ജിയോ വിചാരിച്ചാൽ എന്തും നടക്കും; 912 ജിബി ഡാറ്റയും ഫ്രീ കോളും എസ്എംഎസും ഒക്കെ കുറഞ്ഞ നിരക്കിൽ! വില എത്ര?
ജിയോ ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറിയിട്ട് നാളുകൾ ഏറെയായി. അവരെ സംബന്ധിച്ച് മറ്റ് കമ്പനികൾ ഒന്നും ഒരു ഭീഷണിയേ അല്ലെന്ന തരത്തിലുള്ള രീതിയിലാണ് പെരുമാറ്റവും പ്രവർത്തനവും ഒക്കെ. ഏതൊക്കെ കൊലകൊമ്പൻമാർ വന്നാലും തൊടാൻ കഴിയില്ലെന്നതാണ് ഇതിന് പിന്നിലെ പ്രധാന ആത്മവിശ്വാസം. ഒരുതരത്തിൽ പറഞ്ഞാൽ അതിനുള്ള അർഹത അവർക്കുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല.
തങ്ങളുടെ ഉപഭോക്താക്കളെ എങ്ങനെ കൂടെ നിർത്തണമെന്ന് കൃത്യമായി അവർക്ക് അറിയാം. അതാണ് അവരുടെ വിജയം. ബിഎസ്എൻഎൽ എന്ന പൊതുമേഖലാ കമ്പനി ഒറ്റയ്ക്ക് നിന്നുകൊണ്ട് ഉപഭോക്താക്കളെ കൈയിലെടുക്കുമ്പോൾ അതിന് വട്ടം വയ്ക്കുന്നത് ജിയോയാണെന്ന് തന്നെ പറയാം. ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ, ഏറ്റവും മികച്ച ഉത്പന്നങ്ങൾ എന്നിവയാണ് നിലവിൽ ജിയോ ഉൾപ്പെടെയുള്ള കമ്പനികളുടെ മുദ്രാവാക്യം.

മെച്ചപ്പെട്ട ബജറ്റ് ഫ്രണ്ട്ലി ആയി ഓഫറുകൾ നൽകുക എന്നതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജിയോ ഈ വിഷയത്തിൽ ഒരുപടി മുകളിലാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെ മികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ കൈയിലെടുക്കുന്നത്. കൂടുതൽ പേർ സേവനങ്ങൾക്കായി ജിയോ ആശ്രയിക്കാനുള്ള കാരണവും ഇതൊക്കെ തന്നെയാണ്. ഈ സ്നേഹമാണ് അവരെ ലോകത്തിലെ തന്നെ മികച്ച കമ്പനികളിൽ ഒന്നാക്കി മാറ്റുന്നത്.
ജിയോ റീചാർജ് പ്ലാനുകളുടെ വിഷയത്തിൽ ഒരുപടി മുകളിലാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെയധികം മികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും അവരെ നിലനിർത്തുന്നതും ഒക്കെ. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി അംബാനിയുടെ കമ്പനിയുടെ പിന്നാലെ പായുന്നതുമെന്ന് നമുക്ക് കാണാം.
അത്തരത്തിൽ നിങ്ങളൊരു ജിയോ ഉപഭോക്താവ് ആണെങ്കിൽ നിങ്ങളുടെ എല്ലാവിധ താൽപര്യങ്ങളും സംരക്ഷിക്കുന്ന ഓഫറുകൾ ഒരുപാടുണ്ട്. നിങ്ങൾക്ക് കുറഞ്ഞ കാലയളവ് മാത്രമുള്ള പ്ലാനുകളോട് ആണ് താൽപര്യമെങ്കിൽ ജിയോ അത് കൊണ്ട് വരുന്നുണ്ട്. അതല്ല മറിച്ച് കൂടിയ പ്ലാനുകളാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ അതിനും ആവശ്യക്കാരുണ്ട്.
ഈ നിലയിൽ അവരുടെ പ്ലാനുകൾ ശ്രദ്ധയോടെ വീക്ഷിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഏറ്റവും മികച്ചൊരു പ്ലാൻ തന്നെ നിങ്ങൾക്കായി കമ്പനി കൊണ്ട് വന്നിട്ടുണ്ട്. അതിലൊന്നാണ് ഒരു വർഷത്തോളം കാലാവധി ലഭ്യമാവുന്ന റീചാർജ് പ്ലാൻ. ദിവസേനയുള്ള ഡാറ്റ, ഫ്രീ കോൾ, എസ്എംഎസ് എന്നിങ്ങനെ എല്ലാവിധ സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ഈ പ്ലാനിനെ വിശേഷങ്ങളും വില വിവരങ്ങളും ഒക്കെ അറിയാം.
ജിയോ 3599 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ 3599 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ ഒരു വർഷത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അതായത് വർഷത്തിൽ ആകെ 912.5 ജിബി 4ജി ഡാറ്റ ലഭിക്കുമെന്ന് അർത്ഥം. വോയ്‌സ് ആനുകൂല്യമായി എല്ലാവർക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യം ലഭിക്കും. ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസും ലഭ്യമാണ്.
ഇപ്പോൾ ചില അധിക ആനുകൂല്യങ്ങളുമുണ്ട് ഈ പ്ലാനിൽ. അവയിൽ പരിധിയില്ലാത്ത ഡാറ്റയുള്ള ജിയോയുടെ ട്രൂ 5ജി പ്ലാനും ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് 50 ജിബി ക്‌ളൗഡ് സ്‌റ്റോറേജിനൊപ്പം 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്‌റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. നിലവിലെ നിരക്കുകളും മറ്റ് വിവരങ്ങളും വച്ച് നോക്കുമ്പോൾ എന്തുകൊണ്ടും മികച്ചതാണ് ഈ പ്ലാനിലെ ഓഫറുകൾ. മറ്റ് കമ്പനികളുടെ പ്ലാനുകൾ ഇതിലും ആനുകൂല്യങ്ങൾ കുറഞ്ഞതോ വില കൂടിയതോ ആണ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications