ ഏറ്റവും അനുയോജ്യമായ ഒന്നായിരിക്കും.
അതുകൊണ്ടും തീർന്നെന്ന് കരുതേണ്ട, കാരണം ഈ പ്ലാനിൽ 90 ദിവസത്തെ ജിയോസിനിമ പ്രീമിയം (മുമ്പ് ഹോട്ട്സ്‌റ്റാർ) സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ലൈവ് ടിവിക്കും വിനോദത്തിനുമായി ജിയോടിവി ആക്‌സസ്.
50 ജിബി സൗജന്യ ജിയോക്ലൗഡ് എഐ സ്‌റ്റോറേജ് എന്നിവയും നമുക്ക് ലഭിക്കും. അതിനാൽ തന്നെ ഈ പ്ലാൻ തികച്ചും ലാഭകരം തന്നെയാണ്.












Click it and Unblock the Notifications