Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനി പൊളിയല്ലേ..; ഈ പ്ലാൻ ബിഎസ്എൻഎല്ലിനെ വെട്ടും, വെറും 49 രൂപയ്ക്ക് 25 ജിബി ഡാറ്റ, വാലിഡിറ്റി എത്ര?

നമ്മളിൽ ഭൂരിഭാഗം പേരുടെയും കൈവശം ഒന്നിലധികം സിം കാർഡുകൾ ഉണ്ടാവും എന്നതാണ് യാഥാർഥ്യം. എന്നാൽ അതൊരിക്കലും ഒരേ കമ്പനിയുടേത് ആവാനും വഴിയില്ല. എന്തെന്നാൽ വ്യത്യസ്‌ത കമ്പനികൾ വേറിട്ട ഓഫറുകൾ പ്രദാനം ചെയ്യുന്ന സാഹചര്യത്തിൽ ഒരേ ചട്ടക്കൂടിനുള്ളിൽ നിന്ന് വീർപ്പ് മുട്ടുന്നതിലും ഭേദം വൈവിധ്യങ്ങൾ ആസ്വദിക്കുക എന്നതാണ്. രാജ്യത്തെ കൂടുതൽ പേരും ജിയോ, ബിഎസ്എൻഎൽ എന്നിവയെ ആശ്രയിക്കുന്ന ആളുകളാണ്.

നിങ്ങളും അതിലൊരു വ്യക്തിയായിരിക്കാം. ടെലികോം വിപണിയിൽ അനുദിനം മത്സരം വർധിച്ചു വരികയാണ്. പലപ്പോഴും വളരെ സൂക്ഷ്‌മതയോടെയും ശ്രദ്ധയോടെയും റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുക എന്നതാണ് കമ്പനികൾ പിന്തുടരുന്ന നയം. എങ്കിലും ബിഎസ്എൻഎല്ലിന് ആളുകൾക്ക് ഇടയിൽ ഒരു ജനപ്രിയ പരിവേഷമുണ്ട് എന്നതാണ് യാഥാർഥ്യം.

jioplans

അവരുടെ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ തന്നെയാണ് അതിന്റെ പ്രധാന കാരണം. സാധാരണക്കാരുടെ മനസ്സറിയുന്ന പ്ലാൻ അവതരിപ്പിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് നിലവിൽ ബിഎസ്എൻഎൽ. എന്നാൽ അതേ പാത പിന്തുടരാൻ കഠിനമായ ശ്രമിക്കുന്ന മറ്റൊരു കമ്പനിയുമുണ്ട് നമുക്കിടയിൽ, അതാണ് അംബാനിയുടെ റിലയൻസ് ജിയോ.

കുറഞ്ഞ നിരക്കുള്ള ബിഎസ്എൻഎൽ പ്ലാനുകളെ അനുസ്‌മരിപ്പിക്കുന്ന ചില റീചാർജ് ഓഫറുകൾ അടുത്തകാലത്തായി ജിയോ അവതരിപ്പിക്കുന്നുണ്ട്. കുറഞ്ഞ പണം നൽകി കൂടുതൽ ഡാറ്റാ ഉപയോഗം പോലെയുള്ള ആനുകൂല്യങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഈ അടിപൊളി റീചാർജ് പ്ലാനിനെ കുറിച്ച് കൂടുതലറിയാം.

റിലയൻസ് ജിയോ 49 പ്ലാൻ

ജിയോ അവരുടെ വരിക്കാർക്ക് 49 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. എന്നാൽ ഒരിക്കലും ദീർഘകാല വാലിഡിറ്റി വേണ്ട ആളുകൾക്ക് അനുയോജ്യമല്ല ഈ പ്ലാൻ എന്ന് നേരത്തെ സൂചിപ്പിക്കട്ടെ. അത്യാവശ്യമായി നിങ്ങൾക്ക് ജോലി സംബന്ധമായ ആവശ്യങ്ങൾ ചെയ്‌തു തീർക്കാൻ ഡാറ്റ വേണമെങ്കിൽ ഇത് പറ്റിയൊരു റീചാർജ് പ്ലാൻ തന്നെയാണ്.

കാരണം ഈ റീചാർജ് പ്ലാൻ ഒരു ദിവസത്തേക്ക് മാത്രം വാലിഡിറ്റി ഉള്ളതാണ്. എങ്കിലും ഈ റീചാർജ് പ്ലാൻ 25ജിബി എന്ന മികച്ച അവസരം തന്നെയാണ് വരിക്കാർക്ക് നൽകുന്നത്. ചുരുക്കി പറഞ്ഞാൽ, സബ്‌സ്‌ക്രൈബർമാർക്ക് 25 ജിബി അതിവേഗ ഡാറ്റ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അതിനുശേഷം അവരുടെ വേഗത 64 കെബിപിഎസ് ആയി കുറയും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഈ റീചാർജ് പ്ലാനിന് കീഴിൽ ഡാറ്റാ ആനുകൂല്യങ്ങൾ മാത്രമേ ഉള്ളൂ എന്നതും വോയിസ് അല്ലെങ്കിൽ എസ്എംഎസ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല എന്നതും മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. അതായത് കേവലം നിങ്ങളുടെ ഡാറ്റ ആവശ്യങ്ങൾ മാത്രം നിറവേറ്റുക എന്ന ലക്ഷ്യം മാത്രമേ ഈ പ്ലാനിൽ നിങ്ങൾക്ക് പൂർത്തീകരിക്കാൻ കഴിയൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+