ജിയോ കീ ജയ്; ഇനി മറ്റ് കമ്പനികൾ വിയർക്കും, 84 ദിവസം നോ ടെൻഷൻ, ഡാറ്റയും ഒടിടിയും, ചിലവ് വെറും..?
ഇന്ത്യക്കാരുടെ മൊബൈൽ ഫോൺ ഉപയോഗ രീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കമ്പനിയാണ് ജിയോ. അങ്ങനെ പറയുമ്പോൾ ചിലരെങ്കിലും ഒന്ന് ശങ്കിച്ചേക്കാം. എന്നാൽ ശരിക്കും അതൊരു യാഥാർഥ്യമാണ്. 150 എംബി ഡാറ്റയും, 400 എംബി ഡാറ്റയും ഒക്കെ ഉയർന്ന വിലയിൽ ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകി കൊണ്ടിരുന്ന ഒരു കാലത്താണ് വമ്പൻ ഓഫറുകളുമായി ജിയോ വിപണിയിൽ അവതരിച്ചത്.
വളരെ ജനപ്രിയമായ ഒട്ടേറെ ഓഫറുകളാണ് അന്ന് ജിയോ അവതരിപ്പിച്ചത്. ഫ്രീ ഇന്റർനെറ്റിലൂടെ മാർക്കറ്റ് പിടിച്ചടക്കുകയാണ് അവർ ആദ്യം ചെയ്‌തത്. പിന്നീട് പ്രതിദിന ഡാറ്റ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും അവർ തന്നെയാണ്. ഇന്ത്യൻ വിപണിയിൽ വലിയ മാറ്റത്തിന് ചുക്കാൻ പിടിച്ച കമ്പനിയായ ജിയോ ഇപ്പോഴും റീചാർജ് പ്ലാനുകളിൽ ഉപഭോക്താക്കളുടെ മനസ് അറിഞ്ഞാണ് പെരുമാറുന്നത്.

വിപണിയിലെ പ്രധാന എതിരാളിയായ ബിഎസ്എൻഎല്ലിനെ മലർത്തിയടിക്കാനായി കൂടുതൽ ആനുകൂല്യങ്ങളോടെയുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ജിയോ ശ്രദ്ധാലുക്കളാണ്. അതിവേഗ 5ജി ഡാറ്റ എന്ന പ്രത്യേകത കൂടിയുണ്ട് കമ്പനിയുടെ ഓഫറുകൾക്ക്. ഇപ്പോഴിതാ മൂന്ന് മാസം വാലിഡിറ്റിയിൽ ഒരു അടിപൊളി റീചാർജ് പ്ലാനാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതിദിന അതിവേഗ 5ജി ഡാറ്റ, ഫ്രീ കോൾ എന്നിവയ്ക്ക് പുറമേ ഒടിടി പ്ലാറ്റ്‌ഫോം ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഈ പ്ലാൻ അവർ അവതരിപ്പിച്ചിരിക്കുന്നത്. ഇത് തന്നെയാണ് മറ്റ് കമ്പനികളിൽ നിന്നും ജിയോയെ വ്യത്യസ്‌തമാക്കുന്ന ഘടകം. കുറഞ്ഞ നിരക്കിൽ ഇത്രയും കൂടുതൽ ഫീച്ചറുകൾ ഒരേ പ്ലാനിൽ അവതരിപ്പിക്കാൻ അവർക്കേ കഴിയൂ.
റിലയൻസ് ജിയോ 1029 രൂപ റീചാർജ് പ്ലാൻ
ഈ ഓഫർ നിലവിൽ ജിയോയുടെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണെന്ന് നിസംശയം പറയാം. ഉപഭോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റിയാണ് ഇത് നൽകുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് അനുവദിക്കുന്നു. കൂടാതെ ഏത് നെറ്റ്‌വർക്കിലും ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസും കിട്ടും.
ഇന്റർനെറ്റ് ഡാറ്റയെ കാര്യമായി ആശ്രയിക്കുന്നവരെ ഈ പ്ലാൻ തീർച്ചയായും ആകർഷിക്കും. ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു, ആകെ 168 ജിബിയാണ് പ്ലാനിൽ കിട്ടുക. ഇവയ്ക്ക് പുറമേ ഒട്ടേറെ അധിക ആനുകൂല്യങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ രൂപത്തിലും മറ്റും നിങ്ങൾക്ക് ജിയോ പ്ലാനിൽ നൽകുന്നുണ്ട്.
ഈ റീചാർജ് പ്ലാൻ നിങ്ങൾക്ക് ആമസോൺ പ്രൈം ലൈറ്റിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. ഒരു പൈസ പോലും ചെലവാക്കാതെ ഏറ്റവും പുതിയ സിനിമകളും ടിവി ഷോകളും ആസ്വദിക്കാൻ നിങ്ങളെ ഇത് അനുവദിക്കുന്നു. ഇതിനൊപ്പം നിങ്ങൾക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്ക് കോംപ്ലിമെൻ്ററി ആക്‌സസ് കൂടി ലഭിക്കും.












Click it and Unblock the Notifications