Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിയുടെ കൈനീട്ടം; ജിയോയിൽ ഇനി ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 5ജി, വെറും 601 രൂപയ്ക്ക്? ഇങ്ങനെ

ഇന്ത്യൻ ടെലികോം വ്യവസായ രംഗത്തെ വിപ്ലവകരമായ ചില മാറ്റങ്ങൾക്ക് കാരണഹേതുവായ കമ്പനിയാണ് മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ജിയോ. നേരത്തെ ജിയോക്ക് മുൻപ് ഇന്ത്യയിലെ ടെലികോം മേഖലയിലെ ചൂഷണങ്ങൾ എത്രത്തോളം വലുതായിരുന്നു എന്ന് മനസിലാക്കാൻ റീചാർജ് പ്ലാനുകളിലെ കണക്കുകൾ മാത്രം നോക്കിയാൽ മതിയാവും. ഡാറ്റയും കോളും ഒക്കെ ഉയർന്ന വിലയിൽ കുറഞ്ഞ അളവിൽ മാത്രമാണ് ലഭ്യമായിരുന്നത്.

അവിടേക്കായിരുന്നു ജിയോയുടെ രംഗ പ്രവേശം. വിപണിയിൽ എത്തിയ ഉടൻ ആദ്യം തന്നെ ഡാറ്റ പ്ലാനുകളിൽ വിപ്ലവകരമായ ഒരു മാറ്റമാണ് അവർ കൊണ്ട് വന്നത്. ആദ്യഘട്ടത്തിൽ സൗജന്യമായും പിന്നീട് പതിയെ നിരക്ക് ഉയർത്തിയുമാണ് ജിയോ പടിപടിയായി മുകളിലേക്ക് കയറിയത്. അങ്ങനെയുള്ള ജിയോയെ സംബന്ധിച്ച് ഡാറ്റ പാക്കുകളിലും മാറ്റും സൗജന്യ ഓഫറുകളും ഉയർന്ന പരിധിയും ഒന്നും പുത്തരിയല്ല.

jioplans

പറഞ്ഞുവന്നത് ഇതേ ജിയോ വീണ്ടും തങ്ങളുടെ ഉപഭോക്താക്കളെ കൈയിലെടുക്കാൻ സമാനമായ ഓഫറുകളുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തവണ സാധാരണ ഓഫറുകളിൽ നിന്ന് വ്യത്യസ്‌തമായി ഉപഭോക്താക്കൾക്ക് ദീർഘകാല അടിസ്ഥാനത്തിലുള്ള ഗുണങ്ങൾ ലഭ്യമാവുന്ന ചില ഓഫറുകളാണ് അവർ മുന്നോട്ട് വച്ചിരിക്കുന്നത്.

ജിയോ 601 റീചാർജ് പ്ലാൻ

തങ്ങളുടെ ഡാറ്റ ഉപയോഗത്തിൽ കണിശത പാലിക്കുന്ന, കൂടുതൽ ആഗ്രഹിക്കുന്ന വേണമെന്ന് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ ഈ ഓഫർ വന്നിരിക്കുന്നത്. 601 രൂപ ചിലവിൽ വർഷം മുഴുവൻ അതിവേഗ ഡാറ്റ ആസ്വദിക്കുക എന്നത് ചില്ലറ കാര്യമല്ല. എന്നാൽ ജിയോയെ സംബന്ധിച്ചിടത്തോളം അത് സാധ്യമായ ഒരു കാര്യമാണ് താനും.

ഇതൊരു പ്രമോഷണൽ ഓഫർ ആണെന്ന് നേരത്തെ തന്നെ വ്യക്തമാക്കട്ടെ. അതിനർത്ഥം എത്രനാൾ ഈ ഓഫർ നിലവിലുണ്ടാവും എന്ന കാര്യത്തിൽ ജിയോക്ക് പോലും ഉറപ്പില്ലെന്ന് തന്നെ. നിലവിൽ ഫലപ്രദമായ 5ജി പ്ലാനിൽ ഉൾപ്പെടാത്ത വരിക്കാരെയാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ മാസം 299 രൂപയുടെ റീചാർജ് ചെയ്യുന്ന ആളുകളെയും ഇതിൽ അവർ കണ്ണ് വയ്ക്കുന്നുണ്ട്.

ജിയോയുടെ പുതിയ 601 രൂപ പ്ലാനിൽ 12 വ്യക്തിഗത ഡാറ്റ വൗച്ചറുകൾ ഉൾപ്പെടുന്നു, ഓരോന്നിനും 51 രൂപ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവയിൽ ഓരോ വൗച്ചറും ഒരു മാസത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഈ വൗച്ചർ ദിവസേന 1.5ജിബി അല്ലെങ്കിൽ 2ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്ന അവരുടെ നിലവിലുള്ള പ്ലാനുകളുമായി ചേർത്ത് കൊണ്ട് പോവാൻ കഴിയും.

മൈജിയോ ആപ്പ് വഴിയോ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഈ വൗച്ചർ നിങ്ങൾക്ക് വാങ്ങാം. ഇത്തരത്തിൽ വൗച്ചർ വാങ്ങിയാൽ തടസ്സമില്ലാത്ത 5ജി ഡാറ്റ ആക്‌സസ് നിലനിർത്താൻ ഉപഭോക്താക്കൾ ഇവ ഓരോ മാസവും റിഡീം ചെയ്‌ത്‌ എടുക്കേണ്ടതുണ്ട്. ഈ വൗച്ചർ മറ്റൊരാളാക്കി സമ്മാനമായി നൽകാൻ കഴിയുമെന്ന പ്രത്യേകത കൂടിയുണ്ട്.

നിലവിൽ ബിഎസ്എൻഎലിന്റെ കടുത്ത മത്സരം അതിജീവിച്ചു കൊണ്ടാണ് വിപണിയിൽ ജിയോ അടക്കമുള്ള കമ്പനികൾ പ്രവർത്തിക്കുന്നത്. ഏറ്റവും അഫോർഡബിൾ നിരക്കുകളിൽ പൊതുമേഖലാ സ്ഥാപനം റീചാർജ് പ്ലാനുകൾ നൽകി വരുന്നുണ്ട്. എന്നാൽ അവർക്ക് 5ജി സേവനം ലഭ്യമല്ല, അത് മനസിലാക്കി കൊണ്ടാണ് ജിയോ ഈ സെഗ്‌മെന്റിൽ മുൻകൂട്ടി എറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+