ജിയോ ഹീറോ ആടാ ഹീറോ; 299 രൂപയുടെ ആനുകൂല്യങ്ങൾ വെറും 100 രൂപയ്ക്ക്..! ഇതാണ് ഒന്നൊന്നര പ്ലാൻ
ഇന്ത്യൻ വിപണിയിൽ ചരിത്രം സൃഷ്‌ടിച്ച കമ്പനികളിൽ ഒന്നാണ് റിലയൻസ് ജിയോ. മുകേഷ് അംബാനിയുടെ ബിസിനസ് ബുദ്ധിയിൽ വിരിഞ്ഞ ഈ വമ്പൻ പദ്ധതി നമ്മൾ പ്രതീക്ഷിക്കുന്നതിലും വളരെ മുകളിലാണ് നിലകൊള്ളുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായി ജിയോ മാറിയത് ആത്മാർത്ഥമായ പരിശ്രമത്തിന്റെയും വിപണിയും ചൂടും ചൂരും അറിഞ്ഞുള്ള പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിലാണ്.
നിലവിൽ 49 കോടി ഉപഭോക്താക്കളുടെ പ്രതീക്ഷയും ആശ്രയവും ഒക്കെ ജിയോ തന്നെയാണ് എന്നതാണ് അവരെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളിൽ ഒന്ന്. അത്രയധികം പ്രതീക്ഷയാണ് അവർക്ക് മേൽ കമ്പനികൾ വച്ച് പുലർത്തുന്നത്. 2025ൽ എത്തി നിൽക്കുമ്പോൾ കാലഘട്ടത്തിന് അനുസരിച്ച് മാറാനും അതിന് അനുസരിച്ച് ട്രെൻഡുകൾ അവതരിപ്പിക്കാനും ഒക്കെയുള്ള ജിയോയുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അവർ കാലത്തിനൊത്ത് മാറ്റം കൊണ്ട് വന്നാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

ഇക്കാര്യത്തിലാണ് പല കമ്പനികൾക്കും വലിയ വീഴ്‌ച സംഭവിക്കാറുള്ളത്. പഴയകാലത്ത് നടത്തി വരുന്ന പരീക്ഷണങ്ങളുടെ പുതിയ രൂപവുമായി ഉപഭോക്താക്കളുടെ മുന്നിലേക്ക് എത്തുമ്പോഴാണ് അവർ അതിനെ പൂർണമായി തള്ളിക്കളയുന്നത്. കാലഘട്ടത്തിന്റെ ആവശ്യകത അനുസരിച്ച് പ്ലാനുകളിൽ കൊണ്ട് വരുന്ന മാറ്റങ്ങളുടെ കാര്യത്തിൽ നിലവിൽ ജിയോയ്ക്ക് എതിരാളികൾ ഇല്ല.
ചെറിയ പ്ലാനോ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകളോ ആവട്ടെ രണ്ടിലും ജിയോ ഒരുപോലെ മികച്ചു നിൽക്കുന്നു എന്നതാണ് പ്രധാന കാര്യം. അക്കാരണത്താൽ തന്നെയാണ് കോടിക്കണക്കിന് ഇന്ത്യക്കാർ സേവനത്തിനായി ഈ കമ്പനിയെ സമീപിക്കുന്നത്. അതിന്റെ പ്രതീക്ഷ കാത്തുസൂക്ഷിക്കുവാനായി അവർ ഉപഭോക്താക്കളെ ഇടയ്ക്കിടെ സന്തോഷിപ്പിക്കാറുണ്ട്.
റീചാർജ് പ്ലാനുകൾ തന്നെയാണ് ഇതിനായി പൊതുവെ ഉപയോഗിക്കപ്പെടുന്നത്. എന്തെന്നാൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്ന വമ്പൻ കമ്പനികളായ എയർടെൽ, വിഐ എന്നിവ നിഴൽ പോലെ ജിയോയുടെ പിന്നാലെ തന്നെയുണ്ട് ഉപഭോക്താക്കളെ സ്വന്തമാക്കാൻ. ഇത് മനസിലാക്കുന്നതിനാൽ തന്നെ പ്ലാനുകളിൽഎന്തെങ്കിലും വ്യത്യസ്‌തത കൊണ്ട് വരാൻ എക്കാലവും ജിയോ ശ്രദ്ധിക്കാറുണ്ട് എന്നതാണ് പ്രധാന കാര്യം.
