അംബാനിയുടെ ന്യൂയർ ഗിഫ്റ്റ് ഇതാ; 500 ജിബി അതിവേഗ ഡാറ്റ, അതും 200 ദിവസത്തേക്ക് കിട്ടും, എത്ര മുടക്കണം?
പുതുവർഷത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുകയാണ് നാം. രാജ്യത്തെ ടെലികോം കമ്പനികൾ അതിന്റെ ചുവടുപിടിച്ച് കൂടുതൽ ഓഫറുകളുമായി രംഗത്തുണ്ട് താനും. അതിൽ പ്രധാന കമ്പനികളായ റിലയൻസ് ജിയോ അടിപൊളി ഓഫറുമായി കളം പിടിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള, മെച്ചപ്പെട്ട സൗകര്യങ്ങൾ അടങ്ങിയ ഈ ഓഫർ ബിഎസ്എൻഎല്ലിനെ അടിച്ചിടാൻ ലക്ഷ്യമിട്ടുള്ളതാണ്.
പുതുവർഷത്തിൽ വിപണി പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അംബാനിയുടെ സ്വന്തം ടെലികോം കമ്പനി ഈ സാഹസത്തിന് മുതിർന്നത് എന്ന കാര്യം വ്യക്തമാണ്. അതിനാൽ തന്നെ കൂടുതൽ ഉപഭോക്താക്കളെ ഈ ഓഫറിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് കമ്പനി കരുതുന്നത്. കാരണം ഇതൊരു ദൈർഘ്യമുള്ള പ്ലാൻ ആണ്.

ചെറിയ കാലയളവിലുള്ള പ്ലാനുകൾ കൊണ്ട് ഇനി ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് കമ്പനി ഈ തീരുമാനം എടുത്തിരിക്കുന്നത്. അതിവേഗ ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം, സൗജന്യ എസ്എംഎസ് എന്നിവ ഈ പ്ലാനിനൊപ്പം നിങ്ങൾക്ക് ലഭ്യമാവും എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം. എന്തൊക്കെയാണ് ഈ പ്ലാനിന്റെ ഗുണങ്ങൾ, എത്ര രൂപ ചിലവ് വരും എന്നൊക്കെ പരിശോധിക്കാം.
റിലയൻസ് ജിയോ 2025 രൂപ പ്ലാൻ
ഈ പുതുവത്സര സീസണിൽ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നതിനായാണ് പുതിയ 2025 രൂപയുടെ റീചാർജ് പ്ലാൻ അവതരിപ്പിച്ചത്. ഇതൊരു പരിമിതകാല ഓഫർ മാത്രമാണ് എന്ന കാര്യം എപ്പോഴും ഓർക്കണം. 2024 ഡിസംബർ 11 മുതൽ 2025 ജനുവരി 11 വരെ മാത്രം ലഭ്യമായ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ, 500ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, എസ്എംഎസ് എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ ഉൾപ്പെടുന്നു.
വിപുലമായ രീതിയിൽ ഡാറ്റ തേടുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഓപ്ഷനായി ഇത് മാറുമെന്ന് ഉറപ്പാണ്. 2025 രൂപയുടെ പ്ലാനിൽ 200 ദിവസത്തിനുള്ളിൽ മൊത്തം 500 ജിബി 4ജി ഡാറ്റ നിങ്ങൾക്ക് നൽകുന്നു, അതായത് ദിവസേന 2.5 ജിബി എന്ന കണക്കിൽ. ഗെയിമിങ്, ബ്രൗസിംഗ് എന്നിവ കൂടാതെ ജോലി സംബന്ധമായ കാര്യങ്ങൾ എന്നിങ്ങനെ എല്ലാത്തിനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. അതാണ് ഈ പ്ലാനിന്റെ ഗുണവും.
കൂടാതെ പ്ലാൻ പരിധിയില്ലാത്ത 5G ഡാറ്റ കൂടി വാഗ്‌ദാനം ചെയ്യുന്നു, 5ജി കണക്റ്റിവിറ്റി ലഭ്യമാകുന്നിടത്ത് വേഗതയേറിയ ഇന്റർനെറ്റ് വേഗത ഇതിലൂടെ ഉറപ്പാക്കാം. അൺലിമിറ്റഡ് വോയിസ് കോളുകൾ, എസ്എംഎസ് എന്നിവ ഇതിന്റെ അധിക ആനുകൂല്യങ്ങളാണ്. ജിയോയുടെ സാധാരണ ഒരു മാസം ദൈർഘ്യമുള്ള ഓഫറുകൾ കണക്കാക്കുമ്പോൾ ഇത് തികച്ചും ലാഭകരമാണ് എന്ന കാര്യം പറയാതിരിക്കാൻ വയ്യ.
ഈ ദീർഘകാല പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 349 രൂപ പ്രതിമാസ പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ 468 രൂപയുടെ ലാഭം ലഭിക്കുന്നു. ഡാറ്റയ്ക്കും കോളിംഗ് ആനുകൂല്യങ്ങൾക്കും പുറമേ 2025 രൂപ പ്ലാനിൽ 2150 രൂപയുടെ എചില പ്രത്യേക പങ്കാളിത്ത കൂപ്പണുകളും ഉൾപ്പെടുന്നുണ്ട്. ഇത് ഉപഭോക്താക്കൾക്ക് മുടക്കുന്ന പണത്തിന് കൂടുതൽ മൂല്യം ഉറപ്പാക്കുന്ന കാര്യമാണ്.
പ്രധാന ആനുകൂല്യങ്ങൾ ഇവയൊക്കെ
500 രൂപയുടെ അജിയോ കൂപ്പൺ: ജനപ്രിയ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ അജിയോയിൽ ഉപയോക്താക്കൾക്ക് 2500 രൂപയുടെ ഏറ്റവും കുറഞ്ഞ പർച്ചേസിന് 500 രൂപ കിഴിവ് ഇതിലൂടെ ലഭിക്കും. സ്വിഗ്ഗിയിൽ 150 രൂപ കിഴിവ്: ഇന്ത്യയിലെ മുൻനിര ഫുഡ് ഡെലിവറി സേവനങ്ങളിൽ ഒന്നായ സ്വിഗ്ഗിയിൽ 499 രൂപയോ അതിൽ കൂടുതലോ ഉള്ള ഓർഡറുകൾക്ക് 150 രൂപ കിഴിവും നിങ്ങൾക്ക് ലഭിക്കും. കൂടാതെ ഈസിമൈ ട്രിപ്പിൾ 1500 രൂപയുടെ ഓഫറും നിങ്ങൾക്ക് ലഭിക്കും.












Click it and Unblock the Notifications