ഓരോ പ്ലാൻ കൊണ്ട് വരുമ്പോഴും അത് ഏതൊക്കെ തട്ടിലുള്ള ഉപഭോക്താക്കൾക്ക് ഗുണകരമാവും എന്നതിൽ അവർക്ക് കൃത്യമായ ധാരണയുണ്ട്. എന്തെന്നാൽ കൂടുതൽ ഒടിടി ആനുകൂല്യങ്ങൾ പ്ലാനുകൾ ഒരുപക്ഷേ സാധാരണക്കാർക്ക് ആവശ്യമുണ്ടാവില്ല. അവരെ സംബന്ധിച്ച് ഫ്രീ കോളും അൽപ്പം ഡാറ്റയും ഉണ്ടെങ്കിൽ അതിൽ സന്തോഷം കണ്ടെത്തിയേക്കും.
എന്നാൽ വിനോദത്തിന്റെ ലോകത്തിൽ വിരാജിക്കുന്ന യുവാക്കളെ സംബന്ധിച്ച് അവരെ ആകർഷിക്കാനും കൂടുതൽ അടുപ്പിക്കാനും ഒടിടി അനുകൂല്യങ്ങൾ പതിവാക്കണം. അത്തരത്തിൽ നമ്മളിൽ ഓരോരുത്തരും ആഗ്രഹിക്കുന്ന രീതിയിലുള്ള പ്ലാനുകൾ കൈവശമുള്ള ചുരുക്കം ചില കമ്പനികളിൽ ഒന്ന് കൂടിയാണ് നമ്മുടെ സ്വന്തം ജിയോ.
അത്തരത്തിൽ ഓരോ പ്ലാനും സസൂക്ഷ്‌മമാണ് ജിയോ പുറത്തിറക്കുന്നത്. അത് കാരണം കൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് ഒട്ടും ടെൻഷൻ ഇല്ല. എല്ലാവരും ഏറെ പ്രതീക്ഷയോടെ കാണുന്ന ഒരു പ്ലാനിനെ കുറിച്ചാണ് ഇന്ന് പറയാനുള്ളത്. കുറഞ്ഞ ചിലവിൽ അൺലിമിറ്റഡ് പ്ലാനുകളുടെ ആനുകൂല്യങ്ങൾ ലഭ്യമായ മികച്ചൊരു പ്ലാൻ തന്നെയാണത്. അതിന്റെ കൂടുതൽ വിവരങ്ങളും വിശേഷങ്ങളും അറിയാം.
ജിയോ 100 രൂപ പ്ലാൻ
ജിയോ ഇപ്പോൾ 100 രൂപയുടെ പ്ലാനിൽ 299 രൂപയുടെ ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകുന്നുവെന്നതാണ് ഗുണം. ജിയോയുടെ 100 രൂപയുടെ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ജിയോയുടെ ഏറ്റവും വിലകുറഞ്ഞ പ്ലാനാണിത്. കോടിക്കണക്കിന് ഉപയോക്താക്കൾക്ക് കമ്പനി ഇതിൽ ഡാറ്റയും വാഗ്‌ദാനം ചെയ്യുന്നു. ഈ പ്ലാനിൽ നിങ്ങൾക്ക് 5 ജിബി ഡാറ്റയാണ് ആകെ ലഭിക്കുക. ഒപ്പം ഒടിടി ആനുകൂല്യങ്ങളും.
വെറും 100 രൂപ മുടക്കിയാൽ പരിധിയില്ലാത്ത വിനോദത്തിന്റെ ലോകത്തേക്ക് നിങ്ങളെ ജിയോ കൊണ്ടെത്തിക്കുമെന്നതാണ് പ്രധാന കാര്യം.എങ്കിലും ഇതിനുമൊരു ന്യൂനതയുണ്ട്, ഇതൊരിക്കലും സിം സജീവമായി നിലനിർത്താൻ സഹായിക്കുന്ന ഒരു പ്ലാൻ അല്ല. നിങ്ങളുടെ നമ്പറിൽ ഒരു അടിസ്ഥാന പ്ലാൻ സജീവമാകുമ്പോൾ മാത്രമേ ഈ പ്ലാനിന്റെ പ്രയോജനം നിങ്ങൾക്ക് ലഭിക്കൂ.


Click it and Unblock the Notifications